Australia

ഓസ്‌ട്രേലിയക്കാരായ 183 പേരെ കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നും തിരിച്ച് കൊണ്ടു വന്നു; റീപാര്‍ട്രിയേഷന്‍ വിമാനം ഡാര്‍വിനിലെത്തി; ഇവര്‍ നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍; ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണം
ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയക്കാരെ തിരിച്ച് കൊണ്ടു വന്ന വിമാനം ഡാര്‍വിനിലെത്തി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 183 ഓസ്‌ട്രേലിയക്കാരെയാണ് ഇത്തരത്തില്‍ തിരിച്ച് കൊണ്ട് വന്നിരിക്കുന്നത്.  ഇവരെ നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ രണ്ടാഴ്ചത്തെ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. ഇന്ത്യ, സൗത്ത് ആഫ്രിക്ക്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും കോവിഡ് പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയക്കാരെ തിരിച്ച് കൊണ്ടു വരുന്നതിനായി ചാര്‍ട്ടര്‍ ചെയ്തിരിക്കുന്ന എട്ട് വിമാനങ്ങളില്‍ രണ്ടാമത്തേതാണ് ക്യുഎഫ്112. വിമാനത്തിലെത്തിയ യാത്രക്കാരില്‍ 62 കുട്ടികളുണ്ട്. ഇവരില്‍ 18 പേര്‍ രണ്ട് വയസില്‍ കുറവുള്ളവരാണ്. ഡാര്‍വിനിലെത്തിയ യാത്രക്കാരെ വിമാനത്താവളത്തിന്റെ ഭാഗമായ ആര്‍എഎഎഫില്‍ നിന്നും  ഹോവാര്‍ഡ് സ്പ്രിംഗ്‌സ്  ക്വാറന്റൈന്‍ ഫെസിലിറ്റിയിലേക്കാണ് കൊണ്ടു

More »

ഓസ്ട്രേലിയക്കാര്‍ക്ക് ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31; അവസാന തീയതി ശനിയാഴ്ചയായതിനാല്‍ നവംബര്‍ രണ്ട് വരെ സമര്‍പ്പിക്കാം; വീഴ്ച വരുത്തിയാല്‍ 222 ഡോളര്‍ പിഴ; വൈകുന്ന ഓരോ 28 ദിവസത്തിനും 222 ഡോളര്‍ വീതം പെരുകും
 ഓസ്ട്രേലിയക്കാരില്‍ ടാക്സ് റിട്ടേണ്‍ ഇനിയും സമര്‍പ്പിക്കാത്തവര്‍ ഈ മാസം 31നുള്ളില്‍ അവ സമര്‍പ്പിക്കണമെന്ന മുന്നറിയിപ്പ് പുറത്ത് വന്നു. ഇല്ലെങ്കില്‍ വന്‍ തുക ലോഡ്ജ്മെന്റ് ഫീസായി നല്‍കേണ്ടി വരും.  ലോഡ്ജ്മെന്റ് തീയതി ശനിയാഴ്ചയായതിനാല്‍  ഓസ്ട്രേലിയന്‍ ടാക്സ് ഓഫീസ് അടുത്ത ബിസിനസ് ഡേ വരെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.              

More »

ഓസ്ട്രേലിയന്‍ സയന്റിസ്റ്റുകള്‍ ഹൃദയ ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കുന്നു; കോവിഡ് രോഗികളെ ഐസിയുവിലേക്ക് മാറ്റാതെ നടത്തിയ ഹൃദയ ശസ്ത്രക്രിയ നിര്‍ണായകം; ഇതിനായി നിര്‍മിച്ച പുതിയ ത്രീഡി അള്‍ട്രാസൗണ്ട് പ്രോബ് ഫലപ്രദം
 ഹൃദയ ശസ്ത്രക്രിയയില്‍ നിര്‍ണായകമായ പുതിയ വഴി കണ്ടെത്തി ഓസ്ട്രേലിയന്‍ ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തി.  കോവിഡ് രോഗികളെ ഇന്റന്‍സീവ് കെയറിലേക്ക് മാറ്റാതെ ശസ്ത്രക്രിയ നടത്തിയാണ് ഇവര്‍ വിപ്ലവം രചിച്ചിരിക്കുന്നത്. കോവിഡ് രോഗികള്‍ക്കാണ് ഇത്തരത്തില്‍ അതിവേഗ ശസ്ത്രക്രിയ നടത്തിയതെങ്കിലും ഈ രീതി മറ്റ് ഹൃദ്രോഗികളിലും ഫലപ്രദമാണെന്നും ഇത് ഹൃദയ ചികിത്സാ രംഗത്ത് വിപ്ലവകരമായ

More »

ഓസ്ട്രേലിയയിലെ വന്‍ ചൈല്‍ഡ് കെയര്‍ തട്ടിപ്പ് സംഘം പിടിയില്‍; 13 പ്രതികളെ പോലീസ് പൊക്കിയത് സിഡ്നിയിലെ നിരവധി വീടുകളില്‍ റെയ്ഡ് നടത്തി; വ്യാജ ഫാമിലി ഡേ കെയര്‍ സെന്ററുകള്‍ നടത്തുന്നുവെന്ന് അവകാശപ്പെട്ട് സംഘം സര്‍ക്കാര്‍ സബ്സിഡികള്‍ കവര്‍ന്നു
ഓസ്ട്രേലിയയിലെ വന്‍ ചൈല്‍ഡ് കെയര്‍ തട്ടിപ്പ് സംഘത്തെ ഇന്ന് രാവിലെ എന്‍എസ്ഡബ്ല്യൂ പോലീസ് പിടികൂടിയെന്ന് റിപ്പോര്‍ട്ട്. ചൈല്‍ഡ് കെയര്‍ ഫ്രോഡ് സിന്‍ഡിക്കേറ്റില്‍ പെട്ട 13 പേരെയാണ് അതിനാടകീയമായ നീക്കത്തിലൂടെ  സ്ട്രൈക്ക് ഫോഴ്സ് മെര്‍ക്കുറി ടാക്ടിക്കല്‍ ടീം അറസ്റ്റ് ചെയ്തിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് ധരിച്ച സായുധരായ ഓഫീസര്‍മാര്‍  സിഡ്നിയിലെ സൗത്ത് വെസ്റ്റ് പ്രദേശത്തെ

More »

മെല്‍ബണിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വീണ്ടും കോവിഡ് പടര്‍ച്ചാ ഭീഷണി;കാരണം ഇവിടുത്തെ സ്‌കൂ ളിലെ വിദ്യാര്‍ത്ഥിക്കുണ്ടായ കോവിഡ് ബാധ; സമ്പര്‍ക്കത്തിലായവരെ സെല്‍ഫ് ഐസൊലേഷനിലാക്കി; നോര്‍ത്തേണ്‍ സബര്‍ബുകളിലുളളവര്‍ക്ക് മുന്നറിയിപ്പ്
 മെല്‍ബണിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വീണ്ടും കോവിഡ് പടര്‍ച്ചാ ഭീഷണി ശക്തമായി. ഇവിടുത്തെ ഈസ്റ്റ് പ്രെസ്റ്റണ്‍ ഇസ്ലാമിക് കോളജില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കോവിഡ്സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണീ മുന്നറിയിപ്പ്. ഇതിനാല്‍ മെല്‍ബണിന് നോര്‍ത്തുള്ള പ്രദേശങ്ങളിലുള്ളവര്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ കോവിഡ് 19 ടെസ്റ്റിന് വിധേയരാകണമെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ്

More »

പെര്‍ത്തില്‍ പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ വിവിധ രാജ്യക്കാരായ 24 ക്രൂ മെമ്പര്‍മാര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് ; എല്ലാവരെയും കാറ്റില്‍ഷിപ്പില്‍ തന്നെ താമസിപ്പിക്കും; 52 ക്രൂ മെമ്പര്‍മാരുളള കപ്പലില്‍ കൂടുതല്‍ രോഗികളുണ്ടാകുമെന്ന് ആശങ്ക
കോവിഡ് ഭീഷണി കാരണം പെര്‍ത്തില്‍ പിടിച്ചിട്ടിരിക്കുന്ന കാറ്റില്‍ ഷിപ്പായ അല്‍ മെസില്ലാഹിലെ 24 ക്രൂ മെമ്പര്‍മാര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഈ കപ്പലില്‍ ഇനിയും കോവിഡ് രോഗികളുണ്ടായേക്കാമെന്ന കടുത്ത മുന്നറിയിപ്പുമായി  മാര്‍ക്ക് മാക് ഗോവന്‍ രംഗത്തെത്തിയിട്ടുമുണ്ട്. ഈ കപ്പലില്‍ 52 ക്രൂ മെമ്പര്‍മാരാണുളളത്. ഈ കപ്പലിലെ ഒരു ക്രൂ മെമ്പറിന് കഴിഞ്ഞ വാരാന്ത്യത്തില്‍

More »

ഓസ്ട്രേലിയയില്‍ പുതിയ സ്റ്റേറ്റുണ്ടായേക്കും...ക്യൂന്‍സ്ലാന്‍ഡിനെ വിഭജിച്ച് നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡ് ഉണ്ടാക്കാനുള്ള നീക്കം തകൃതി; ഈ വര്‍ഷം റഫറണ്ടം; ബില്യണ്‍ കണക്കിന് പൗണ്ടുണ്ടാക്കിയിട്ടും ക്യൂന്‍സ്ലാന്‍ഡില്‍ നിന്നും അവഗണന നേരിടുന്നുവെന്ന്
  ഓസ്ട്രേലിയയില്‍ ക്യൂന്‍സ്ലാന്‍ഡിനെ വിഭജിച്ച് നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡ് എന്ന പുതിയൊരു സ്റ്റേറ്റുണ്ടാക്കുന്നതിനുള്ള നീക്കം ത്വരിതപ്പെട്ടു. റീഫ് സ്റ്റേറ്റ് എന്നും ഇതറിയപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ക്യൂന്‍സ്ലാന്‍ഡിലെ പുതിയ പാര്‍ട്ടിയായ നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡ് ഫസ്റ്റ് ആണ് ഈ വിഭജന പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. വിറ്റ്സണ്‍ഡെയിലെ മെമ്പറായ ജാസന്‍

More »

എന്‍എസ്ഡബ്ല്യൂവില്‍ ഹെല്‍ത്ത് പുതിയ പബ്ലിക്ക് ഹെല്‍ത്ത് അലേര്‍ട്ട് ; കാരണം വിക്ടോറിയയില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്നത്; അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിക്ടോറിയന്‍ ഭാഗത്ത് ആക്ടീവ് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന്
വിക്ടോറിയയില്‍ വീണ്ടും പുതിയ കോവിഡ് കേസുകള്‍ പെരുകുന്നതിന്റെ പശ്ചാത്തലത്തില്‍ എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് പുതിയ പബ്ലിക്ക് ഹെല്‍ത്ത്അലേര്‍ട്ട് പുറപ്പെടുവിച്ചു. സൗത്ത് ഈസ്റ്റ് സിഡ് നിയിലെ വിവിധ പ്രദേശങ്ങള്‍ക്കാണീ മുന്നറിയിപ്പ് ബാധകമായിരിക്കുന്നത്.വിക്ടോറിയന്‍ ലോക്കല്‍ ഗവണ്‍മെന്റ് ഏരിയകളില്‍ ആക്ടീവ് കോവിഡ് കേസുകളുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ മെല്‍ബണിന്റെ സൗത്ത്

More »

വിക്ടോറിയയില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്ന നിരവധി പേരെ ഒരേ ബ്ലഡ് ഗ്ലൂക്കോസ് മോണിറ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തി; അണുബാധയ്ക്കും ക്രോസ് കണ്ടാമിനേഷനും സാധ്യതയെന്ന് മുന്നറിയിപ്പ്; ഭീഷണിയുള്ളവരെ വീണ്ടും ടെസ്റ്റ് ചെയ്യുന്നു
വിക്ടോറിയയില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്ന നിരവധി പേര്‍ക്ക് രക്തത്തില്‍ അണുബാധയുണ്ടായേക്കാമെന്ന ഭീഷണി ശക്തമായി. ഒരേ ബ്ലഡ് ഗ്ലൂക്കോസ് മോണിറ്റര്‍ വിവിധ വ്യക്തികള്‍ക്ക് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഈ അപകടസാധ്യതയേറിയിരിക്കുന്നത്.ബ്ലഡ് ഗ്ലൂക്കോസ് മോണിറ്റര്‍  ഒരു വ്യക്തിയില്‍ പല വട്ടം ഉപയോഗിക്കുന്നതില്‍ അപകടമില്ലെങ്കിലും ഇവിടെ വിവിധ വ്യക്തികള്‍ക്ക് ഒരു മോണിറ്റര്‍

More »

പലിശ നിരക്ക് വര്‍ദ്ധന അവസാനിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്ത്; 2024 വര്‍ഷത്തിലും നിരക്ക് വര്‍ദ്ധനവുകളുടെ അപായ സൂചന മുഴക്കി സമ്പദ് വ്യവസ്ഥ; ഭവനഉടമകള്‍ക്ക് ആശങ്ക

ഈ വര്‍ഷം മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ വീണ്ടും വര്‍ദ്ധിക്കുമോയെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് ഭവനഉടമകള്‍. ഈ ആശങ്കയ്ക്ക് എണ്ണ പകര്‍ന്ന് പലിശ നിരക്കുകള്‍ വീണ്ടും ഉയരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ

കൂട്ടുകാരുടെ തമാശയില്‍ ഡോക്ടറാകാന്‍ കൊതിച്ച യുവാവ് ജീവച്ഛവമായി; നീന്തലറിയില്ലെന്ന് അറിഞ്ഞ് കൊണ്ട് കൂട്ടുകാര്‍ തടാകത്തിലേക്ക് തള്ളിയിട്ട 26-കാരന്‍ ബ്രെയിന്‍ ഡെഡായി

ചില തമാശകള്‍ ആളുകളുടെ ജീവന്‍ വരെ കവരും. ചിലരുടെ ജീവിതം അപ്രതീക്ഷിതമായി തകര്‍ക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 26-കാരന്‍ ക്രിസ്റ്റഫര്‍ ഗില്‍ബെര്‍ട്ടിന്റെയും ജീവിതം മാറ്റിമറിച്ചത് കൂട്ടുകാരുടെ തമാശയാണ്. നീന്തല്‍ അറിയാത്ത ഗില്‍ബെര്‍ട്ടിനെ മനഃപ്പൂര്‍വ്വം ലൂസിയാന

റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് വിറ്റ സംഭവത്തില്‍ യാത്രക്കാര്‍ക്ക് ക്വാണ്ടസ് 20 മില്യണ്‍ നഷ്ടപരിഹാരം നല്‍കും

റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് വിറ്റ സംഭവത്തില്‍ നടപടി. യാത്രക്കാര്‍ക്ക് ക്വാണ്ടസ് 20 മില്യണ്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു. ഫെഡറല്‍ കോടതിയില്‍ നടന്ന കേസില്‍ ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ കണ്‍സ്യൂമര്‍ കമ്മീഷനും ക്വാണ്ടസും തമ്മില്‍

പെര്‍ത്തില്‍ കത്തിയാക്രമണം നടത്തിയ 16 കാരനെ വെടിവച്ചുകൊന്നു ; ആശങ്കയായി തുടര്‍ ആക്രമണങ്ങള്‍ ; ഞാന്‍ അല്‍ ഖ്വയ്ദയുടെ സൈനികനെന്നും ഇന്നു രാത്രി നടക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അവസാന സന്ദേശം

സിഡ്‌നിയില്‍ ബിഷപ്പിന് നേരെ ആക്രമണത്തിന് പിന്നാലെ വീണ്ടും ഓസ്‌ട്രേലിയയെ ഞെട്ടിച്ച് കൗമാരക്കാരന്റെ ആക്രമണം. പെര്‍ത്തില്‍ ഒരാളെ കത്തി കൊണ്ട് കുത്തിയ ശേഷം തടയാനെത്തിയവര്‍ക്ക് നേരെ തിരിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച 16 കാരനെ പൊലീസ് വെടിവച്ചുകൊന്നു. വില്ലെറ്റനിലെ കടയുടെ മുന്നിലെ

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്