Australia

വിക്ടോറിയയും ക്യൂന്‍സ്ലാന്‍ഡുമായുള്ള അതിര്‍ത്തികള്‍ ഉടന്‍ തുറക്കുമെന്ന് എന്‍എസ്ഡബ്ല്യൂ പ്രീമിയര്‍; നീക്കം ഇരു സ്റ്റേറ്റുകളിലും പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്താത്ത ആത്മവിശ്വാസത്തില്‍; തീരുമാനം ഈ ആഴ്ചയെന്ന് ഗ്ലാഡിസ് ബെറെജിക്ലിയാന്‍
വിക്ടോറിയയും ക്യൂന്‍സ്ലാന്‍ഡുമായി പങ്ക് വയ്ക്കുന്ന തങ്ങളുടെ അതിര്‍ത്തികള്‍ ഉടന്‍ തുറക്കുമെന്ന സൂചന നല്‍കി എന്‍എസ്ഡബ്ല്യൂ പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയാന്‍ രംഗത്തെത്തി. അതിര്‍ത്തികള്‍ തുറക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്ത ഈ ആഴ്ചയില്‍ എന്‍എസ്ഡബ്ല്യൂക്കാര്‍ക്ക് കേള്‍ക്കാന്‍ സാധിക്കുമോയെന്ന ചോദ്യത്തിന് അതെയെന്നായിരുന്നു ഗ്ലാഡിസ് പ്രതികരിച്ചിരുന്നത്.  ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നല്ല രീതിയില്‍ ചര്‍ച്ചകള്‍ നടത്തി വരുന്നുവെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ച നടത്തിയേക്കാമെന്നും പ്രീമിയര്‍ പറയുന്നു.  ഇത് സംബന്ധിച്ച നീക്കം ആത്മവിശ്വാസത്തോടെയും വേഗതയിലുമാണ് നടത്തുന്നതെന്നും പ്രീമിയര്‍ വെളിപ്പെടുത്തുന്നു. വിക്ടോറിയയുമായും ക്യൂന്‍സ്ലാന്‍ഡുമായുള്ള അതിര്‍ത്തികള്‍ ഉടന്‍ തുറക്കുമെന്നും ഗ്ലാഡിസ് ആവര്‍ത്തിക്കുന്നു.

More »

ക്യൂന്‍സ്ലാന്‍ഡില്‍ പുതിയ കോവിഡ് കേസുകളില്ലെന്ന് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്ന കേസുകള്‍ 1172;മൊത്തം മരണം ആറ് പേര്‍; രോഗമുക്തി നേടിയവര്‍ 1163;ഇനിയും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ അധികൃതര്‍
ക്യൂന്‍സ്ലാന്‍ഡില്‍ നിന്നും ദിവസങ്ങള്‍ക്ക് ശേഷമൊരു സന്തോഷ വാര്‍ത്ത. ഇത് പ്രകാരം സ്റ്റേറ്റില്‍ പുതിയ കോവിഡ് വൈറസ് കേസുകളില്ലെന്നാണ് പ്രീമിയറായ അന്നാസ്റ്റാസിയ പാലസ്‌കുക്ക്  വെളിപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രീമിയര്‍ ഈ സന്തോഷ വാര്‍ത്ത പങ്ക് വച്ചിരിക്കുന്നത്.  നിലവില്‍ മൂന്ന് ആക്ടീവ് കേസുകളുണ്ടെന്നും  ഇതുവരെ

More »

പെര്‍ത്തിലും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലും കടുത്ത മഴ വന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു;പെര്‍ത്തിലെ ചില ഏരിയകളില്‍ 13 മില്ലീമീറ്ററോളം മഴ; രണ്ട് മാസങ്ങള്‍ക്കിടെ ഇവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ വര്‍ഷപാതമുണ്ടായ ദിവസം
പെര്‍ത്തിലും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലും കടുത്ത മഴ വന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച അവധിയില്‍ ബീച്ചുകളിലും പാര്‍ക്കുകളിലും ഉല്ലസിക്കാന്‍ പോകാനിരുന്ന നിരവധി പേരുടെ അവധിയാഘോഷങ്ങള്‍ക്ക് പ്രതികൂലമായ കാലാവസ്ഥ കടുത്ത തിരിച്ചടി നേരിട്ടുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. മാര്‍ച്ചിന് ശേഷം ഇവിടങ്ങളില്‍ ഏറ്റവും കടുത്ത ചൂടുള്ള ദിവസം ആസ്വദിച്ച

More »

എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് രണ്ടാം തരംഗ ഭീഷണി ശക്തം; സ്റ്റേറ്റില്‍ പുതിയ കേസുകളുണ്ടാകുന്നതിന്റെ പശ്ചാത്തലത്തില്‍ കടുത്ത മുന്നറിയിപ്പുമായി എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത്;സൗത്ത് വെസ്റ്റ് സിഡ്‌നിയിലുള്ളവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം
എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് രണ്ടാം തരംഗമുണ്ടാകുന്നതിനുള്ള സാധ്യത വളരെയധികമാണെന്ന കടുത്ത മുന്നറിയിപ്പേകി ഹെല്‍ത്ത് അഥോറിറ്റികള്‍ രംഗത്തെത്തി. പുതുതായി നാല് കേസുകള്‍ സ്റ്റേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനാല്‍ ജനം കടുത്ത ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും ആരോഗ്യ അധികൃതര്‍

More »

ഓസ്‌ട്രേലിയയിലെ ഭിന്നശേഷിക്കാരയ 2.4 മില്യണ്‍ പേര്‍ കടുത്ത ചൂഷണങ്ങള്‍ക്കിരകളായി; സാധാരണ ജനങ്ങളേക്കാള്‍ ഇത്തരക്കാര്‍ ചൂഷണം ചെയ്യപ്പെടാന്‍ ഇരട്ടി സാധ്യത; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഡിസ്എബിലിറ്റി റോയല്‍ കമ്മീഷന്‍
ഓസ്‌ട്രേലിയയിലെ ഭിന്നശേഷിക്കാരയ ഏതാണ്ട് 2.4 മില്യണ്‍ പേര്‍ കടുത്ത ചൂഷണങ്ങള്‍ക്കിരകളായെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ ജീവിതത്തില്‍ ഒരു വട്ടമെങ്കിലും ചൂഷണങ്ങള്‍ക്കിരകളായിട്ടുണ്ടെന്നാണിവര്‍ വെളിപ്പെടുത്തുന്നത്. 18നും 64നും ഇടയില്‍ പ്രായമുള്ളവരാണ് ഞെട്ടിപ്പിക്കുന്ന ഈവെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഡിസ്എബിലിറ്റി റോയല്‍ കമ്മീഷന്‍ മുന്നോട്ട് വച്ചിരിക്കുന്ന

More »

ബ്രിസ്ബാനിലെയും സിഡ്‌നിയിലെയും ഏതാണ്ട് ഒരു ഡസനോളം വിദ്യാലയങ്ങളില്‍ നിന്ന് ബോംബ് ഭീഷണിയെ തുടര്‍ന്ന്കുട്ടികളെ ഒഴിപ്പിച്ചു;രക്ഷിതാക്കള്‍ പരിഭ്രാന്തിയോടെ കുതിച്ചെത്തി; മുന്‍കരുതലുകളുമായി പോലീസ് സജീവം
കടുത്ത ബോംബ് ഭീഷണിയെ തുടര്‍ന്ന് ബ്രിസ്ബാനിലെയും സിഡ്‌നിയിലെയും ഏതാണ്ട് ഒരു ഡസനോളം വിദ്യാലയങ്ങളില്‍ നിന്ന് കുട്ടികളെ ഒഴിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇമെയിലില്‍ ആയിരുന്നു ഇവിടേക്ക് ബോംബ് ഭീഷണികളുടെ ഒരു പരമ്പര തന്നെയുണ്ടായത്.  ഭീഷണിയെ തുടര്‍ന്ന് എല്ലാ മുന്‍കരുതലുകളുമെടുത്തിരുന്നുവെന്നും വിദ്യാഭ്യാസ വകുപ്പിന്റെ പ്രോട്ടോക്കോളുകള്‍ പ്രകാരം സ്‌കൂളുകള്‍

More »

സൗത്ത് ഈസ്റ്റ് ക്യൂന്‍സ്ലാന്‍ഡിലും സതേണ്‍ സിഡ്‌നിയിലും ന്യൂ സൗത്ത് വെയില്‍സിന്റെ തീര ഭാഗങ്ങളിലും കടുത്ത കാറ്റും മഴയും; 44,500ല്‍ അധികം വീടുകളും ബിസിനസ് സ്ഥാപനങ്ങളും ഇരുട്ടിലായി; കാലാവസ്ഥ അപകടകരമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്
സൗത്ത്  ഈസ്റ്റ് ക്യൂന്‍സ്ലാന്‍ഡില്‍ കാറ്റും മഴയും രൂക്ഷമായതിനെ തുടര്‍ന്ന് വ്യാപകമായ വൈദ്യുതി തടസം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇവിടെ ഇടിമിന്നലോട് കൂടിയ കാറ്റടക്കമുള്ള പ്രതികൂലമായ കാലാവസ്ഥയുണ്ടായിരിക്കുന്നത്. കടുത്തകാറ്റുകള്‍ സതേണ്‍ സിഡ്‌നിയെയും ന്യൂ സൗത്ത് വെയില്‍സിന്റെ തീര ഭാഗങ്ങളെയും വട്ടം കറക്കിയിട്ടുണ്ട്.സ്റ്റേറ്റിലുടനീളം അനിശ്ചിതമായ കാലാവസ്ഥ നീങ്ങാന്‍

More »

ഓസ്‌ട്രേലിയയിലെ സ്ഥാപനങ്ങളിലെ കോവിഡ് ചെക്ക് ഇന്‍ സംവിധാനങ്ങളിലൂടെ നിര്‍ണായകമായ വ്യക്തി വിവരങ്ങള്‍ ചോരുമെന്ന ആശങ്ക ശക്തം; മാര്‍ക്കറ്റിംഗ് കമ്പനികളുടെ കീഴിലുള്ള ക്യൂ ആര്‍ കോഡ് ചെക്ക് ഇന്‍ സംവിധാനങ്ങളിലൂടെ വന്‍ ഡാറ്റാ ചോര്‍ച്ച
ഓസ്‌ട്രേലിയയിലെ കഫേകള്‍, റസ്റ്റോറന്റുകള്‍, പബുകള്‍, തുടങ്ങിയിടങ്ങളിലെത്തുന്ന കസ്റ്റമര്‍മാര്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളില്‍ തങ്ങളുടെ കോവിഡ് ചെക്ക്-ഇന്‍ വിശദാംശങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ആശങ്ക ശക്തമായി.ഇതിലൂടെ വ്യക്തികളുടെ നിര്‍ണായക വിവരങ്ങള്‍ ചോരുമെന്ന മുന്നറിയിപ്പുമായി പ്രൈവസി-സൈബര്‍ സെക്യൂരിറ്റി എക്‌സ്പര്‍ട്ടുകള്‍

More »

ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് വക 500 മില്യണ്‍ ഡോളര്‍ വാഗ്ദാനം ; ലക്ഷ്യം സൗത്ത് ഈസ്റ്റ് ഏഷ്യ യിലും പസിഫിക്കിലും കോവിഡ് വാക്‌സിന്‍ എത്തിക്കല്‍;മാതൃകാപരമായ നീക്കവുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍
  സൗത്ത് ഈസ്റ്റ് ഏഷ്യയിലും പസിഫിക്കിലും കോവിഡ് വാക്‌സിന്‍ എത്തിക്കുന്നതിന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ ഗവണ്‍മെന്റ് 500 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തു. ഈ മേഖലയിലെ നിരവധി രാജ്യങ്ങളിലേക്ക് മില്യണ്‍ കണക്കിന് ഡോസുകളെത്തിക്കുന്നതിനായിരിക്കും ഈ തുക വിനിയോഗിക്കപ്പെടുന്നത്. നേരത്തെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇതിനായി അനുവദിച്ച വന്‍ തുകകള്‍ക്ക് പുറമെയാണീ പണവും നീക്കി

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി