എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് രണ്ടാം തരംഗ ഭീഷണി ശക്തം; സ്റ്റേറ്റില്‍ പുതിയ കേസുകളുണ്ടാകുന്നതിന്റെ പശ്ചാത്തലത്തില്‍ കടുത്ത മുന്നറിയിപ്പുമായി എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത്;സൗത്ത് വെസ്റ്റ് സിഡ്‌നിയിലുള്ളവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം

എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് രണ്ടാം തരംഗ ഭീഷണി ശക്തം; സ്റ്റേറ്റില്‍ പുതിയ കേസുകളുണ്ടാകുന്നതിന്റെ പശ്ചാത്തലത്തില്‍ കടുത്ത മുന്നറിയിപ്പുമായി എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത്;സൗത്ത് വെസ്റ്റ് സിഡ്‌നിയിലുള്ളവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം

എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് രണ്ടാം തരംഗമുണ്ടാകുന്നതിനുള്ള സാധ്യത വളരെയധികമാണെന്ന കടുത്ത മുന്നറിയിപ്പേകി ഹെല്‍ത്ത് അഥോറിറ്റികള്‍ രംഗത്തെത്തി. പുതുതായി നാല് കേസുകള്‍ സ്റ്റേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനാല്‍ ജനം കടുത്ത ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും ആരോഗ്യ അധികൃതര്‍ നിര്‍ദേശിക്കുന്നു. രോഗഭീഷണി രണ്ടാമതുമുണ്ടാകാതിരിക്കാന്‍ സ്‌റ്റേറ്റില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തേണ്ടിയിരിക്കുന്നുവെന്നും ആരോഗ്യ അധികൃതര്‍ നിര്‍ദേശിക്കുന്നു.

രണ്ടാം കോവിഡ് തരംഗം പിടിവിട്ട് പടരുന്നത് തടയാനായി കേസുകള്‍ തിരിച്ചറിയുന്നതിനായി കൂടുതല്‍ ടെസ്റ്റുകള് അനിവാര്യമാണെന്നാണ് എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് മുന്നറിയിപ്പേകുന്നത്. രണ്ടാം കോവിഡ് തരംഗത്തെ പിടിച്ച് കെട്ടാന്‍ സാധിച്ചില്ലെങ്കില്‍ മാസങ്ങളായി കോവിഡിനെ നേരിടുന്നതിന് അനുവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന കഠിനാധ്വാനം വെറുതെയാകുമെന്നും എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് താക്കീതേകുന്നു. അടുത്തിടെ നിരവധി പുതിയ കേസുകള്‍ സ്ഥിരീകരിച്ച സൗത്ത് വെസ്റ്റ് സിഡ്‌നിയിലുള്ളവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ഹെല്‍ത്ത് അഥോറ്റികള്‍ നിര്‍ദേശിക്കുന്നു. ലക്ഷണങ്ങളുള്ളവര്‍ കോവിഡ് 19 ടെസ്റ്റിന് വിധേയരാകണമെന്നും മുന്നറിയിപ്പുണ്ട്.

സൗത്ത് വെസ്റ്റ് സിഡ്‌നിയില്‍ സമീപകാലത്തുണ്ടായ രോഗബാധയെ ജനത്തിന്റെ പിന്തുണയോടെയാണ് പിടിച്ച് കെട്ടാന്‍ സാധിച്ചിരിക്കുന്നതെന്നും പുതിയ ഭീഷണിയെ നേരിടാനും ജനപിന്തുണ അനിവാര്യമാ ണെന്നും എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് ഓര്‍മിപ്പിക്കുന്നു. എന്നാല്‍ സ്റ്റേറ്റില്‍ രണ്ടാം കോവിഡ് തരംഗസാധ്യത നിലനില്‍ക്കുന്നതിനാല്‍ ഏവരും അലംഭാവമില്ലാതെ കടുത്ത ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ആരോഗ്യ അധികൃതര്‍ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നു.



Other News in this category



4malayalees Recommends