വിക്ടോറിയയും ക്യൂന്‍സ്ലാന്‍ഡുമായുള്ള അതിര്‍ത്തികള്‍ ഉടന്‍ തുറക്കുമെന്ന് എന്‍എസ്ഡബ്ല്യൂ പ്രീമിയര്‍; നീക്കം ഇരു സ്റ്റേറ്റുകളിലും പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്താത്ത ആത്മവിശ്വാസത്തില്‍; തീരുമാനം ഈ ആഴ്ചയെന്ന് ഗ്ലാഡിസ് ബെറെജിക്ലിയാന്‍

വിക്ടോറിയയും ക്യൂന്‍സ്ലാന്‍ഡുമായുള്ള അതിര്‍ത്തികള്‍ ഉടന്‍ തുറക്കുമെന്ന് എന്‍എസ്ഡബ്ല്യൂ പ്രീമിയര്‍; നീക്കം ഇരു സ്റ്റേറ്റുകളിലും പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്താത്ത ആത്മവിശ്വാസത്തില്‍; തീരുമാനം ഈ ആഴ്ചയെന്ന് ഗ്ലാഡിസ് ബെറെജിക്ലിയാന്‍
വിക്ടോറിയയും ക്യൂന്‍സ്ലാന്‍ഡുമായി പങ്ക് വയ്ക്കുന്ന തങ്ങളുടെ അതിര്‍ത്തികള്‍ ഉടന്‍ തുറക്കുമെന്ന സൂചന നല്‍കി എന്‍എസ്ഡബ്ല്യൂ പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയാന്‍ രംഗത്തെത്തി. അതിര്‍ത്തികള്‍ തുറക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്ത ഈ ആഴ്ചയില്‍ എന്‍എസ്ഡബ്ല്യൂക്കാര്‍ക്ക് കേള്‍ക്കാന്‍ സാധിക്കുമോയെന്ന ചോദ്യത്തിന് അതെയെന്നായിരുന്നു ഗ്ലാഡിസ് പ്രതികരിച്ചിരുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നല്ല രീതിയില്‍ ചര്‍ച്ചകള്‍ നടത്തി വരുന്നുവെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ച നടത്തിയേക്കാമെന്നും പ്രീമിയര്‍ പറയുന്നു.

ഇത് സംബന്ധിച്ച നീക്കം ആത്മവിശ്വാസത്തോടെയും വേഗതയിലുമാണ് നടത്തുന്നതെന്നും പ്രീമിയര്‍ വെളിപ്പെടുത്തുന്നു. വിക്ടോറിയയുമായും ക്യൂന്‍സ്ലാന്‍ഡുമായുള്ള അതിര്‍ത്തികള്‍ ഉടന്‍ തുറക്കുമെന്നും ഗ്ലാഡിസ് ആവര്‍ത്തിക്കുന്നു. വിക്ടോറിയയില്‍ രണ്ടാം കോവിഡ് തരംഗം രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു എന്‍എസ്ഡബ്ല്യൂ വിക്ടോറിയയുമായി പങ്ക് വയ്ക്കുന്ന അതിര്‍ത്തികള്‍ അടച്ചിരുന്നത്.പ്രാദേശികമായി തീരെ രോഗപ്പകര്‍ച്ചയില്ലാത്ത തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് വിക്ടോറിയയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അതു പോലെ ക്യൂന്‍സ്ലാന്‍ഡില്‍ തിങ്കളാഴ്ച പുതിയ കേസുകള്‍ ഉണ്ടായിട്ടില്ല. അതിനാലാണ് പ്രസ്തുത സ്റ്റേറ്റുകളുമായുള്ള അതിര്‍ത്തികള്‍ തുറക്കാന്‍ എന്‍എസ്ഡബ്ല്യൂ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ അതേ സമയം എന്‍എസ്ഡബ്ല്യൂവില്‍ പ്രാദേശികമായി പകര്‍ന്ന പുതിയൊരു കേസ് രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ച ഓസ്‌ട്രേലിയയില്‍ തീരെ പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്താത്ത സന്തോഷം പങ്കിടവെയാണ് പുതിയ കേസ് രേഖപ്പെടുത്തുന്ന ആദ്യ സ്റ്റേറ്റായി എന്‍എസ്ഡബ്ല്യൂ മാറിയിരിക്കുന്നത്.

Other News in this category



4malayalees Recommends