ക്യൂന്‍സ്ലാന്‍ഡില്‍ പുതിയ കോവിഡ് കേസുകളില്ലെന്ന് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്ന കേസുകള്‍ 1172;മൊത്തം മരണം ആറ് പേര്‍; രോഗമുക്തി നേടിയവര്‍ 1163;ഇനിയും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ അധികൃതര്‍

ക്യൂന്‍സ്ലാന്‍ഡില്‍ പുതിയ കോവിഡ് കേസുകളില്ലെന്ന് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്ന കേസുകള്‍ 1172;മൊത്തം മരണം ആറ് പേര്‍;  രോഗമുക്തി നേടിയവര്‍ 1163;ഇനിയും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ അധികൃതര്‍
ക്യൂന്‍സ്ലാന്‍ഡില്‍ നിന്നും ദിവസങ്ങള്‍ക്ക് ശേഷമൊരു സന്തോഷ വാര്‍ത്ത. ഇത് പ്രകാരം സ്റ്റേറ്റില്‍ പുതിയ കോവിഡ് വൈറസ് കേസുകളില്ലെന്നാണ് പ്രീമിയറായ അന്നാസ്റ്റാസിയ പാലസ്‌കുക്ക് വെളിപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രീമിയര്‍ ഈ സന്തോഷ വാര്‍ത്ത പങ്ക് വച്ചിരിക്കുന്നത്. നിലവില്‍ മൂന്ന് ആക്ടീവ് കേസുകളുണ്ടെന്നും ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്ന കേസുകള്‍ 1172 ആണെന്നും ഇതുവരെ സ്റ്റേറ്റില്‍ 1,241,130 ടെസ്റ്റുകള്‍ നടത്തിയെന്നും പ്രീമിയര്‍ വ്യക്തമാക്കുന്നു.

സ്റ്റേറ്റില്‍ ആറ് പേരാണ് കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.1163 പേരാണ് മഹാമാരിയില്‍ നിന്നും മുക്തി നേടിയിരിക്കുന്നത്. ജൂണ്‍ ഒമ്പതിന് ശേഷം ഓസ്‌ട്രേലിയയില്‍ പ്രാദേശികമായി പകര്‍ന്ന കോവിഡ് കേസുകള്‍ തീരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ദിവസത്തിന് ശേഷമാണ് ക്യൂന്‍സ്ലാന്‍ഡിലും തീരെ പുതിയ കേസുകള്‍ രേഖപ്പെടുത്താത്ത സ്ഥിതിയുണ്ടായിരിക്കുന്നതെന്നത് ആശ്വാസമേകുന്നു.

കര്‍ക്കശമായ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനം സഹകരിച്ചതിലൂടെയാണ് സ്റ്റേറ്റില്‍ നിന്നും കോവിഡ് ഭീതി അകന്ന് കൊണ്ടിരിക്കുന്നതെന്ന് പ്രീമിയര്‍ വ്യക്തമാക്കുന്നു. അതിന് ഓരോരുത്തരോടും താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും കൃതജ്ഞത പ്രകടിപ്പിക്കുന്നുവെന്നും പ്രീമിയര്‍ പറയുന്നു. കോവിഡ് ഭീതിയകന്നതിനെ തുടര്‍ന്ന് ജനം സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഇനിയും ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ അധികൃതര്‍ കടുത്ത നിര്‍ദേശമേകുന്നത്.

Other News in this category



4malayalees Recommends