പെര്‍ത്തിലും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലും കടുത്ത മഴ വന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു;പെര്‍ത്തിലെ ചില ഏരിയകളില്‍ 13 മില്ലീമീറ്ററോളം മഴ; രണ്ട് മാസങ്ങള്‍ക്കിടെ ഇവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ വര്‍ഷപാതമുണ്ടായ ദിവസം

പെര്‍ത്തിലും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലും കടുത്ത മഴ വന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു;പെര്‍ത്തിലെ ചില ഏരിയകളില്‍ 13 മില്ലീമീറ്ററോളം മഴ;  രണ്ട് മാസങ്ങള്‍ക്കിടെ ഇവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ വര്‍ഷപാതമുണ്ടായ ദിവസം
പെര്‍ത്തിലും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലും കടുത്ത മഴ വന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച അവധിയില്‍ ബീച്ചുകളിലും പാര്‍ക്കുകളിലും ഉല്ലസിക്കാന്‍ പോകാനിരുന്ന നിരവധി പേരുടെ അവധിയാഘോഷങ്ങള്‍ക്ക് പ്രതികൂലമായ കാലാവസ്ഥ കടുത്ത തിരിച്ചടി നേരിട്ടുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. മാര്‍ച്ചിന് ശേഷം ഇവിടങ്ങളില്‍ ഏറ്റവും കടുത്ത ചൂടുള്ള ദിവസം ആസ്വദിച്ച ഇവിടുത്തുകാരെ ഞെട്ടിപ്പിച്ച് കൊണ്ടാണ് കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങളുണ്ടായി മഴയും കാറ്റുമുണ്ടായിരിക്കുന്നത്.

രണ്ട് മാസങ്ങള്‍ക്കിടെയുള്ള ഏറ്റവും ശക്തമായ മഴയാണ് ഇവിടങ്ങളില്‍ ഇന്നലെ ലഭിച്ചിരിക്കുന്നത്.പെര്‍ത്തിലെ ചില ഏരിയകളില്‍ 13 മില്ലീമീറ്ററോളം മഴയാണ് ഇന്നലെ രാവിലെ ഒമ്പതിനും ഉചക്ക് ഒരു മണിക്കുമിടയില്‍ പെയ്തിറങ്ങിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പെര്‍ത്ത് ഹില്‍സിലെ ടൂറിസം ആകര്‍ഷണ കേന്ദ്രമായ പുല്‍ത്തകിടികളില്‍ വന്‍ വെള്ളക്കെട്ടാണുണ്ടായിരിക്കുന്നത്. ഇവിടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ 13 മില്ലീമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ പെര്‍ത്ത് നഗരത്തില്‍ 10.2 മില്ലീമീറ്റര്‍ മഴയാണ് പെയ്തിറങ്ങിയിരിക്കുന്നത്.

സ്വാന്‍ വാലിയില്‍ 8.6 മില്ലീമീറ്ററും ജാഡകോട്ടിലും സതേണ്‍ സബര്‍ബുകളിലും 9.4 മില്ലീ മീറ്ററുമാണ് മഴ പെയ്തിരിക്കുന്നത്. ജെറാല്‍ഡ്ടണില്‍ 11.2 മില്ലീമീറ്ററും സൗത്ത് വെസ്റ്റില്‍ 1.2മില്ലീമീറ്ററും ബ്രിഡ്ജ് ടൗണില്‍ 2.8 മില്ലീമീറ്ററുമാണ് വര്‍ഷപാതമുണ്ടായിരിക്കുന്നത്. പെര്‍ത്തില്‍ നല്ല മഴ പെയ്തിട്ടുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണ് ബ്യൂറോ ഓഫ് മെറ്റരിയോളജിയിലെ ഫോര്‍കാസ്റ്ററായ ഡറില്‍ വിന്‍ക് മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends