മെല്‍ബണിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വീണ്ടും കോവിഡ് പടര്‍ച്ചാ ഭീഷണി;കാരണം ഇവിടുത്തെ സ്‌കൂ ളിലെ വിദ്യാര്‍ത്ഥിക്കുണ്ടായ കോവിഡ് ബാധ; സമ്പര്‍ക്കത്തിലായവരെ സെല്‍ഫ് ഐസൊലേഷനിലാക്കി; നോര്‍ത്തേണ്‍ സബര്‍ബുകളിലുളളവര്‍ക്ക് മുന്നറിയിപ്പ്

മെല്‍ബണിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വീണ്ടും കോവിഡ് പടര്‍ച്ചാ ഭീഷണി;കാരണം ഇവിടുത്തെ സ്‌കൂ	ളിലെ വിദ്യാര്‍ത്ഥിക്കുണ്ടായ കോവിഡ് ബാധ; സമ്പര്‍ക്കത്തിലായവരെ സെല്‍ഫ് ഐസൊലേഷനിലാക്കി; നോര്‍ത്തേണ്‍ സബര്‍ബുകളിലുളളവര്‍ക്ക് മുന്നറിയിപ്പ്

മെല്‍ബണിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വീണ്ടും കോവിഡ് പടര്‍ച്ചാ ഭീഷണി ശക്തമായി. ഇവിടുത്തെ ഈസ്റ്റ് പ്രെസ്റ്റണ്‍ ഇസ്ലാമിക് കോളജില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കോവിഡ്സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണീ മുന്നറിയിപ്പ്. ഇതിനാല്‍ മെല്‍ബണിന് നോര്‍ത്തുള്ള പ്രദേശങ്ങളിലുള്ളവര്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ കോവിഡ് 19 ടെസ്റ്റിന് വിധേയരാകണമെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് കഴിഞ്ഞ രാത്രിയില്‍ മുന്നറിയിപ്പേകിയിരിക്കുന്നത്.



വിദ്യാര്‍ത്ഥിക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രസ്തുത സ്‌കൂള്‍ വിശദമായ ക്ലീനിംഗിനായി അടച്ച് പൂട്ടിയിട്ടുണ്ടെന്നും ആരോഗ്യ അധികൃതര്‍ വെളിപ്പെടുത്തുന്നു. ഇവിടെ പഠിക്കുന്ന 5 ഇയര്‍ വിദ്യാര്‍ത്ഥിക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡള്ളാസ്, റോക്സ്ബറോ പാര്‍ക്ക്, ബ്രോഡ് മെഡോസ്, പ്രെസ്റ്റണ്‍, വെസ്റ്റ് ഹെയ്ഡെല്‍ബെര്‍ഗ്, എന്നീ നോര്‍ത്തേണ്‍ സബര്‍ബുകളിലുള്ളവര്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് സംശയമുണ്ടായാല്‍ പോലും കോവിഡ് 19 ടെസ്റ്റിന് വിധേയരാകണമെന്നുമാണ് അധികൃതര്‍ കടുത്ത നിര്‍ദേശമേകിയിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ചിരിക്കുന്ന വിദ്യാര്‍ത്ഥിയുമായി അടുത്ത് സമ്പര്‍ക്കമുണ്ടായ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും 14 ദിവസത്തേക്ക് സെല്‍ഫ് ഐസൊലേഷനിലാക്കിയിട്ടുണ്ട്. കോണ്‍ടാക്ട് ട്രേസിംഗ് നടക്കുന്നതിനാല്‍ എല്ലാ വിദ്യാര്‍ത്ഥികളും ജീവനക്കാരും തങ്ങളുടെ സഞ്ചാരം പരമാവധി കുറയ്ക്കണമെന്നാണ് സ്‌കൂള്‍ വെബ്സൈറ്റിലൂടെ പ്രിന്‍സിപ്പല്‍ എക്റെം ഓസ്യുറെക് നിര്‍ദേശിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും പൊതു പരിപാടികളില്‍ പങ്കെടുക്കരുതെന്നും വീട്ടിലിരുന്ന് പരമാവധി കാര്യങ്ങള്‍ ചെയ്യണമെന്നുമാണ് പ്രിന്‍സിപ്പല്‍ മുന്നറിയിപ്പേകുന്നത്.








Other News in this category



4malayalees Recommends