നോര്‍ത്തേണ്‍ ഓസ്‌ട്രേലിയ വറചട്ടിയാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്; താപനില 40 ഡിഗ്രിക്കടുത്തെത്തുകയും കടുത്ത ഉഷ്ണതരംഗമുണ്ടാകുകയും ചെയ്യും; ക്യൂന്‍സ്ലാന്‍ഡ്, നോര്‍ത്തേണ്‍ ടെറിട്ടെറി, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ചുട്ടുപൊള്ളും

നോര്‍ത്തേണ്‍ ഓസ്‌ട്രേലിയ വറചട്ടിയാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്; താപനില 40 ഡിഗ്രിക്കടുത്തെത്തുകയും കടുത്ത ഉഷ്ണതരംഗമുണ്ടാകുകയും ചെയ്യും; 	ക്യൂന്‍സ്ലാന്‍ഡ്, നോര്‍ത്തേണ്‍ ടെറിട്ടെറി, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ചുട്ടുപൊള്ളും
നോര്‍ത്തേണ്‍ ഓസ്‌ട്രേലിയയില്‍ ഈ ആഴ്ച പ്രതികൂലമായ കടുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി ബ്യൂറോ ഓഫ് മെറ്റീരിയോളജി രംഗത്തെത്തി. ഇത് പ്രകാരം ഇവിടെ കടുത്ത ചൂടുണ്ടാകുമെന്നും അടുത്ത ആഴ്ച അത്യുഗ്രന്‍ ഉഷ്ണ തരംഗമുണ്ടാകുമെന്നും ബിഒഎം മുന്നറിയിപ്പേകുന്നു. ഇതിനെ തുടര്‍ന്ന് ഈ പ്രദേശങ്ങളിലെ താപനില 40 ഡിഗ്രിക്കടുത്തെത്തിച്ചേരുകയും ചെയ്യും. ചൊവ്വാഴ്ച മുതല്‍ നോര്‍ത്തേണ്‍ ക്യൂന്‍സ്ലാന്‍ഡില്‍ കടുത്ത ചൂടായിരിക്കും സംജാതമാകുന്നത്.

തുടര്‍ന്ന് വീക്കെന്‍ഡോളം ഇത് നിലനില്‍ക്കുകയും ചെയ്യും. അതിനിടെ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ടോപ് എന്‍ഡ് മുതല്‍ നോര്‍ത്തേണ്‍ ടിപ് ഓഫ് കേപ് യോര്‍ക്ക് പെനിന്‍സുല വരെ കടുത്ത ഉഷ്ണ തരംഗമായിരിക്കും അനുഭവപ്പെടുന്നത്. അഞ്ച് ദിവസം തുടര്‍ച്ചയായി ഡാര്‍വിനിലും കെയിണ്‍സിലും അവിടങ്ങളില്‍ ആ അവസരത്തില്‍ ചൂട് 35 ഡിഗ്രിയിലെത്തുമെന്നും വ്യാഴാഴ്ച ബ്രൂമെയില്‍ താപനില 37 ഡിഗ്രിയിലെത്തുമെന്നും ബിഒഎം പ്രവചിക്കുന്നു.

ക്യൂന്‍സ്ലാന്‍ഡ്, നോര്‍ത്തേണ്‍ ടെറിട്ടെറി, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ തുടങ്ങിയിടങ്ങളിലെ ചില പ്രദേശങ്ങളില്‍ താപനില 40 ഡിഗ്രിക്കടുത്തെത്തുമെന്നാണ് ബിഒഎമ്മിലെ സീനിയര്‍ ഫോര്‍കാസ്റ്ററായ പീറ്റര്‍ മാര്‍ക്ക് വര്‍ത്ത് മുന്നറിയിപ്പേകുന്നത്. ഈ പ്രദേശങ്ങളില്‍ താപനില വളരെ ദിവസങ്ങള്‍ നിലനില്‍ക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ഇവിടങ്ങളില്‍ ചുരുങ്ങിയത് ഏഴ് ദിവസങ്ങളെങ്കിലും ചൂടില്‍ നിന്നും അല്‍പം പോലും ആശ്വാസം ലഭിക്കാത്ത ദുരവസ്ഥയാണ് സംജാതമാകാന്‍ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends