ഓസ്‌ട്രേലിയയില്‍ കാലാവസ്ഥാ മാറ്റങ്ങള്‍ മൂലം ഏതാണ്ട് ഒമ്പത് ലക്ഷം തൊഴിലുകള്‍ നഷ്ടപ്പെടും;ഗവണ്‍മെന്റും ബിസിനസുകളും സമയോചിതമായ നടപടികളെടുത്തില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ദുരന്തം; ഈ പ്രതിസന്ധിയാല്‍ 3.4 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകും

ഓസ്‌ട്രേലിയയില്‍ കാലാവസ്ഥാ മാറ്റങ്ങള്‍ മൂലം  ഏതാണ്ട് ഒമ്പത് ലക്ഷം തൊഴിലുകള്‍ നഷ്ടപ്പെടും;ഗവണ്‍മെന്റും ബിസിനസുകളും സമയോചിതമായ നടപടികളെടുത്തില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ദുരന്തം; ഈ പ്രതിസന്ധിയാല്‍ 3.4 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകും

ഓസ്‌ട്രേലിയയില്‍ കാലാവസ്ഥാ മാറ്റങ്ങള്‍ മൂലം ഏതാണ്ട് ഒമ്പത് ലക്ഷം തൊഴിലുകള്‍ നഷ്ടപ്പെടുമെന്ന് ഡെലോയ്റ്റ് റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു. കാലാവസ്ഥാ മാറ്റത്തിനെതിരെ ഗവണ്‍മെന്റും ബിസിനസുകളും സമയോചിതമായ നടപടികളെടുത്തില്ലെങ്കിലാണീ ദുരവസ്ഥ വൈകാതെ സംജാതമാകുകയെന്നും ഈ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ ആറ് ശതമാനം ചുരുക്കമുണ്ടാകുമെന്നും 3.4 ട്രില്യണ്‍ പൗണ്ട് നഷ്ടമുണ്ടാകുമെന്നും അടുത്ത 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സംഭവിക്കുമെന്നുമാണ് ഈ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നത്.


എന്നാല്‍ ഈ വെല്ലുവിളി ഏറ്റെടുത്ത് സമയോചിതമായി പ്രവര്‍ത്തിക്കാന്‍ ഓസ്‌ട്രേലിയ തയ്യാറായാല്‍ രണ്ടര ലക്ഷം പുതിയ ജോലികള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും 2070 ആകുമ്പോഴേക്കും സമ്പദ് വ്യവസ്ഥക്ക് 680 ബില്യണ്‍ ഡോളര്‍ നേടാനാവുമെന്നും ഡെലോയ്റ്റ് റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു.കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുഷ്ഫലങ്ങള്‍ ദൂരവ്യാപകമാണെന്നും ഇതൊരു യാഥാര്‍ത്ഥ്യമാണെന്നും പ്രസ്തുത റിപ്പോര്‍ട്ടിന്റെ ഓഥറായ പ്രദീപ് ഫിലിപ്പ് പറയുന്നു.

ഇതിനെതിരെ നിലവില്‍ കാര്യമായ നടപടികളൊന്നും സര്‍ക്കാരും ബിസിനസുകളുമെടുക്കുന്നില്ലെന്നും ഇതിന് വന്‍ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഓസ്‌ട്രേലിയയിലെ തൊഴില്‍ സേനയിലെ 30 ശതമാനം പേരും വ്യവസായങ്ങളുടെ വരുമാനവും കാലാവസ്ഥാ വ്യതിയാനത്തിന്റെ കടുത്ത ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്നുവെന്നാണ് പ്രസ്തുത റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നത്. കര്‍ഷകര്‍, ബില്‍ഡര്‍മാര്‍, മാനുഫാക്ചര്‍മാര്‍, മൈനര്‍മാര്‍, ടൂറിസവുമായി ബന്ധപ്പെട്ട ബിസിനസുകള്‍ തുടങ്ങിയവ ഈ ഭീഷണിക്ക് കീഴിലാണെന്നും പ്രദീപ് ഫിലിപ്പ് മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends