ഓസ്‌ട്രേലിയയില്‍ കോവിഡ് കാരണമുള്ള മാനസിക സമ്മര്‍ദവും ആശങ്കയും സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാര്‍ക്ക്; കാരണം പുരുഷന്മാരിലെ തൊഴിലില്ലായ്മ പെരുപ്പം; ഇക്കാര്യത്തില്‍ ഗൗരവമുള്ള ചര്‍ച്ചകളുണ്ടാവുന്നില്ലെന്ന ആരോപണവുമായി ലേബര്‍ എംപി

ഓസ്‌ട്രേലിയയില്‍ കോവിഡ് കാരണമുള്ള മാനസിക സമ്മര്‍ദവും ആശങ്കയും സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാര്‍ക്ക്; കാരണം പുരുഷന്മാരിലെ തൊഴിലില്ലായ്മ പെരുപ്പം; ഇക്കാര്യത്തില്‍ ഗൗരവമുള്ള ചര്‍ച്ചകളുണ്ടാവുന്നില്ലെന്ന ആരോപണവുമായി ലേബര്‍ എംപി
ഓസ്‌ട്രേലിയയില്‍ കോവിഡ് കാരണമുള്ള മാനസിക സമ്മര്‍ദവും ആശങ്കയും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളേക്കാള്‍ പുരുഷന്‍മാരാണെന്ന് വെളിപ്പെടുത്തി വിക്ടോറിയയിലെ ലേബര്‍ എംപി ക്ലാരെ ഓ നെയില്‍ രംഗത്തെത്തി. കോവിഡ് കാരണം സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ തൊഴില്‍ രഹിതരായതാണ് ഇതിന് കാരണമെന്ന് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സിലെ കണക്കുകളെ അടിസ്ഥാനമാക്കി ക്ലാരെ എടുത്ത് കാട്ടുന്നു.

എന്നാല്‍ പുരുഷന്‍മാര്‍ കോവിഡ് പ്രതിസന്ധിക്ക് കൂടുതല്‍ ഇരകളായത് അര്‍ഹമായ വിധത്തില്‍ ഇനിയും ചര്‍ച്ചക്ക് വിധേയമാക്കിയിട്ടില്ലെന്നാണ് മാക് കെല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനോട് സംസാരിക്കവേ ക്ലാരെ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനര്‍ത്ഥം കോവിഡ് സാമ്പത്തിക പ്രതിസന്ധി കാരണം സ്ത്രീകള്‍ ബുദ്ധിമുട്ടുകള്‍ സഹിക്കുന്നില്ലെന്നല്ലെന്നും മറിച്ച് താരതമ്യേന കുറവാണെന്നും എംപി വിശദീകരിക്കുന്നു. തുടക്കത്തില്‍ സ്ത്രീകളായിരുന്നു കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ അനുഭവച്ചിരുന്നതെന്നും എന്നാല്‍ നിലവില്‍ അക്കാര്യത്തില്‍ യുടേണ്‍ സംഭവിക്കുകയായിരുന്നുവെന്നും ക്ലാരെ പറയുന്നു.

വരും മാസങ്ങളില്‍ പുരുഷന്‍മാരിലെ തൊഴിലില്ലായ്മ രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ അവര്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദമേറുമെന്നും എംപി മുന്നറിയിപ്പേകുന്നു.സ്ത്രീകള്‍ സമ്മര്‍ദവും പ്രതിസന്ധിയും കൂടുതല്‍ അനുഭവിച്ചപ്പോള്‍ ഇതിനെ പറ്റി രാഷ്ട്രീയ തലത്തിലും മറ്റ് മേഖലകളിലും കാര്യമായ ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും എന്നാല്‍ പുരുഷന്‍മാരുടെ കാര്യത്തില്‍ അതുണ്ടാവുന്നില്ലെന്നും ക്ലാരെ മുന്നറിയിപ്പേകുന്നു.ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സിലെ കണക്കുകള്‍ പ്രകാരം മാര്‍ച്ച് മുതല്‍ പുരുഷന്‍മാരിലെ തൊഴിലില്ലായ്മ സ്ത്രീകളേക്കാള്‍ വര്‍ധിച്ച് വരുകയാണ്.

Other News in this category



4malayalees Recommends