മെല്‍ബണില്‍ ലോക്ക്ഡൗണ്‍ വിരുദ്ധ റാലികള്‍ കൂടുതല്‍ ശക്തമാകുമെന്ന് ആശങ്ക; ചൊവ്വാഴ്ച ഉച്ചക്ക് നഗരത്തില്‍ ലോക്ക്ഡൗണ്‍ വിരുദ്ധ മാര്‍ച്ചുകളുണ്ടാകും; കോവിഡ് പശ്ചാത്തലത്തില്‍ ഇവയെ നേരിടുമെന്ന് പോലീസ്; പ്രതിഷേധം അരങ്ങേറുന്നത് മെല്‍ബണ്‍ കപ്പ് ഡേ ആഘോഷത്തിനിടെ

മെല്‍ബണില്‍ ലോക്ക്ഡൗണ്‍ വിരുദ്ധ റാലികള്‍ കൂടുതല്‍ ശക്തമാകുമെന്ന് ആശങ്ക;  ചൊവ്വാഴ്ച ഉച്ചക്ക് നഗരത്തില്‍ ലോക്ക്ഡൗണ്‍ വിരുദ്ധ മാര്‍ച്ചുകളുണ്ടാകും; കോവിഡ് പശ്ചാത്തലത്തില്‍ ഇവയെ നേരിടുമെന്ന് പോലീസ്; പ്രതിഷേധം അരങ്ങേറുന്നത് മെല്‍ബണ്‍ കപ്പ് ഡേ ആഘോഷത്തിനിടെ

മെല്‍ബണില്‍ ലോക്ക്ഡൗണ്‍ വിരുദ്ധ റാലികള്‍ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്. നഗരം മെല്‍ബണ്‍ കപ്പ് ഡേ ആഘോഷിക്കാനൊരുങ്ങവേയാണ് പുതിയ പ്രതിഷേധങ്ങള്‍ക്ക് പദ്ധതിയിടുന്നതെന്നും തങ്ങള്‍ അതിനെ എന്ത് വിലകൊടുത്തും നേരിടാന്‍ സജ്ജമാണെന്നും വിക്ടോറിയ പോലീസ് വെളിപ്പെടുത്തുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് നഗരത്തില്‍ കടുത്ത ലോക്ക്ഡൗണ്‍ വിരുദ്ധ റാലികളും പ്രതിഷേധങ്ങളും നടത്താന്‍ വിവിധ സംഘടനകള്‍ തയ്യാറെടുക്കുന്നുവെന്ന സന്ദേശം പടരുന്നുണ്ട്.


നൂറ് കണക്കിന് പേര്‍ ഇവയില്‍ ഭാഗഭാക്കാകാന്‍ തയ്യാറെടുക്കുന്നുവെന്നും സൂചനയുണ്ട്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഇത് സംബന്ധിച്ച സന്ദേശങ്ങള്‍ കാട്ടുതീ പോലെയാണ് നിലവില്‍ പടര്‍ന്ന് കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാര്‍ അന്നേ ദിവസം പാര്‍ലിമെന്റ് ഹൗസിലേക്ക് മാര്‍ച്ച് നടത്താനും പദ്ധതിയിടുന്നുവെന്ന് മുന്നറിയിപ്പുണ്ട്. വ്യാപകമായ തോതില്‍ ലോക്ക്ഡൗണ്‍ വിരുദ്ധ റാലികള്‍ നടത്താന്‍ ആലോചനകള്‍ വിവിധ സംഘടനകള്‍ നടത്തുന്നുണ്ടെന്നും തങ്ങള്‍ ഇതിനെ നേരിടാന്‍ തയ്യാറെടുത്തിട്ടുണ്ടെന്നുമാണ് വിക്ടോറിയ പോലീസ് വിശദീകരിക്കുന്നത്.

ഏവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ നിലവില്‍ കോവിഡ് ഭീഷണിയുടെ സാഹചര്യത്തില്‍ ചീഫ് ഹെല്‍ത്ത് ഓഫീസറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമേ ഇത് അനുവദിക്കാനാവൂകയുള്ളുവെന്നും മറിച്ചുള്ള ഏത് നീക്കങ്ങളെയും ചെറുക്കുമെന്നും വിക്ടോറിയന്‍ പോലീസ് വക്താവ് മുന്നറിയിപ്പേകുന്നു. ഇത്തരം പ്രതിഷേധങ്ങളെ നേരിടുന്നതിനിടയില്‍ ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകള്‍ പരിഗണിച്ച് അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends