ഓസ്‌ട്രേലിയക്കാരില്‍ പത്തിലൊന്ന് പേരും നിലവിലെ മോര്‍ട്ട്‌ഗേജ് റീഫിനാന്‍സ് ചെയ്ത് നേട്ടമുണ്ടാക്കി: നിലവിലെ റെക്കോര്‍ഡ് കുറവ് പലിശനിരക്ക് മുതലാക്കുന്നവരേറെ; കഴിഞ്ഞ വര്‍ഷം റീഫിനാന്‍സ് ചെയ്തത് അഞ്ച് ലക്ഷം ഹോംലോണുകള്‍

ഓസ്‌ട്രേലിയക്കാരില്‍ പത്തിലൊന്ന് പേരും നിലവിലെ മോര്‍ട്ട്‌ഗേജ് റീഫിനാന്‍സ് ചെയ്ത് നേട്ടമുണ്ടാക്കി: നിലവിലെ റെക്കോര്‍ഡ് കുറവ് പലിശനിരക്ക് മുതലാക്കുന്നവരേറെ;  കഴിഞ്ഞ വര്‍ഷം റീഫിനാന്‍സ് ചെയ്തത് അഞ്ച് ലക്ഷം ഹോംലോണുകള്‍
ഓസ്‌ട്രേലിയക്കാരില്‍ പത്തിലൊന്ന് പേരും തങ്ങളുടെ നിലവിലുള്ള മോര്‍ട്ട്‌ഗേജ് ഇപ്പോഴത്തെ അനുകൂല സാഹചര്യം പ്രയോജനപ്പടുത്തി റീഫിനാന്‍സ് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ഏറ്റവും കുറഞ്ഞ റെക്കോര്‍ഡ് പലിശനിരക്കിനെ പരമാവധി മുതലാക്കിക്കൊണ്ടാണ് ജനം തങ്ങളുടെ മോര്‍ട്ട്‌ഗേജ് റീഫിനാന്‍സ് ചെയ്യുന്നത്. അഞ്ച് ലക്ഷം ഹോം ലോണുകള്‍ അഥവാ മോര്‍ട്ട്‌ഗേജുകളുടെ എട്ട് ശതമാനം കഴിഞ്ഞ വര്‍ഷം റീ ഫിനാന്‍സ് ചെയ്തിരിക്കുന്നുവെന്നാണ് ഓസ്‌ട്രേലിയന്‍ ബാങ്കിംഗ് അസോസിയേഷനില്‍ നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

സെപ്റ്റംബറില്‍ രാജ്യത്ത് പുതുതായി അനുവദിച്ചിരിക്കുന്ന ഹൗസിംഗ് ഫിനാന്‍സില്‍ 5.9 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലവുമായി താരതമ്യപ്പെടുത്തുമ്പോഴാണീ പെരുപ്പമുണ്ടായിരിക്കുന്നതെന്നും ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സില്‍ നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നത്. കുറഞ്ഞ ലെന്‍ഡിംഗ് റേറ്റുകള്‍ മൂലമാണ് ഇത്തരത്തില്‍ ലെന്‍ഡിംഗ് ആക്ടിവിറ്റി ത്വരിതപ്പെട്ടിരിക്കുന്നതെന്നാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സിലെ ചീഫ് എക്‌സിക്യൂട്ടീവായ ആര്‍ന ബ്ലിഗ് പറയുന്നത്.

നിലവിലെ സാഹചര്യത്തില്‍ തങ്ങളുടെ മോര്‍ട്ട്‌ഗേജ് റീ ഫിനാന്‍സ് ചെയ്ത് മികച്ച ഡീലുകള്‍ നേടാനാണ് നിരവധി മോര്‍ട്ട്‌ഗേജ് ഉടമകള്‍ മത്സരിച്ചെത്തിക്കൊണ്ടിരിക്കുന്നതെന്നും ബ്ലിഗ് പറയുന്നു.നിലവില്‍ അനുവദിച്ച് കൊണ്ടിരിക്കുന്ന ഹോം ലോണുകളുടെ എണ്ണം കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുന്നുവെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഹോം ബില്‍ഡര്‍ ഗ്രാന്റ് ഹോം ലോണുകള്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണമായിത്തീര്‍ന്നുവെന്നും ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends