Spiritual

സ്വര്ഗീയ വിരുന്ന് സഭകളുടെ സീനിയര് പാസ്റ്ററും, ഫൗണ്ടിംഗ് പാസ്റ്ററുമായ അനുഗ്രഹീത ദൈവ വചന അധ്യാപകനും, ലോകമെമ്പാടുമുള്ള മലയാളികള്ക്ക് സുപരിചിതനുമായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്) നവംബര് ആറാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഡബ്ലിനില് ശുശ്രൂഷിക്കുന്നു. ഡബ്ലിനില് വളരെ ചുരുങ്ങിയ വര്ഷങ്ങള്ക്കുള്ളില് അതിവേഗം വളരുന്ന ഒരു സഭയായി ഹെവന്ലി ഫീസ്റ്റ് മാറിക്കഴിഞ്ഞു. വിവിധ രാജ്യക്കാരും ഭാഷക്കാരും ഈ ആരാധനയില് സംബന്ധിക്കാറുണ്ട്. തങ്കു ബ്രദര് എല്ലാവര്ഷവും ഇംഗ്ലണ്ട്, സ്കോട്ട്ലന്ഡ്, അയര്ലന്ഡ് എന്നീ രാജ്യങ്ങളിലുള്ള വിവിധ സ്വര്ഗീയ വിരുന്നിന്റെ സഭകളില് ശുശ്രൂഷിക്കാറുണ്ട്. ദുബായിലെ അനുഗ്രഹീത മീറ്റിംഗുകള്ക്കുശേഷം ഡബ്ലിനില് ശുശ്രൂഷിക്കുന്ന തങ്കു ബ്രദര് നവംബര് 19,20,21 തീയതികളില് ലോഡൗണിലും, നവംബര് 26,27,28 തീയതികളില്

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര് കത്തീഡ്രലില് വി.യൂദാസ് തദേവൂസിന്റെ തിരുനാള് ഭക്തിപൂര്വ്വം ആചരിച്ചു. ഒക്ടോബര് 31ാം തീയതി ഞായറാഴ്ച നടത്തപ്പെട്ട തിരുനാളില് ഷിക്കാഗോ സെന്റ് തോമസ് രൂപതാ പ്രൊകുറേറ്റര് ഫാ.കുര്യന് നെടുവേലി ചാലുങ്കല് കാര്മ്മികനായിരുന്നു. ദേവാലയത്തിലെ തിരുക്കര്മ്മകള്ക്കും പ്രദക്ഷിണത്തിനുശേഷം സ്നേഹവിരുന്നോടെ തിരുന്നാള് ആഘോഷങ്ങള്

വാഷിംഗ്ടണ് ഡി. സി നോര്ത്തേണ് വിര്ജീനിയ സെന്റ് ജൂഡ് സീറോ മലബാര് ദേവാലയത്തില് പത്തു ദിവസം നീണ്ടു നിന്ന വി. യൂദാ ശ്ലീഹായുടെ തിരുനാള് ആഘോഷങ്ങള്ക്ക് വര്ണാഭമായ സമാപനം ഷിക്കാഗോ സീറോമലബാര് രൂപത സഹായ മെത്രാന് മാര് ജോയി ആലപ്പാട്ട് ഒക്ടോബര് 22 നു പതാകയുയര്ത്തിയതോടെ ആരംഭിച്ച തിരുനാള് ആഘോഷങ്ങള് ഞായറാഴ്ച ആഘോഷമായ ദിവ്യബലിയോടും വര്ണ്ണാഭമായ പ്രദക്ഷിണത്തോടും

വാഷിങ്ങ്ടണ് ഡി സി: വിര്ജീനിയ സെന്റ് ജൂഡ് സീറോ മലബാര് ചര്ച്ചില് പത്തു ദിവസം നീണ്ടുനില്ക്കുന്ന തിരുനാള് ആഘോഷങ്ങള് കൊടിയേറ്റത്തോടെ ആരംഭിച്ചു. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര് രൂപതാ സഹായ മെത്രാന് മാര് ജോയി ആലപ്പാട്ട് കൊടിയേറ്റ കര്മ്മങ്ങള്ക്കും ദിവ്യബലിക്കും നേതൃത്വം നല്കി. കൊടിയേറ്റിനു മുന്നോടിയായി നടന്ന പ്രദക്ഷിണത്തിനു നൈറ്റ്സ് ഓഫ് കൊളമ്പസ് സംഘം

ഒര്ലാണ്ടോ (ഫ്ലോറിഡ): സെന്റ് സ്റ്റീഫന്സ് ക്നാനായ കത്തോലിക്കാ പള്ളിയിലെ ചെറുപുഷ്പ മിഷന് ലീഗിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങള് ഉദ്ഘാടനം ചെയ്തു. ഫാ. ബിബി തറയില് അര്പ്പിച്ച വിശുദ്ധ കുര്ബാനയോടെയായിരുന്നു പരിപാടികള് തുടങ്ങിയത്. തുടര്ന്ന് ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളില് മിഷന് ലീഗിന്റെ പ്രസക്തിയെപ്പറ്റി പ്രസംഗിച്ചു. യുണിറ്റ് ഭാരവാഹികളായി ആള്ഡന്

ബര്ഗന്ഫീല്ഡ്, ന്യൂജേഴ്സി: ബര്ഗന്ഫീല്ഡ് സെന്റ് മേരീസ് ദൈവാലയത്തില് ആണ്ടുതോറും നടത്തിവരുന്ന വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും, കാലം ചെയ്ത ശ്രേഷ്ഠ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവായുടെ ഓര്മ്മയും എട്ടു നോമ്പാചരണവും ഈ വര്ഷം സെപ്റ്റംബര് 4 മുതല് 11 വരെ തീയതികളില് ഭക്തിയാദരപൂര്വ്വം നടത്തുന്നു. ഈ പുണ്യ ദിനങ്ങളില് അഭിവന്ദ്യ ആയൂബ് മാര് സില്വാനിയോസ്

കൊളംബസ് സീറോ മലബാര് കത്തോലിക്കാ മിഷന്, പ്രീസ്റ്റ് ഇന് ചാര്ജ് ഫാദര് നിബി കണ്ണായിയുടെ നേതൃത്വത്തില് 2021 2022 കാലയളവിലേക്കുള്ള പാരിഷ് കൗണ്സില് അംഗങ്ങളെ തിരഞ്ഞെടുത്തു. മനോജ് അന്തോണി (ട്രസ്റ്റി), ഷിനൊ മാച്ചുവീട്ടില് ആന്റണി (ട്രസ്റ്റി), എബിന് ജയിംസ് (ഫിനാന്സ്), നിഷ ബാബു (പി.ആര്.ഒ), ശോഭ ജോസ് (പാരിഷ് സെക്രട്ടറി), പ്രദീപ് ചിറ്റിലപ്പിള്ളി ഗബ്രിയേല് (ഫാമിലി അപോസ്റ്റലെറ്റ്),

ലോസ്ആഞ്ചലസ്: സഹനപാതയിലൂടെ സഞ്ചരിച്ചു ആദ്യ ഭാരത വിശുദ്ധപദവി അലങ്കരിച്ചവി. അല്ഫോന്സാമ്മയുടെ നാമധേയത്തില് ലോസ്ആഞ്ചലസില് സ്ഥാപിതമായിരിക്കുന്ന സിറോ മലബാര് കത്തോലിക്ക ദേവാലയത്തില് പതിനൊന്നു ദിവസംനീണ്ടുനില്ക്കുന്ന ഭക്തിനിര്ഭരമായതിരുനാള് ആഘോഷങ്ങളുടെ കൊടിയേറ്റ് ഇടവക വികാരി റവ. ഫാ.ഡോ.സെബാസ്റ്റ്യന് വലിയപറമ്പില് ജൂലൈ 23നു വൈകീട്ട് 7:15നു നിര്വഹിച്ചു. വിശുദ്ധയുടെ

ഷിക്കാഗോ: സീറോ മലബാര് രൂപതയുടെ പുതിയ പ്രൊക്യൂറേറ്ററായി റവ. ഫാ. കുര്യന് നെടുവേലിചാലുങ്കലിനേയും, ചാന്സിലറായി റവ. ഡോ. ജോര്ജ് ദാനവേലിയേയും രൂപതാധ്യക്ഷന് ബിഷപ്പ് മാര് ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു. ആറു വര്ഷത്തോളമായി ഹൂസ്റ്റണ് ഇടവകയില് സേവനം അനുഷ്ടിച്ചു വരികയായിരുന്നു ഫാ. കുര്യന്. സിസിഡി ഡയറക്ടര് എന്ന തന്റെ ചുമതലക്കു പുറമെയാണ് ഫാ . ദാനവേലിയുടെ പുതിയ

ഫാ. റാഫേല് അമ്പാടന്റെ ജന്മദിനം റോക്ക് ലാന്ഡ് ഹോളി ഫാമിലി ചര്ച്ച് അംഗങ്ങള് ആഘോഷിച്ചു
ന്യു യോര്ക്ക്: ആത്മീയതയിലും നന്മയിലും ഇടവക ജനത്തെ വഴികാട്ടുന്ന ഫാ. റാഫേല് അമ്പാടന്റെ ജന്മദിനം റോക്ക് ലാന്ഡ് ഹോളി ഫാമിലി സീറോ മലബാര് ഇടവകാംഗങ്ങള് ആഘോഷിച്ചു. മോശയെപ്പോലെ നല്ല ഇടയനായി, എല്ലാവരേയും വലിപ്പച്ചെറുപ്പമില്ലാതെ സമഭാവനയോടെ കാണുകയും ആവശ്യ സമയങ്ങളില്

സോമര്സെറ്റ് ദേവാലയത്തില് ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ശീഹായുടെ തിരുനാള് ആഘോഷങ്ങള്ക്ക് സമാപനം
ന്യൂജേഴ്സി: സോമര്സെറ്റ് സെന്റ് തോമസ് സീറോ മലബാര് കാത്തലിക് ഫൊറോനാ ദേവാലയത്തില് ജൂണ്24 മുതല് ജൂലൈ 4 വരേ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മദ്ധ്യസ്ഥ തിരുനാള് ആഘോഷങ്ങള് ഭക്തിനിര്ഭരമായ ചടങ്ങുകളോടെ സമാപിച്ചു. ജൂലൈ മൂന്നിന് ഞായറാഴ്ച പ്രധാന തിരുനാള് ദിനത്തില് ഉച്ചക്ക്

സൗത്ത് വെസ്റ്റ് അമേരിക്കന് ഭദ്രാസന അസംബ്ലിയും, മലങ്കര അസ്സോസ്സിയേഷന് യോഗവും ജൂലൈ 8 9 (വെള്ളി, ശനി) തീയതികളില് ഹൂസ്റ്റണില്
മലങ്കര ഓര്ത്തോഡോക്സ് സുറിയാനി സഭ മലങ്കര അസ്സോസ്സിയേഷന് യോഗവും സൗത്ത് വെസ്റ്റ്അമേരിക്കന് ഭദ്രാസന അസംബ്ലിയും ജൂലൈ 89 (വെള്ളി, ശനി) തീയതികളില് ഹൂസ്റ്റണ് സെന്റ്മേരീസ് ഓര്ത്തോഡോക്സ് ദേവാലയത്തില് നടക്കും. മലങ്കര മെത്രാപ്പോലീത്തായുംകാതോലിക്കയുമായ പരിശുദ്ധ ബസേലിയോസ്

സോമര്സെറ്റ് സെന്റ് തോമസ് ദേവാലയത്തില് വിശുദ്ധ തോമാശ്ലീഹായുടേയും,വിശുദ്ധ അല്ഫോന്സാമ്മയുടെയും സംയുക്ത തിരുനാളിന് കൊടിയേറി
ന്യൂജേഴ്സി: സോമര്സെറ്റ് സെന്റ് തോമസ് സീറോ മലബാര് കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അല്ഫോന്സാമ്മയുടേയും തിരുനാള് ജൂണ് 24 – മുതല് ജൂലൈ 4 – വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ആന്റണി പുല്ലുകാട്ട്

'ആത്മീയ ഭക്ഷണം' പ്രഭാഷണം ഒന്നാം വയസ്സിലേക്ക്; ജോസഫ് പാപ്പന് നിര്വൃതി
വെരി. റെവ. യേശുദാസന് പാപ്പന് കോര് എപ്പിസ്കോപ്പാ, റെവ. ഫാ .ഡേവിസ് ചിറമേല് , റെവ . ഫാ അലക്സാണ്ടര് കൂടാരത്തില് . റെവ . ഫാ .റെജി ചാക്കോ , റെവ .ഫാ .ബ്രിന്സ് മാത്യൂസ് , റെവ .ഫാ .മാത്യൂസ് പുരക്കന് , റെവ .ഫാ . ജോയ്സ് പാപ്പന്, റെവ . ഫാ . ജോണ് പാപ്പന് , തുടങ്ങിയവരുടെ വചനസന്ദേശങ്ങള് നൂറുകണക്കിന്

സ്റ്റാറ്റന്ഐലന്റ് സെന്റ് ജോര്ജ് മലങ്കര ഓര്ത്തഡോക്സ് ദേവാലയത്തില് പെരുന്നാള്
ന്യൂയോര്ക്ക്: സ്റ്റാറ്റന്ഐലന്റ് സെന്റ് ജോര്ജ് മലങ്കര ഓര്ത്തഡോക്സ് ദേവാലയത്തില് ഇടവകയുടെ മധ്യസ്ഥനും കാവല്പിതാവുമായ വിശുദ്ധ ഗീവര്ഗീസ് സഹദായുടെ നാമത്തിലുള്ള പ്രധാന തിരുനാള് മെയ് 6,7 തീയതികളിലായി (വെള്ളി, ശനി) നടത്തപ്പെടുന്നു. നോര്ത്ത് ഈസ്റ്റ് അമേരിക്കന് ഭദ്രാസന
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved.