വിശുദ്ധ ഏവുപ്രാസ്യമ്മയുടെ തിരുന്നാള്‍ കൊണ്ടാടി

വിശുദ്ധ ഏവുപ്രാസ്യമ്മയുടെ തിരുന്നാള്‍ കൊണ്ടാടി
ചിക്കാഗോ: ചിക്കാഗോ മാര്‍ തോമസ്ലീഹാ കത്തിഡ്രലില്‍ വി. ഏവുപ്രാസ്യമ്മയുടെ തിരുന്നാള്‍ കൊണ്ടാടി. സെപ്റ്റംബര്‍ 4ന് രാവിലെ 11.15 ന് ചിക്കാഗോ രൂപതയുടെ മുന്‍ ചാന്‍സലറും, പാലാ രൂപതയുടെ വികാരി ജനറാളുമായ ഫാ. സെബാസ്റ്റ്യന്‍ വേന്താനത്തച്ചന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ പാട്ടു കുര്‍ബാനക്ക് കത്തീഡ്രല്‍ വികാരിയും വികാരി ജനറാളുമായ ഫാ തോമസ് കടുകപ്പിള്ളി സഹകാര്‍മികനായിരുന്നു.


ഫാ. സെബാസ്റ്റ്യന്‍ വേത്താനാത്ത് തന്റെ പ്രസംഗത്തില്‍ ഏവുപ്രാസ്യമ്മയുടെ ലളിത ജീവതത്തെക്കുറിച്ചും, അതിന്റെ ഇന്നിന്റെ പ്രസക്തിയെ കുറിച്ചും വിശദികരിച്ചു. നമ്മുടെ ജീവിതയാത്ര, ജനനം എന്ന മുന്ന് അക്ഷരങ്ങളില്‍ തുടങ്ങി മരണം എന്ന മുന്ന് അക്ഷരങ്ങളില്‍ അവസാനിക്കുന്നു. ഈ ജീവിതയാത്രയെ നമ്മള്‍ എപ്രകാരം നയിക്കുന്നു എന്നതിനെ അശ്രയിച്ചാണ് സ്വര്‍ഗ്ഗത്തിനും നരകത്തിനും നമ്മള്‍ അര്‍ഹരായി തീരുന്നത്. നമ്മളുടെ ഈ യാത്രയില്‍ വഴിവിളക്കായി ധാരാളം പുരുഷന്മാരെയും സ്തീകളെയും സഭ വിശുദ്ധന്മാരായി നല്‍കിയിട്ടുണ്ട്.


75 വര്‍ഷം യാത്ര ചെയ്ത് ഇപ്പോള്‍ സ്വര്‍ഗത്തില്‍ ആയിരിക്കുന്ന വി. ഏവുപ്രാസ്യമ്മ 1877ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനിച്ച് 1952ല്‍ മരിച്ചു. 2014ല്‍ സഭ ഏവുപ്രാസ്യമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സാധാരണത്വത്തിന്റെ പര്യായമായി ലളിത ജീവിതം നയിച്ച് സ്വര്‍ഗ്ഗത്തില്‍ നിക്ഷേപങ്ങളുണ്ടാക്കിയ അമ്മ ഇന്ന് ഏവര്‍ക്കും മാതൃകയാണെന്ന് അച്ചന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.


വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ആഘോഷമായ ലദിഞ്ഞ് ഉണ്ടായിരുന്നു. തുടര്‍ന്ന് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ കുരിശിന്‍ തൊട്ടി വരെ നടത്തിയ ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തില്‍ ഏവരും പങ്കെടുത്തു. പ്രദക്ഷിണത്തിനു ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.


ഇത്തവണ തിരുന്നാള്‍ ഏറ്റെടുത്ത് നടത്തിയ്ത് ചിക്കാഗോ ഇടവകയിലെ തൃശൂര്‍ നിവാസികളാണ്.


വാര്‍ത്ത: ജോര്‍ജ് അമ്പാട്ട്


കൂടുതല്‍ ചിത്രങ്ങള്‍: https://photos.app.goo.gl/pUCji8Rt9xDzNX1S7


Other News in this category4malayalees Recommends