മിഷന്‍ ലീഗ് 'ചില്‍ഡ്രന്‍സ് പാര്‍ലമെന്റ്' രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ചിക്കാഗോയില്‍

മിഷന്‍ ലീഗ് 'ചില്‍ഡ്രന്‍സ് പാര്‍ലമെന്റ്' രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ചിക്കാഗോയില്‍
ചിക്കാഗോ: ക്‌നാനായ റീജിയണില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'ചില്‍ഡ്രന്‍സ് പാര്‍ലമെന്റ്' പരിപാടിയുടെ ഇടവക തല രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടത്തി. മിഷന്‍ ലീഗ് യുണിറ്റ് പ്രസിഡന്റും റീജിയണല്‍ സെക്രട്ടറിയുമായ ജെയിംസ് കുന്നശ്ശേരിയില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു കൊണ്ട് ഇടവക അസോസിയേറ്റ് വികാരി ഫാ. ലിജോ കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. മിഷന്‍ ലീഗ് യുണിറ്റ് ഓര്‍ഗനൈസര്‍ ജോജോ അനാലില്‍, സൂര്യ കരികുളം, വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ ജെസ്സീന എസ്.വി.എം., മതബോധന പ്രധാന അദ്ധ്യാപകരായ സജി പൂതൃക്കയില്‍, മനീഷ് കൈമൂലയില്‍, ട്രസ്റ്റി കോര്‍ഡിനേറ്റര്‍ സാബു കട്ടപ്പുറം, മിഷന്‍ ലീഗ് യുണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


ഒക്ടോബര്‍ 15, 16 തീയതികളില്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ വെച്ചാണ് റീജിയണല്‍ തലത്തിലുള്ള പ്ലാറ്റിനം ജൂബിലി സമാപനം ക്രമീകരിച്ചിരിക്കുന്നത്.സിജോയ് പറപ്പള്ളില്‍

Other News in this category4malayalees Recommends