Canada

കാനഡയില്‍ കോവിഡ് 19 ലോക്ക്ഡൗണിനിടെ അപ്രത്യക്ഷമായ വൈറസുകള്‍ നിലവില്‍ വീണ്ടും സജീവമായി; ലോക്ക്ഡൗണില്‍ നിന്ന് പുറത്ത് കടന്ന് ഡേകെയറിലും സ്‌കൂളിലും പോകുന്ന കുട്ടികള്‍ക്ക് വന്‍ തോതില്‍ കോവിഡ് ഇതര വൈറസ് ബാധയെന്ന് മുന്നറിയിപ്പ്
കാനഡയില്‍ കോവിഡ് 19 ലോക്ക്ഡൗണിനിടെ അപ്രത്യക്ഷമായിരുന്നതും കുട്ടികളെ ബാധിച്ചിരുന്നതുമായ പതിവ് വൈറസുകള്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ് കുട്ടികള്‍ പുറത്തിറങ്ങിത്തുടങ്ങുന്നതോടെ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തുമെന്നുള്ള കടുത്ത മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തി.  ഈ ഒരു സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ഇത്തരം വൈറസുകള്‍ക്കെതിരേയുള്ള പതിവ് പ്രതിരോധശേഷിയില്ലാതിരിക്കുന്നത് ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന ആശങ്കയും ഡോക്ടര്‍മാര്‍ പങ്ക് വച്ചിട്ടുണ്ട്. സാധാരണ കാനഡയില്‍ ഈ സമയത്ത് പീഡിയാട്രിക് ഹോസ്പിറ്റലുകളില്‍ തിരക്കുണ്ടാകാറില്ലെന്നും എന്നാല്‍ നിലവില്‍ ലോക്ക്ഡൗണില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടികളെ പതിയിരുന്ന വൈറസുകള്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെ നിലവില്‍ ഇത്തരം ഹോസ്പിറ്റലുകളിലെത്തുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയര്‍ന്നുവെന്നാണ്

More »

കാനഡയിലെ അടിസ്ഥാനപലിശനിരക്ക് 0.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി ബാങ്ക് ഓഫ് കാനഡ;പണപ്പെരുപ്പ നിരക്ക് 3.4 ശതമാനത്തില്‍ നിന്നും രണ്ട് ശതമാനമാകുന്നത് വരെ പ്രസ്തുത നിരക്ക് നിലനിര്‍ത്തുമെന്ന് ബാങ്ക്
കാനഡയിലെ അടിസ്ഥാനപലിശനിരക്ക് 0.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി ബാങ്ക് ഓഫ് കാനഡ രംഗത്തെത്തി. ബുധനാഴ്ചയാണ് ബാങ്ക് ഈ നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നത്. വാക്‌സിനേഷനിലൂടെ കോവിഡ് അനിശ്ചിതത്വം കുറച്ച് സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ട് വരുന്നുണ്ടെങ്കിലും പുതിയ കോവിഡ് വേരിയന്റുകള്‍ രാജ്യത്ത് അനിശ്ചിതത്വം നിലനിര്‍ത്തുന്ന സാഹചര്യത്തിലാണ് പലിശനിരക്ക് 0.25 ശതമാനത്തില്‍ തന്നെ

More »

കാനഡയില്‍ ഇതുവരെ കോവിഡ് പിടിപെട്ടത് 1,421,127 പേര്‍ക്ക്; ആക്ടീവ് കേസുകള്‍ 5142; കോവിഡ് കവര്‍ന്നത് 26,439 കാനഡക്കാരുടെ ജീവനുകള്‍; അപകടകാരിയായ ലാംബഡ വേരിയന്റ് പടരുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍
കാനഡയില്‍ ജൂലൈ 12 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1,421,127 പേര്‍ക്കാണ് കോവിഡ് പിടിപെട്ടിരിക്കുന്നത്. ഇതില്‍ നിലവില്‍ ആക്ടീവ് കേസുകള്‍ 5142 ആണ്. രാജ്യത്ത് മൊത്തം 26,439 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 42.9 മില്യണ്‍  കോവിഡ് 19 വാക്‌സിന്‍ ഡോസുകളാണ് അഡ്മിനിസ്‌ട്രേറ്റ് ചെയ്തിരിക്കുന്നത്.  ഇതിനിടെ കാനഡയിലെ വിവിധ

More »

കാനഡയില്‍ അപകടകാരിയായി പുതിയ കോവിഡ് വേരിയന്റ് ലാംബഡ പടര്‍ന്ന് പിടിക്കുന്നു; നിലവില്‍ 11 കേസുകള്‍; സൗത്ത് അമേരിക്കയില്‍ നിന്നെത്തിയ ലാംബഡ കടുത്ത അപകടം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്; ജാഗ്രതയോടെ സൂക്ഷ്മനിരീക്ഷണം നടത്തി ഹെല്‍ത്ത് അധികൃതര്‍
കാനഡയില്‍ അപകടകാരിയായി പുതിയ കോവിഡ് വേരിയന്റ് ലാംബഡ പടര്‍ന്ന് പിടിക്കുന്നുവെന്ന  ആശങ്കാജനകമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.രാജ്യമാകമാനം ഇതുവരെ 11 ലാംബഡ കേസുകളാണ്  സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് പബ്ലിക് ഹെല്‍ത്ത് ഒഫീഷ്യലുകള്‍ പറയുന്നത്. രാജ്യത്ത് ഡെല്‍റ്റാ വേരിയന്റ് അടക്കം മറ്റ് അപകടകാരികളായ വേരിയന്റുകളും രേഖപ്പെടുത്തിയതിനിടെയാണ് ലാംബഡയും

More »

കാനഡക്കാര്‍ കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുമ്പോള്‍ വിദേശങ്ങളിലുള്ള കാനഡക്കാര്‍ മൂന്നും നാലും ഡോസുകള്‍ സ്വീകരിക്കുന്ന തിരക്കില്‍; ലക്ഷ്യം ഭാവിയില്‍ കാനഡയിലേക്ക് വരുമ്പോള്‍ 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കല്‍
കാനഡയിലുള്ള മിക്കവരും കോവിഡ് 19 വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്ന ഈ വേളയില്‍ വിവിധ രാജ്യങ്ങളിലുള്ള കാനഡക്കാര്‍ നിലവില്‍ വാക്‌സിന്റെ മൂന്നാം ഡോസും നാലാം ഡോസും സ്വീകരിച്ച് വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.  ഭാവിയില്‍ തങ്ങള്‍ മാതൃരാജ്യമായ കാനഡയിലേക്ക് തിരിച്ചെത്തുന്ന വേളയില്‍ 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കാന്‍

More »

കാനഡയില്‍ ജൂണ്‍ അവസാനത്തില്‍ 1.3 മില്യണ്‍ പേര്‍ വിവിധ കോവിഡ് വാക്‌സിനുകള്‍ മിക്‌സ് ചെയ്ത് സ്വീകരിച്ചു; ആദ്യ ഡോസ് ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നിരവധി പേര്‍ രണ്ടാം ഡോസായി സ്വീകരിച്ചത് മോഡേണ വാക്‌സിന്‍
ജൂണ്‍ അവസാനത്തില്‍  1.3 മില്യണ്‍ കാനഡക്കാര്‍ വിവിധ കോവിഡ് വാക്‌സിനുകള്‍ കൂട്ടിക്കലര്‍ത്തിയുളള ഡോസുകള്‍ സ്വീകരിക്കാന്‍ സന്നദ്ധരായെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.വാക്‌സിനേഷനെ പറ്റി ഹെല്‍ത്ത് കാനഡ പുറത്തിറക്കിയ ഏറ്റവും പുതിയ വാരാന്ത്യ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.  മേയ് 31നും ജൂണ്‍ 26നും ഇടയില്‍ 6.5 മില്യണ്‍ കാനഡക്കാര്‍ക്ക് അവരുടെ രണ്ടാം കോവിഡ്

More »

ബ്രിട്ടീഷ് കൊളംബിയ കാട്ടുതീകളുടെ പിടിയില്‍; പ്രവിശ്യയിലെ വായുവിന്റെ ഗുണനിലവാരം അപകടനിലയില്‍; പ്രായമായവരും കുട്ടികളും രോഗികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്; ഇവിടെ സക്രിയമായി 213 കാട്ടുതീകള്‍; ഇടിമിന്നലിനാല്‍ പൊട്ടിപ്പുറപ്പെട്ടവയേറെ
ബ്രിട്ടീഷ് കൊളംബിയയുടെ വിവിധ ഭാഗങ്ങളില്‍ വായുവിന്റെ ഗുണനിലവാരം പരിതാപകരവും അപകടകരവുമായിത്തീര്‍ന്നിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. പ്രൊവിന്‍സിലുടനീളം 200ല്‍ അധികം കാട്ടുതീകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണീ സ്ഥിതിയുണ്ടായിരിക്കുന്നത്. കടുത്ത ഇടിമിന്നലുകളെ തുടര്‍ന്നാണ് പല പുതിയ കാട്ടുതീകളും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.ഓകനാഗന്‍

More »

കാനഡയില്‍ ഇതുവരെ 1,417,395 കോവിഡ് കേസുകള്‍; നിലവില്‍ 5992 ആക്ടീവ് കേസുകള്‍; കോവിഡ് ഇതുവരെ കവര്‍ന്നത് 26,363 പേരുടെ ജീവനുകള്‍; വിവിധ പ്രവിശ്യകളിലും ടെറിട്ടെറികളിലും കോവിഡ് കേസുകളും മരണങ്ങളും സ്ഥിരീകരിക്കുന്നത് തുടരുന്നു
കാനഡയില്‍ ഇതുവരെ 1,417,395 പേര്‍ക്ക് കോവിഡ് ബാധിച്ചുവന്നും ഇതില്‍ നിലവില്‍ 5992 കേസുകളാണ് ആക്ടീവെന്നും തിങ്കളാഴ്ച പുറത്ത് വന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നു. നിലവില്‍ രാജ്യത്ത് 26,363 പേരുടെ ജീവനാണ് കോവിഡ് കവര്‍ന്നിരിക്കുന്നത്.39.3 മില്യണ്‍ കോവിഡ് വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തിരിക്കുന്നത്. അറ്റ്‌ലാന്റിക് പ്രൊവിന്‍സുകളില്‍ ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാംബ്രഡോറില്‍ 13

More »

കാനഡയില്‍ കടുത്ത ഉഷ്ണതരംഗം ആഞ്ഞടിക്കുന്നു; ബ്രിട്ടീഷ് കൊളംബിയയില്‍ താപം കൂടിയതിനാലുള്ള മരണങ്ങളേറി; പ്രവിശ്യയിലെ താപനില 49.6 ഡിഗ്രി; മറി കടന്നത് 84 വര്‍ഷം മുമ്പുള്ള റെക്കോര്‍ഡ്; കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തം
കാനഡയില്‍ കടുത്ത ഉഷ്ണതരംഗം ആഞ്ഞടിക്കുന്നുവെന്നും ഇതിനെ തുടര്‍ന്നുള്ള മരണങ്ങള്‍ സംഭവിക്കുന്നുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. സാധാരണ തണുപ്പ് രാജ്യമായ കാനഡയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായിട്ടാണ് ഈ ദുരന്തം സംഭവിച്ച് കൊണ്ടിരിക്കുന്നത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് കടുത്ത ഉഷ്ണ തരംഗത്തെക്കുറിച്ച് മരണങ്ങള്‍

More »

കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍

ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയന്‍ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം പൊലീസ് സാജയുടെ ബന്ധുക്കളെ അറിയിച്ചു. മേയ് ഏഴിനാണ്

സിആര്‍എസ് ഡ്രോ സ്‌കോര്‍ 529 തൊട്ടു; പിആര്‍ പ്രതീക്ഷിച്ചിരിക്കുന്ന നല്ലൊരു ശതമാനം പേര്‍ക്കും അപ്രാപ്യം; കുതിച്ചുയര്‍ന്ന് ഗവണ്‍മെന്റ് റാങ്കിംഗ് സിസ്റ്റം

കാനഡയുടെ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം ഡ്രോ സ്‌കോറുകള്‍ തുടര്‍ച്ചയായി കുതിച്ചുയരുന്നത് പെര്‍മനന്റ് റസിഡന്‍സി അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പിആറിനായി റെക്കോര്‍ഡ് നിരക്കില്‍ ആളുകള്‍ അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഉയര്‍ന്ന സ്‌കോര്‍ സാധാരണമായി മാറുന്നതെന്ന്

ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴ നല്‍കി കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ്; എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവെന്ന് ആരോപണം

കാനഡയില്‍ ഇന്‍ഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ. ഇന്ത്യന്‍ ഐടി കമ്പനിയില്‍ നിന്നും 1.34 ലക്ഷം കനേഡിയന്‍ ഡോളര്‍ പിഴ ഈടാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 1ന് അവസാനിച്ച വര്‍ഷത്തില്‍ എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചത് കുറഞ്ഞ് പോയതിന്റെ

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്

ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകം; ഒരു ഇന്ത്യക്കാരന്‍ കൂടി കാനഡയില്‍ അറസ്റ്റില്‍

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഒരു ഇന്ത്യക്കാരനെ കൂടി അറസ്റ്റ് ചെയ്ത കാനഡ പൊലീസ്. കാനഡയില്‍ താമസിക്കുന്ന 22 കാരനായ ഇന്ത്യന്‍ പൗരന്‍ അമര്‍ദീപ് സിംഗിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ നിജ്ജര്‍ വധവുമായി