Canada

ആല്‍ബര്‍ട്ടയില്‍ മൂന്നാം തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലുള്ളതിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ കോവിഡ് പടരുന്നു; ഇവിടുത്തെ ആര്‍ വാല്യൂ 1.48ലെത്തി; ഇവിടെ നൂറ് പേരില്‍ നിന്നും വൈറസ് പടരുന്നത് 148 പേരിലേക്ക്; ഡെല്‍റ്റാ വേരിയന്റ് കടുത്ത അപകടം വിതയ്ക്കുന്നു
കാനഡയിലെ ആല്‍ബര്‍ട്ടയില്‍ മൂന്നാം തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലുള്ളതിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ നിലവില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. നിലവില്‍ ആല്‍ബര്‍ട്ടയില്‍ വൈറസിന്റെ റീപ്രൊഡക്ഷന്‍ നിരക്ക് അഥവാ ആര്‍ വാല്യൂ 1.48 ആണെന്നും സ്പ്രിംഗ് സീസണില്‍ പ്രതിദിനം 1500ല്‍ അധികം കേസുകള്‍ രേഖപ്പെടുത്തിയ സമയത്തേക്കാള്‍ കൂടുതലാണിതെന്നും കണ്ടെത്തിയിട്ടുണ്ട്.  ഇത്തരത്തില്‍ ആല്‍ബര്‍ട്ടയില്‍ കേസുകളുയരുന്ന നിരക്ക് അപകടകരമായ തോതിലാണെന്ന മുന്നറിയിപ്പുമായി ഹെല്‍ത്ത് ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് എക്‌സ്പര്‍ട്ടുകള്‍ രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ ആല്‍ബര്‍ട്ടയില്‍ വൈറസ് ബാധിച്ച നൂറ് പേരില്‍ നിന്നും മറ്റ് 148 പേരിലേക്ക് വ്യാപിക്കുന്ന അപകടരമായ സ്ഥിതിയാണുള്ളതെന്നാണ് ആല്‍ബര്‍ട്ട ഹെല്‍ത്ത്

More »

മാനിട്ടോബയില്‍ കാട്ടുതീകള്‍ വിതച്ച ദുരിതമടങ്ങിയില്ല; മാറ്റിപ്പാര്‍പ്പിച്ച ചിലര്‍ വീടുകളിലേക്ക് തിരിച്ചെത്താന്‍ തുടങ്ങിയെങ്കിലും 2000ത്തില്‍ അധികം പേര്‍ക്ക് ഇപ്പോഴും ഇക്കാര്യത്തില്‍ അനിശ്ചിതത്വം; പ്രൊവിന്‍സില്‍ തിങ്കളാഴ്ച 128 ആക്ടീവ് കാട്ടുതീകള്‍
മാനിട്ടോബയില്‍ കാട്ടുതീകള്‍ വിതച്ച ദുരിതത്തില്‍ നിന്നും ഇനിയും മോചനം ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്.  നോര്‍ത്ത് ഈസ്റ്റ് മാനിട്ടോബയില്‍ കാട്ടുതീകളില്‍ നിന്ന് രക്ഷിക്കാനായി വീട് വിട്ട് പോയവരില്‍ ചിലര്‍ തിരിച്ചെത്താന്‍ തുടങ്ങിയെങ്കിലും 2000ത്തിലധികം പേര്‍ ഇപ്പോഴും അനിശ്ചിതത്വത്തില്‍ തന്നെയാണ് കഴിയുന്നതെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.  തിങ്കളാഴ്ച

More »

കാനഡയില്‍ കോവിഡ് 19 വാക്‌സിന്റെ ഒറ്റ ഡോസ് പോലും സ്വീകരിക്കാത്തവര്‍ ആറ് മില്യണിലധികം പേര്‍; പലവിധ കാരണങ്ങളാല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരേറുന്നതിനാല്‍ കോവിഡ് പ്രതിരോധം താളം തെറ്റുന്നുവെന്ന മുന്നറിയിപ്പുമായി എക്‌സ്പര്‍ട്ടുകള്‍
കാനഡയില്‍ കോവിഡ് 19 വാക്‌സിനേഷന്‍ ത്വരിത ഗതിയില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും രാജ്യത്ത് നിരവധി പേര്‍ പലവിധ കാരണങ്ങളാല്‍ ഇപ്പോഴും വാക്‌സിനെടുത്തിട്ടില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.  ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരില്‍ 80 ശതമാനം പേര്‍ക്കും വാക്‌സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്. മറ്റ്

More »

കാനഡയില്‍ കോവിഡ് നാലാം തരംഗമുണ്ടാകുമെങ്കിലും ഗുരുതരാവസ്ഥയേറില്ലെന്ന് സയന്റിസ്റ്റുകള്‍; വാക്‌സിന്‍ തീര്‍ത്ത പ്രതിരോധത്താല്‍ നാലാം തരംഗം അപകടം സൃഷ്ടിക്കില്ല; ഡെല്‍റ്റാ വേരിയന്റ് പടരുന്നതും സ്‌കൂളുകളും അതിര്‍ത്തികളും തുറന്നതും ആശങ്കയേറ്റുന്നു
കാനഡയില്‍ കോവിഡ് നാലാം തരംഗമുണ്ടാകുമെങ്കിലും അതിന്റെ ഗുരുതരാവസ്ഥയേറില്ലെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് സയന്റിസ്റ്റുകള്‍ രംഗത്തെത്തി. എന്നാല്‍ രാജ്യം ഇപ്പോഴും മഹാമാരിയില്‍ നിന്ന്  രക്ഷപ്പെട്ടില്ലെന്ന് ഏവരും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പേകുന്നു. വാക്‌സിനെടുക്കാത്ത കാനഡക്കാരില്‍ ഡെല്‍റ്റ വേരിയന്റ് പടരുന്നതും സ്‌കൂളുകളും അതിര്‍ത്തികളും

More »

കാനഡയിലേക്ക് കുടിയേറ്റത്തിനായി കാത്തിരിക്കുന്ന നിരവധി പെര്‍മനന്റ് റെസിഡന്റുമാര്‍ കടുത്ത അനിശ്ചിതത്വത്തില്‍; 2020ല്‍ കോവിഡ് കാരണമുള്ള യാത്രാനിയന്ത്രണങ്ങളാല്‍ കുടിയേറ്റം 22 വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും താഴ്ന്നു; പ്രതിസന്ധിയിലായവരില്‍ നിരവധി ഇന്ത്യക്കാര്‍
 കാനഡയിലേക്ക് കുടിയേറ്റത്തിനായി കാത്തിരിക്കുന്ന നിരവധി പെര്‍മനന്റ് റെസിഡന്റുമാര്‍ കടുത്ത  അനിശ്ചിതത്വത്തിലായിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.കോവിഡ് കാരണമേര്‍പ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങള്‍ കാരണം 22 വര്‍ഷങ്ങള്‍ക്കിടെ കാനഡ ഏറ്റവും കുറഞ്ഞ അളവില്‍ കുടിയേറ്റക്കാരെ പ്രവേശിപ്പിച്ച വര്‍ഷവുമായിരുന്നു 2020.ഇത്തരത്തില്‍

More »

കാനഡ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീട്ടിയ നടപടി; ഇന്ത്യയില്‍ പെട്ട് പോയ കാല്‍ഗറിക്കാര്‍ അനിശ്ചിതത്വത്തില്‍; പലരുടെയും പിആര്‍ കാലഹരണപ്പെട്ടു; നിരോധനം നീട്ടിയത് ഓഗസ്റ്റ് 21 വരെ
കാനഡ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഓഗസ്റ്റ് 21 വരെ ദീര്‍ഘിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ പെട്ട് പോയ നിരവധി കാനഡക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളേറിയെന്ന് റിപ്പോര്‍ട്ട്.കാല്‍ഗറിയില്‍ നിന്നുള്ള നിരവധി പേരാണ് മാസങ്ങളായി ഇന്ത്യയില്‍ പെട്ട് പോയിരിക്കുന്നത്. നിരോധനം വീണ്ടും ദീര്‍ഘിപ്പിച്ചതിനെ തുടര്‍ന്ന് കാനഡയിലെ തങ്ങളുടെ

More »

കാനഡ സന്ദര്‍ശിക്കാന്‍ കോവിഡ് 19 വാക്‌സിന്റെ രണ്ട് ഡോസുകളുമെടുത്തവര്‍ക്ക് വീണ്ടും അനുവാദം; ഇവര്‍ക്ക് കാനഡയിലെത്തിയാല്‍ രണ്ടാഴ്ച ക്വാറന്റൈന്‍ വേണ്ട; 12 വയസിന് താഴെയുള്ള കുട്ടികളെയും ക്വാറന്റൈനില്‍ നിന്നൊഴിവാക്കി
കോവിഡ് 19 വാക്‌സിന്റെ രണ്ട് ഡോസുകളുമെടുത്തവര്‍ക്ക് കാനഡ സന്ദര്‍ശിക്കാന്‍ വീണ്ടും ഉടന്‍ അനുവാദം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിര്‍ണായകമായ പദ്ധതികളുടെ പ്രഖ്യാപനം ഇന്ന് ഫെഡറല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഇത് പ്രകാരം ഓഗസ്റ്റ് ഒമ്പതിന് രാവിലെ 12 മണി മുതലായിരിക്കും ഈ ആനൂകൂല്യം പൂര്‍ണമായി വാക്‌സിനേഷന്‍ സ്വീകരിച്ച യുഎസ് പൗരന്‍മാര്‍ക്കും

More »

കാനഡയില്‍ കോവിഡ് നാലാം തരംഗം ആഞ്ഞടിക്കാതിരിക്കണമെങ്കില്‍ ശേഷിക്കുന്നവര്‍ക്ക് കൂടി ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കണം; ഇതിനായി അടിയന്തിര ഫസ്റ്റ്-ഡോസ് ക്യാമ്പയിന്‍ ആരംഭിക്കണമെന്ന മുന്നറിയിപ്പുമായി എക്‌സ്പര്‍ട്ടുകള്‍
കാനഡയില്‍ കോവിഡ് നാലാം തരംഗം ആഞ്ഞടിക്കാതിരിക്കണമെങ്കില്‍ രാജ്യമാകമാനം ഉടനടി  ത്വരിതഗതിയിലുള്ള ഫസ്റ്റ്-ഡോസ് ക്യാമ്പയിന്‍ ആരംഭിക്കണമെന്ന്  നിര്‍ദേശിച്ച് വിദഗ്ധര്‍ രംഗത്തെത്തി.  ശേഷിക്കുന്നവരെ കൂടി എത്രയും വേഗം കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുപ്പിക്കുന്നതിനുള്ള അടിയന്തിര ക്യാമ്പയിന്‍ ആരംഭിക്കണമെന്നാണിവര്‍ നിര്‍ദേശിച്ചിരിക്കുന്നത്.  രാജ്യത്ത് കൂടുതല്‍

More »

കാനഡയില്‍ ഇതുവരെ 1,422,822 പേരെ കോവിഡ് ബാധിച്ചു; നിലവില്‍ ആക്ടീവ് കേസുകള്‍ 4721; കോവിഡ് കവര്‍ന്നത് 26,492 കാനഡക്കാരുടെ ജീവനുകള്‍; രാജ്യത്ത് 44.8 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു; ഇപ്പോഴും പ്രൊവിന്‍സുകളില്‍ പുതിയ കോവിഡ് കേസുകളും മരണങ്ങളും
കാനഡയില്‍ ശനിയാഴ്ച ഉച്ചക്ക് പ്രാദേശിക സമയം 12മണി വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇത് വരെ മൊത്തം 1,422,822 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതില്‍ നിലവില്‍ ആക്ടീവ് കേസുകള്‍ 4721 എണ്ണമാണ്. രാജ്യത്ത് ഇതുവരെ കോവിഡ് കവര്‍ന്നിരിക്കുന്നത് 26,492 പേരുടെ ജീവനാണ്.  രാജ്യത്ത് ഇതുവരെ അഡ്മിനിസ്‌ട്രേഷന് വിധേയമാക്കിയിരിക്കുന്നത് 44.8 മില്യണ്‍ കോവിഡ് 19 വാക്‌സിന്‍ ഡോസുകളാണ്. അതിനിടെ

More »

കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍

ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയന്‍ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം പൊലീസ് സാജയുടെ ബന്ധുക്കളെ അറിയിച്ചു. മേയ് ഏഴിനാണ്

സിആര്‍എസ് ഡ്രോ സ്‌കോര്‍ 529 തൊട്ടു; പിആര്‍ പ്രതീക്ഷിച്ചിരിക്കുന്ന നല്ലൊരു ശതമാനം പേര്‍ക്കും അപ്രാപ്യം; കുതിച്ചുയര്‍ന്ന് ഗവണ്‍മെന്റ് റാങ്കിംഗ് സിസ്റ്റം

കാനഡയുടെ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം ഡ്രോ സ്‌കോറുകള്‍ തുടര്‍ച്ചയായി കുതിച്ചുയരുന്നത് പെര്‍മനന്റ് റസിഡന്‍സി അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പിആറിനായി റെക്കോര്‍ഡ് നിരക്കില്‍ ആളുകള്‍ അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഉയര്‍ന്ന സ്‌കോര്‍ സാധാരണമായി മാറുന്നതെന്ന്

ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴ നല്‍കി കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ്; എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവെന്ന് ആരോപണം

കാനഡയില്‍ ഇന്‍ഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ. ഇന്ത്യന്‍ ഐടി കമ്പനിയില്‍ നിന്നും 1.34 ലക്ഷം കനേഡിയന്‍ ഡോളര്‍ പിഴ ഈടാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 1ന് അവസാനിച്ച വര്‍ഷത്തില്‍ എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചത് കുറഞ്ഞ് പോയതിന്റെ

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്

ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകം; ഒരു ഇന്ത്യക്കാരന്‍ കൂടി കാനഡയില്‍ അറസ്റ്റില്‍

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഒരു ഇന്ത്യക്കാരനെ കൂടി അറസ്റ്റ് ചെയ്ത കാനഡ പൊലീസ്. കാനഡയില്‍ താമസിക്കുന്ന 22 കാരനായ ഇന്ത്യന്‍ പൗരന്‍ അമര്‍ദീപ് സിംഗിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ നിജ്ജര്‍ വധവുമായി