കാനഡയില്‍ കോവിഡ് നാലാം തരംഗം ആഞ്ഞടിക്കാതിരിക്കണമെങ്കില്‍ ശേഷിക്കുന്നവര്‍ക്ക് കൂടി ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കണം; ഇതിനായി അടിയന്തിര ഫസ്റ്റ്-ഡോസ് ക്യാമ്പയിന്‍ ആരംഭിക്കണമെന്ന മുന്നറിയിപ്പുമായി എക്‌സ്പര്‍ട്ടുകള്‍

കാനഡയില്‍ കോവിഡ് നാലാം തരംഗം ആഞ്ഞടിക്കാതിരിക്കണമെങ്കില്‍ ശേഷിക്കുന്നവര്‍ക്ക് കൂടി ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കണം; ഇതിനായി അടിയന്തിര ഫസ്റ്റ്-ഡോസ് ക്യാമ്പയിന്‍ ആരംഭിക്കണമെന്ന മുന്നറിയിപ്പുമായി എക്‌സ്പര്‍ട്ടുകള്‍
കാനഡയില്‍ കോവിഡ് നാലാം തരംഗം ആഞ്ഞടിക്കാതിരിക്കണമെങ്കില്‍ രാജ്യമാകമാനം ഉടനടി ത്വരിതഗതിയിലുള്ള ഫസ്റ്റ്-ഡോസ് ക്യാമ്പയിന്‍ ആരംഭിക്കണമെന്ന് നിര്‍ദേശിച്ച് വിദഗ്ധര്‍ രംഗത്തെത്തി. ശേഷിക്കുന്നവരെ കൂടി എത്രയും വേഗം കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുപ്പിക്കുന്നതിനുള്ള അടിയന്തിര ക്യാമ്പയിന്‍ ആരംഭിക്കണമെന്നാണിവര്‍ നിര്‍ദേശിച്ചിരിക്കുന്നത്. രാജ്യത്ത് കൂടുതല്‍ അപകടകാരികളായ കോവിഡ് വേരിയന്റുകള്‍ പടര്‍ന്ന് പിടിക്കുന്നതിനാല്‍ വാക്‌സിനേറ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണം എത്രയും വേഗം വര്‍ധിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പേകിയിരിക്കുന്നത്.

അതായത് വാക്‌സിനേഷന്‍ നിരക്ക് നേരത്തെ പദ്ധതിയിട്ടതിനേക്കാള്‍ വേഗത്തില്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ പുതിയ വേരിയന്റുകളില്‍ നിന്നും കാനഡക്ക് രക്ഷപ്പെടാനാകില്ലെന്നാണ് മുന്നറിയിപ്പ്. കാനഡ ത്വരിത ഗതിയിലുള്ള കോവിഡ് വാക്‌സിനേഷനിലൂടെ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും ഇനിയും ഇക്കാര്യത്തില്‍ കൂടുതല്‍ അടിയന്തിര നീക്കങ്ങള്‍ നടത്തിയില്ലെങ്കില്‍ രാജ്യത്ത് നാലാം തരംഗം ആഞ്ഞടിക്കുമെന്നാണ് വിദഗ്ധര്‍ പ്രവചിച്ചിരിക്കുന്നത്.

രാജ്യത്ത് കോവിഡ് വാക്‌സിനേഷന് അര്‍ഹരായവരില്‍ 75 ശതമാനം പേര്‍ക്കും വാക്‌സിന്റെ ഒരു ഡോസെങ്കിലും ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ശേഷിക്കുന്നവര്‍ക്ക് കൂടി എത്രയും വേഗം ഒന്നാം ഡോസ് ലഭ്യമാക്കിയാല്‍ മാത്രമേ സുരക്ഷ ശക്തമാക്കാന്‍ സാധിക്കുകയുളളൂവെന്നാണ് ഹെല്‍ത്ത് എക്‌സ്പര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. രാജ്യത്ത് 12 വയസിന് മേല്‍ പ്രായമുള്ളവരായ ആറ് മില്യണ്‍ പേര്‍ ഇനിയും ഒന്നാം ഡോസെടുത്തിട്ടില്ലെന്നും അത് അപകടത്തിന് വഴിയൊരുക്കുമെന്നുമാണ് വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends