കാനഡ സന്ദര്‍ശിക്കാന്‍ കോവിഡ് 19 വാക്‌സിന്റെ രണ്ട് ഡോസുകളുമെടുത്തവര്‍ക്ക് വീണ്ടും അനുവാദം; ഇവര്‍ക്ക് കാനഡയിലെത്തിയാല്‍ രണ്ടാഴ്ച ക്വാറന്റൈന്‍ വേണ്ട; 12 വയസിന് താഴെയുള്ള കുട്ടികളെയും ക്വാറന്റൈനില്‍ നിന്നൊഴിവാക്കി

കാനഡ സന്ദര്‍ശിക്കാന്‍ കോവിഡ് 19 വാക്‌സിന്റെ രണ്ട് ഡോസുകളുമെടുത്തവര്‍ക്ക് വീണ്ടും അനുവാദം;  ഇവര്‍ക്ക് കാനഡയിലെത്തിയാല്‍ രണ്ടാഴ്ച ക്വാറന്റൈന്‍ വേണ്ട; 12 വയസിന് താഴെയുള്ള കുട്ടികളെയും ക്വാറന്റൈനില്‍ നിന്നൊഴിവാക്കി

കോവിഡ് 19 വാക്‌സിന്റെ രണ്ട് ഡോസുകളുമെടുത്തവര്‍ക്ക് കാനഡ സന്ദര്‍ശിക്കാന്‍ വീണ്ടും ഉടന്‍ അനുവാദം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിര്‍ണായകമായ പദ്ധതികളുടെ പ്രഖ്യാപനം ഇന്ന് ഫെഡറല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഇത് പ്രകാരം ഓഗസ്റ്റ് ഒമ്പതിന് രാവിലെ 12 മണി മുതലായിരിക്കും ഈ ആനൂകൂല്യം പൂര്‍ണമായി വാക്‌സിനേഷന്‍ സ്വീകരിച്ച യുഎസ് പൗരന്‍മാര്‍ക്കും പിആറുകള്‍ക്കും ലഭിക്കുകയെന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.


ഇവര്‍ക്ക് അന്നേ തിയതി മുതല്‍ കാനഡയിലെത്തിയാല്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയുകയും വേണ്ടി വരില്ല. ഇതിന് പുറമെ സെപ്റ്റംബര്‍ ഏഴ് മുതല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് വാക്‌സിന്‍ സ്വീകരിച്ച ടൂറിസ്റ്റുകള്‍ക്കും ഈ ഇളവ് ലഭ്യമാക്കുമെന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ പറയുന്നത്. 12 വയസിന് താഴെ പ്രായമുള്ളവരും വാക്‌സിന്‍ സ്വീകരിക്കാന്‍ അനുവാദമില്ലാത്തവരുമായ കുട്ടികള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഓഗസ്റ്റ് ഒമ്പത് മുതല്‍ കാനഡയിലെത്തിയാല്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഇത്തരം കുട്ടികള്‍ക്ക് പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് തങ്ങളുടെ രക്ഷിതാക്കള്‍ക്കൊപ്പം കാനഡയിലെവിടെയും പോകാമെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇത്തരത്തില്‍ ഇളവ് ലഭിക്കുന്ന കുട്ടികള്‍ സ്‌കൂളുകള്‍ , ക്യാമ്പുകള്‍, ഡേകെയറുകള്‍ പോലുള്ള ഗ്രൂപ്പ് സെറ്റിംഗ്‌സുകളില്‍ ഇടപഴകരുതെന്നു സര്‍ക്കാര്‍ ഒഫീഷ്യല്‍ പറയുന്നു. ഈ അവസരത്തില്‍ കാനഡ സന്ദര്‍ശിക്കുന്ന വിദേശ സന്ദര്‍ശകര്‍ കാനഡയിലെ അതത് പ്രൊവിന്‍ഷ്യല്‍, ടെറിട്ടോറിയല്‍ പബ്ലിക്ക് ഹെല്‍ത്ത് മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. ഇതിന് പുറമെ തങ്ങള്‍ രണ്ട് ഡോസുകളുമെടുത്തുവെന്ന രേഖയും ഹാജരാക്കിയിരിക്കണം.

Other News in this category



4malayalees Recommends