കാനഡ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീട്ടിയ നടപടി; ഇന്ത്യയില്‍ പെട്ട് പോയ കാല്‍ഗറിക്കാര്‍ അനിശ്ചിതത്വത്തില്‍; പലരുടെയും പിആര്‍ കാലഹരണപ്പെട്ടു; നിരോധനം നീട്ടിയത് ഓഗസ്റ്റ് 21 വരെ

കാനഡ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീട്ടിയ നടപടി; ഇന്ത്യയില്‍ പെട്ട് പോയ കാല്‍ഗറിക്കാര്‍ അനിശ്ചിതത്വത്തില്‍;  പലരുടെയും പിആര്‍ കാലഹരണപ്പെട്ടു; നിരോധനം നീട്ടിയത് ഓഗസ്റ്റ് 21 വരെ

കാനഡ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഓഗസ്റ്റ് 21 വരെ ദീര്‍ഘിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ പെട്ട് പോയ നിരവധി കാനഡക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളേറിയെന്ന് റിപ്പോര്‍ട്ട്.കാല്‍ഗറിയില്‍ നിന്നുള്ള നിരവധി പേരാണ് മാസങ്ങളായി ഇന്ത്യയില്‍ പെട്ട് പോയിരിക്കുന്നത്. നിരോധനം വീണ്ടും ദീര്‍ഘിപ്പിച്ചതിനെ തുടര്‍ന്ന് കാനഡയിലെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തെത്താനുള്ള ഇവരുടെ കാത്തിരിപ്പ് അനന്തമായി നീളുകയാണ്.


ഇന്ത്യയില്‍ കോവിഡ് കേസുകള്‍ അപകടകരമായ തോതില്‍ പെരുകിയതിനെ തുടര്‍ന്ന് ഏപ്രിലിലായിരുന്നു കാനഡ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. നിരോധനം ഒരു മാസം കൂടി ദീര്‍ഘിപ്പിക്കുന്നുവെന്ന പ്രഖ്യാപനം തിങ്കളാഴ്ചയാണ് ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്ററായ ഒമര്‍ അല്‍ഗാബ്ര നടത്തിയത്.ഇത്തരത്തില്‍ ഇന്ത്യയില്‍ പെട്ട് പോയ കാല്‍ഗറി സ്വദേശികളിലൊരാളാണ് സുരുചി ജെയ്റ്റ്‌ലി. ഏപ്രിലിലായിരുന്നു കുടുംബത്തിലെ അടിയന്തിര ആവശ്യത്തിനായി ജെയ്റ്റ്‌ലി കാല്‍ഗറിയില്‍ നിന്നും ന്യൂ ദല്‍ഹിയിലെത്തിയിരുന്നത്.

എന്നാല്‍ ഏപ്രില്‍ 21ന് കാനഡ ആദ്യ നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അവര്‍ ഇവിടെ പെട്ട് പോവുകയായിരുന്നു. തുടര്‍ന്ന് കാനഡയിലേക്ക് തിരിച്ച് പോകാന്‍ കഴിഞ്ഞ രണ്ടരമാസക്കാലം ശ്രമിച്ചിട്ടും സാധിക്കാതിരുന്നത് അദ്ദേഹത്തെ ഏറെ കഷ്ടത്തിലാക്കിയിട്ടുണ്ട്.ഉമാന്‍ഗ് സാഹ്നി ഏപ്രില്‍ ഒന്നിനായിരുന്നു ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി കാല്‍ഗറിയില്‍ നിന്ന് ന്യൂദല്‍ഹിയിലെത്തി ഇന്ത്യയില്‍ പെട്ട് പോയത്. ഇതിനിടെ കാനഡയിലെ തന്റെ പിആര്‍ കാലഹരണപ്പെട്ടുവെന്നും അദ്ദേഹം പരിതപിക്കുന്നു.

Other News in this category



4malayalees Recommends