ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പര ,ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ബുര്‍ജ്ജ് ഖലീഫ

ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പര ,ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ബുര്‍ജ്ജ് ഖലീഫ

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പര ലോകം ഞെട്ടലോടെയായിരുന്നു കേട്ടത്.നിരവധിപേരുടെ ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയ ആദാരുണ സംഭവത്തിന്റെ നടുക്കം മാറും മുന്‍പേ വ്യാഴാഴ്ചയും ശ്രീലങ്കയില്‍ സ്‌ഫോടനം ഉണ്ടായി.ഈ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ്ജ് ഖലീഫ.ശ്രീലങ്കന്‍ പാതകഥയുടെ വര്‍ണ്ണമണിഞ്ഞാണ് ബുര്‍ജ്ജ് ഖലീഫ ശ്രീലങ്കയോടുള്ള ഐക്യ ദാര്‍ഢ്യം അറിയിച്ചത്.



അതേസമയം ശ്രീലങ്കയില്‍ ചാവേറാക്രമണം നടത്തിയവരില്‍ എട്ടുപേരെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.ഒരാള്‍ സ്ത്രീയാണ്.എന്നാല്‍ ഇതില്‍ ഒരാളെക്കൂടിതിരിച്ചറിയാനുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.ഇതിനിടെയാണ് സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തിനായി ഒന്നിച്ചു നില്‍ക്കാം എന്ന സന്ദേശത്തോടെ ബുര്‍ജ്ജ് ഖലീഫ ശ്രീലങ്കന്‍ പതാകയണിഞ്ഞത്.

Related News

Other News in this category



4malayalees Recommends