സിനിമ അഭിനേതാക്കളുടെ പേരില്‍ നിങ്ങള്‍ക്ക് സന്ദേശം ലഭിച്ചോ? നിങ്ങളാകാം അടുത്ത ഇര!!വാട്‌സാപ്പ് തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കി ദുബായ് ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി

സിനിമ അഭിനേതാക്കളുടെ പേരില്‍ നിങ്ങള്‍ക്ക് സന്ദേശം ലഭിച്ചോ? നിങ്ങളാകാം അടുത്ത ഇര!!വാട്‌സാപ്പ് തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കി ദുബായ് ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി

ദുബായ്: വാട്‌സാപ്പ് തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കി ദുബായ് ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി( ടിആര്‍എ).സിനിമ അഭിനേതാക്കളുടെയും പ്രശസ്ത വ്യക്തികളുടെയും പേരില്‍ വാട്‌സാപ്പ് വഴി നടക്കുന്ന തട്ടിപ്പിനെക്കുറിച്ചു ആണ് ടിആര്‍എ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.തട്ടിപ്പിന്റെ രീതി ഇങ്ങനെയാണ്:ഈ വ്യക്തികളുടെ പേരിലുള്ള വാട്‌സ് ആപ്പ് നമ്പരുകളില്‍ നിന്ന് ആദ്യം സന്ദേശം അയയ്ക്കുന്നു.തുടര്‍ന്ന് സഹിഷ്ണുതയെന്നു പേരിലുള്ള ഗ്രൂപ്പില്‍ ചേര്‍ക്കും. ഇവിടെ നിന്നും തട്ടിപ്പിന്റെ ആദ്യഘട്ടം തുടങ്ങുന്നു. പിന്നീട് ആക്ടിവേഷന്‍ കോഡ് നല്‍കുകയും അതുവഴി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു തട്ടിപ്പു നടത്തുകയും ചെയ്യുന്നു. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ പ്രതികരിക്കരുതെന്നും അധികൃതരെ അറിയിക്കണമെന്നും ആണ്ടി ആര്‍എ അറിയിച്ചിരിക്കുന്നത്.

Related News

Other News in this category4malayalees Recommends