ഇന്ത്യയില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ വര്‍ധിക്കുമ്പോള്‍ ജിജിസി രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവരെ കാത്തിരിക്കുന്നത് വമ്പന്‍ ലാഭം

ഇന്ത്യയില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ വര്‍ധിക്കുമ്പോള്‍ ജിജിസി രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവരെ കാത്തിരിക്കുന്നത് വമ്പന്‍ ലാഭം

ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം യുഎഇയിലെ സ്വര്‍ണ വ്യവസായ മേഖലയ്ക്ക് സന്തോഷ വാര്‍ത്തയാകുന്നു. 10 ശതമാനത്തില്‍ നിന്നും 12 .5 ശതാനമായാണ് ഇന്ത്യയില്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ സ്വര്‍ണ വില കൂടുന്നതോടെ ഗള്‍ഫില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. പ്രവാസി ഇന്ത്യക്കാരും ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുമാണ് യുഎഇയിലെ പ്രധാന സ്വര്‍ണ ഉപഭോക്താക്കള്‍. ഇറക്കുമതി തീരുവ വര്‍ദ്ധിക്കുന്നതടെ ഇന്ത്യയില്‍ സ്വര്‍ണവിലയും കൂടും. ഇതോടെ ഇന്ത്യക്കാരായ ഉപഭോക്താക്കള്‍ക്ക് യുഎഇയിലെ സ്വര്‍ണ വില നിലവാരം ആകര്‍ഷകമാകുമെന്നാണ് വിപണി വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.

നിലവില്‍ യുഎഇയില്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 159 ദിര്‍ഹം (2968.67 രൂപ) ആണ് വില. അതേസമയം ഇന്ത്യയില്‍ ഇത് 3350 രൂപയാണ്. പുതിയ ബജറ്റ് പ്രകാരം പരിഷ്‌കരിക്കപ്പെടുന്ന ഇറക്കുമതി തീരുവ കണക്കിലെടുക്കുമ്പോള്‍ ജിജിസിയില്‍ നിന്ന് മഞ്ഞലോഹം വാങ്ങുന്നവരെ കാത്തിരിക്കുന്നത് 400 രൂപയുടെ ലാഭമാണ്. അതിനാല്‍ തന്നെ വിവാഹ പോലുള്ള ആവശ്യങ്ങള്‍ക്കായി ജിസിസി രാഷ്ട്രങ്ങളില്‍ എത്തി വലിയ തോതില്‍ സ്വര്‍ണം വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് ജ്വല്ലറി ഉടമകള്‍ ഉള്‍പ്പടെ പ്രതീക്ഷിക്കുന്നത്.ഇന്ത്യയില്‍ ലഭ്യമാകുന്നതിനേക്കാള്‍ കൂടുതല്‍ അന്താരാഷ്ട്ര ഡിസൈനുകള്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഉണ്ടാകുമെന്ന അധിക നേട്ടവുമുണ്ട്.Other News in this category4malayalees Recommends