ബഹ്‌റൈനില്‍ സമുദ്ര ഗതാഗത സുരക്ഷാ കോണ്‍ഫറന്‍സുമായി അമേരിക്ക; 65ഓളം രാജ്യങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും

ബഹ്‌റൈനില്‍ സമുദ്ര ഗതാഗത സുരക്ഷാ കോണ്‍ഫറന്‍സുമായി അമേരിക്ക; 65ഓളം രാജ്യങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും

ഗള്‍ഫ് മേഖലയിലെ സമുദ്ര ഗതാഗതം ഇറാനില്‍ നിന്നു നേരിടുന്ന ഭീഷണി ചര്‍ച്ച ചെയ്യാനും കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിനുമായി ബഹ്‌റൈന്‍ സമുദ്ര ഗതാഗത സുരക്ഷാ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. ബഹ്‌റൈന്‍ വിദേശകാര്യം മന്ത്രി ഷെ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖാലിഫയും ഇറാനില അമേരിക്കയുടെ പ്രത്യേക നയതന്ത്ര പ്രതിനിധി ബ്രയാന്‍ ഹുക്കും ചേര്‍ന്നാണ് ഉച്ചകോടി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 65ഓളം രാജ്യങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഹുക്ക് അറിയിച്ചു. അറേബ്യന്‍ ഉപദ്വീപിന് ചുറ്റുമുള്ള സമുദ്ര മേഖലയില്‍ കപ്പല്‍ ഗതാഗതം ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സമുദ്ര ഗതാഗതം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക ബഹ്‌റെയ്‌നില്‍ ലോക രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനം പദ്ധതിയിടുന്നത്. സെപ്റ്റംബര്‍ ഒക്‌റ്റോബര്‍ മാസങ്ങളിലായിരിക്കും ഉച്ചകോടി നടക്കുകയെന്ന് ഷേഖ് ഖാലിദ് അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ പോളണ്ടിലെ വാഴ്‌സയില്‍ സംഘടിപ്പിച്ച ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ ചര്‍ച്ച ചെയ്ത സമ്മേളനത്തിന്റെ തുടര്‍ച്ചയായിട്ടായിരിക്കു സമ്മേളനം സംഘടിപ്പിക്കുക. യുഎഇയും മറ്റ് ജിസിസി രാജ്യങ്ങളും യൂറോപ്യന്‍ പ്രതിനിധികളുമടക്കം 65ഓളം രാജ്യങ്ങള്‍ പോളണ്ടിലെ കണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു. ഇതേ രാജ്യങ്ങളെ ബഹ്‌റൈന്‍ ഉച്ചകോടിയിലേക്ക് ക്ഷണിക്കാനാണ് ആലോചിക്കുന്നത്.

Other News in this category



4malayalees Recommends