വേനല്‍ച്ചൂട്; ബഹ്റൈനില്‍ ഏര്‍പ്പെടുത്തിയ തൊഴില്‍ നിയന്ത്രണം ഇന്നലെ അവസാനിച്ചു; പുറത്തെ സൈറ്റുകളില്‍ ഉച്ചക്ക് 12 മുതല്‍ 4 വരെ തൊഴിലാളികള്‍ക്ക് ജോലി ചെയ്യാം

വേനല്‍ച്ചൂട്; ബഹ്റൈനില്‍ ഏര്‍പ്പെടുത്തിയ തൊഴില്‍ നിയന്ത്രണം ഇന്നലെ അവസാനിച്ചു; പുറത്തെ സൈറ്റുകളില്‍ ഉച്ചക്ക് 12 മുതല്‍  4 വരെ തൊഴിലാളികള്‍ക്ക് ജോലി ചെയ്യാം

ബഹ്റൈനില്‍ വേനല്‍ച്ചൂട് പ്രമാണിച്ച് ഏര്‍പ്പെടുത്തിയ തൊഴില്‍ നിയന്ത്രണം ഞായറാഴ്ച അവസാനിച്ചു. ചൂട് വര്‍ദ്ധിക്കുന്ന ജൂലൈ, ആഗസ്ത് മാസങ്ങളില്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ജോലിസമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഉച്ചക്ക് നാലുമണിക്കൂറാണ് സൈറ്റുകളില്‍ ജോലിചെയ്യുന്നത് നിരോധിച്ചിട്ടുള്ളത്.


ഈ രണ്ടു മാസങ്ങളിലും പുറത്തെ സൈറ്റുകളില്‍ ഉച്ചക്ക് 12 മുതല്‍ നാലുമണിവരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ല. ഇതിന്റെ ഭാഗമായി നിരവധി ഇന്‍സ്പെക്ടര്‍മാരെയാണ് പരിശോധനക്കായി മന്ത്രാലയം നിയമിച്ചത്. നിരോധനം നീങ്ങിയതോടെ തൊഴിലാളികള്‍ക്ക് ഈ സമയത്തും ജോലി ചെയ്യാം.

Other News in this category



4malayalees Recommends