ദേഹത്ത് ബോധപൂര്‍വം തുപ്പും; ശേഷം ക്ഷമാപണത്തോടെ സഹായിക്കാനെന്ന വ്യാജേനയെത്തി പോക്കറ്റടിക്കും; ഇത്തരം സംഘങ്ങളെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി ഷാര്‍ജ പോലീസ്

ദേഹത്ത് ബോധപൂര്‍വം തുപ്പും; ശേഷം ക്ഷമാപണത്തോടെ സഹായിക്കാനെന്ന വ്യാജേനയെത്തി പോക്കറ്റടിക്കും; ഇത്തരം സംഘങ്ങളെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി ഷാര്‍ജ പോലീസ്

ദേഹത്ത് ബോധപൂര്‍വം തുപ്പിയശേഷം സഹായിക്കാനെന്ന വ്യാജേന പോക്കറ്റടിക്കുന്ന സംഘത്തെ കരുതിയിരിക്കണമെന്ന് ഷാര്‍ജ പോലീസ്. ഇതുമായി ബന്ധപ്പെട്ട ബോധവത്കരണ ദൃശ്യങ്ങള്‍ ഷാര്‍ജ പോലീസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. കാല്‍നടയാത്രക്കാരന്റെ വസ്ത്രത്തില്‍ ഒരാള്‍ തുപ്പുന്നത് കാണിക്കുന്ന ചിത്രവും അയാളുടെ കൂട്ടാളി കാല്‍നടയാത്രക്കാരന്റെ പോക്കറ്റടിക്കുന്ന ചിത്രവുമാണ് പോലീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബാങ്കുകള്‍, എ.ടി.എമ്മുകള്‍ എന്നിവിടങ്ങളില്‍നിന്ന് പണം പിന്‍വലിച്ച് ഇറങ്ങുന്നവരെയാണ് മോഷ്ടാക്കള്‍ കൂടുതല്‍ ശ്രദ്ധവെക്കുന്നത്. ഒരിടവേളയില്‍ ഇത്തരം മോഷ്ടാക്കള്‍ വ്യാപകമായിരുന്നെങ്കിലും കര്‍ശനനടപടികള്‍ മോഷണം കുറയാന്‍ സഹായിച്ചു.

Other News in this category

4malayalees Recommends