മതിയായ യോഗ്യതയില്ല; യുഎഇയില്‍ നിരവധി മലയാളി നഴ്‌സുമാര്‍ക്ക് ജോലി നഷ്ടമായി; പുതിയ നിയമം കൂടുതല്‍ പേരെ ബാധിയ്ക്കുമെന്നു വന്നതോടെ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പടെ ആശങ്കയില്‍

മതിയായ യോഗ്യതയില്ല; യുഎഇയില്‍ നിരവധി മലയാളി നഴ്‌സുമാര്‍ക്ക് ജോലി നഷ്ടമായി; പുതിയ നിയമം കൂടുതല്‍ പേരെ ബാധിയ്ക്കുമെന്നു വന്നതോടെ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പടെ ആശങ്കയില്‍

യുഎഇയില്‍ നിരവധി മലയാളി നഴ്‌സുമാര്‍ക്ക് ജോലി നഷ്ടമായി . പുതിയ നിയമം കൂടുതല്‍ പേരെ ബാധിയ്ക്കുമെന്നു വന്നതോടെ മലയാളികള്‍ ആശങ്കയിലായി. മതിയായ യോഗ്യതയില്ലെന്ന പേരിലാണ് യുഎഇയിലെ നൂറുകണക്കിന് ഡിപ്ലോമ നഴ്സുമാര്‍ക്ക് ജോലി നഷ്ടപ്പെട്ടത്. ഒട്ടേറെ പേരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ബിഎസ്സി നഴ്സിങ് ഡിഗ്രിക്കാര്‍ക്കൊപ്പം യോഗ്യതയില്ലെന്ന സാങ്കേതികത്വമാണ് ഇവര്‍ക്ക് വെല്ലുവിളിയായത്.


യുഎഇയിലെ വലിയൊരു ശതമാനം ഡിപ്ലോമ നഴ്സുമാര്‍ക്കും ജോലി നഷ്ടപ്പെട്ടു.ചിലര്‍ക്കെല്ലാം ജോലിക്കയറ്റത്തിനുള്ള സാധ്യതകളും മങ്ങി. അടുത്തവര്‍ഷം നഴ്സിങ് ജോലി ഈ രംഗത്തു ബിരുദമുള്ളവര്‍ക്കു മാത്രമാക്കും. ഇതുസംബന്ധിച്ച് പ്രധാന മന്ത്രിയുടെ ഓഫിസിനും കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.മുരളീധരനും ഇരുനൂറോളം നഴ്സുമാര്‍ ഒപ്പിട്ട പരാതി നല്‍കി. ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് അധികൃതര്‍, മുഖ്യമന്ത്രി, മുന്‍മന്ത്രി കെ.സി.ജോസഫ് എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends