ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ യോഗ സര്‍വ്വകലാശാല അമേരിക്കയിലെ ലോസാഞ്ചലസില്‍ ആരംഭിച്ചു; വിവേകാനന്ദ യോഗ യൂണിവേഴ്സിറ്റിയില്‍ കോഴ്സിലേക്കുള്ള പ്രവേശനം ഏപ്രിലില്‍ ആരംഭിക്കും; 2020 ഓഗസ്റ്റ് മുതല്‍ ക്ലാസുകള്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍

ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ യോഗ സര്‍വ്വകലാശാലയായ വിവേകാനന്ദ യോഗ യൂണിവേഴ്സിറ്റി (വായു) അമേരിക്കയില്‍ ആരംഭിച്ചു. കേസ് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ശ്രീ ശ്രീനാഥിനെ യൂണിവേഴ്സി പ്രസിഡന്റായും ഇന്ത്യന്‍ യോഗ ഗുരു എച്ച് ആര്‍ നാഗേന്ദ്രയെ ചെയര്‍മാനായും നിയമിച്ചു. ശ്രീ ശ്രീനാഥിന്റെ നേതൃത്വത്തിലായിരിക്കും ക്ലാസുകള്‍ നടക്കുക. ലോകമെമ്പാടുമുള്ള ഒന്നിലധികം സര്‍വകലാശാലകളുമായി സഹകരിച്ചായിരിക്കും ഗവേഷണം നടത്തുകയെന്ന് റിപ്പബ്ലിക് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു

5 ദശലക്ഷം യുഎസ് ഡോളര്‍ ചെലവിലാണ് ലോസാഞ്ചലസില്‍ യൂണിവേഴ്സിറ്റി നിര്‍മ്മിച്ചിരിക്കുന്നത്. യോഗയിലൂടെ വിദ്യാര്‍ത്ഥികളില്‍ സമഗ്ര വ്യക്തിത്വ വികസനം വളര്‍ത്തിയെടുക്കുകയും ഇതിലൂടെ നല്ലൊരു സമൂഹത്തെ സൃഷ്ടിക്കുകയുമാണ് യോഗ യൂണിവേഴ്സിറ്റിയുടെ ലക്ഷ്യമെന്ന് നാഗേന്ദ്ര പറഞ്ഞു. ഇന്ത്യയിലെ ആദ്യ യോഗ യൂണിവേഴ്സിറ്റി ആരംഭിച്ചത് നാഗേന്ദ്രയാണ്.

കോഴ്സിലേക്കുള്ള പ്രവേശനം ഏപ്രിലില്‍ ആരംഭിക്കുമെന്നും 2020 ഓഗസ്റ്റ് മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും യൂണിവേഴ്സിറ്റി അധികൃതര്‍ പറഞ്ഞു.

Other News in this category

4malayalees Recommends