'എന്തായിരിക്കും പ്രതികരണം എന്നറിയാനായി ഞാന്‍ മാധ്യമപ്രവര്‍ത്തകരോട് തമാശരൂപത്തില്‍ ഒരു ചോദ്യം ചോദിച്ചതായിരുന്നു'; അണുനാശിനി പ്രയോഗിക്കാന്‍ പറഞ്ഞത് തമാശയായെന്ന് വിശദീകരിച്ച് ട്രംപ്

'എന്തായിരിക്കും പ്രതികരണം എന്നറിയാനായി ഞാന്‍ മാധ്യമപ്രവര്‍ത്തകരോട് തമാശരൂപത്തില്‍ ഒരു ചോദ്യം ചോദിച്ചതായിരുന്നു'; അണുനാശിനി പ്രയോഗിക്കാന്‍ പറഞ്ഞത് തമാശയായെന്ന് വിശദീകരിച്ച് ട്രംപ്

അണുനാശിനി കുത്തിവെച്ച് കൊറോണ വൈറസിനെ നശിപ്പിക്കുന്നതിനുള്ള പരീക്ഷണം നടത്തണമെന്ന പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇക്കാര്യം താന്‍ തമാശയായി പറഞ്ഞതാണെന്ന് അദ്ദേഹം പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ട്രംപിന്റെ അബദ്ധപ്രസ്താവന ലോകവ്യാപകമായി പരിഹാസത്തിനും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയതിനെ തുടര്‍ന്നാണ് ട്രംപ് വിശദീകരണവുമായി രംഗത്തെത്തിയത്.


എന്തായിരിക്കും പ്രതികരണം എന്നറിയാനായി ഞാന്‍ മാധ്യമപ്രവര്‍ത്തകരോട് തമാശരൂപത്തില്‍ ഒരു ചോദ്യം ചോദിച്ചതായിരുന്നു, വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലെതന്റെ പ്രസ്താവനയെക്കുറിച്ച് ട്രംപ് വിശദീകരിച്ചു.

അതേസമയം, ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന പിന്തുടര്‍ന്ന് ലൈസോളും ഡെറ്റോളും ശരീരത്തില്‍ കുത്തിവെയ്ക്കുകയോ കുടിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പുമായി കമ്പനികള്‍. ഇങ്ങിനെ ചെയ്യരുതെന്ന് മാത്രമല്ല ഉല്‍പ്പന്നങ്ങള്‍ നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ചേ ഉപയോഗിക്കാവു എന്നും കമ്പനികള്‍ പറയുന്നു. ഇതേ മുന്നറിയിപ്പുമായി ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മേധാവി സ്റ്റീഫന്‍ ഹാനും രംഗത്ത് എത്തിയിട്ടുണ്ട്.

കൊറോണ ശ്വാസകോശത്തിലാണ് പ്രവേശിക്കുന്നതും പെരുകുകയും ചെയ്യുന്നത്. അതിനാല്‍ കുത്തിവെപ്പ് പോലുള്ള എന്തെങ്കിലും മാര്‍ഗം ഉപയോഗിച്ച് വൈറസിനെ ഇല്ലാതാക്കി, ശരീരം പൂര്‍ണമായും ശുദ്ധീകരിക്കാന്‍ കഴിയുമോ എന്നാണു പരീക്ഷിക്കേണ്ടതെന്ന് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങള്‍ വഴി തെറ്റായ നിരവധി സന്ദേശങ്ങളും വന്നിരുന്നു. ഇതോടെയാണ് അണുനാശിനികള്‍ കുടിക്കുന്നതും കുത്തി വെയ്ക്കുന്നതുമെല്ലാം അപകടകരം എന്ന് പറഞ്ഞു കൊണ്ട് ഇവ നിര്‍മ്മിക്കന്ന കമ്പനികള്‍ തന്നെ രംഗത്ത് വന്നത്.

Other News in this category



4malayalees Recommends