യുഎസ് ഇന്ത്യയില്‍ നിന്നും കൊറോണ പശ്ചാത്തലത്തില്‍ 4000 അമേരിക്കക്കാരെ വിമാനത്തില്‍ സ്വദേശത്തേക്ക് കൊണ്ടു വന്നു; വിമാനം കാത്ത് ഇന്ത്യയില്‍ 6000 യുഎസുകാര്‍ കൂടി;യുഎസില്‍ മൊത്തം കൊറോണ മരണം 54,265; രോഗികള്‍ 9,60,896

യുഎസ് ഇന്ത്യയില്‍ നിന്നും കൊറോണ പശ്ചാത്തലത്തില്‍ 4000 അമേരിക്കക്കാരെ വിമാനത്തില്‍ സ്വദേശത്തേക്ക് കൊണ്ടു വന്നു; വിമാനം കാത്ത് ഇന്ത്യയില്‍ 6000 യുഎസുകാര്‍ കൂടി;യുഎസില്‍ മൊത്തം കൊറോണ മരണം 54,265; രോഗികള്‍ 9,60,896
കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുഎസ് ഇന്ത്യയില്‍ നിന്നും 4000 അമേരിക്കക്കാരെ വിമാനത്തില്‍ അമേരിക്കയിലേക്ക് കൊണ്ടു വന്നുവെന്ന് റിപ്പോര്‍ട്ട്. 6000 അമേരിക്കക്കാര്‍ കൂടി സ്വദേശത്തേക്ക് ഇത്തരത്തില്‍ മടങ്ങാനായി ഇന്ത്യയില്‍ കാത്തിരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുതിര്‍ന്ന കോണ്‍സുലാര്‍ ഒഫീഷ്യലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.ഇന്ത്യയില്‍ കൊറോണ വൈറസിനെ നേരിടുന്നതിന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ വളരെ വെല്ലുവിളി നിറഞ്ഞ സാഹര്യമാണുള്ളതെന്നാണ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ലാന്‍ ബ്രൗന്‍ലീ ബുധനാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്.വിവിധ രാജ്യങ്ങളില്‍ 17,000 അമേരിക്കക്കാര്‍ കൂടി സ്വദേശത്തേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നുണ്ടെന്നും ഇവരില്‍ 6000 പേര്‍ ഇന്ത്യയിലാണെന്നും അദ്ദേഹം പറയുന്നു.

യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 2022 കൊറോണ മരണങ്ങളുണ്ടായപ്പോള്‍ പുതുതായി 34,366 കേസുകള്‍ സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ മരണങ്ങള്‍ 54,265 ആയും മൊത്തം രോഗികളുടെ എണ്ണം 960,896 ആയും വര്‍ധിച്ചിരിക്കുകയുമാണ്.ലോകത്തില്‍ കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നതും ഏറ്റവും കൂടുതല്‍ രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മോചനം ലഭിച്ചിട്ടില്ല.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 21,908 മരണങ്ങളും 288,313 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്‌സിയില്‍ 5,863 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 105,523 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. മസാച്ചുസെറ്റ്‌സില്‍ കോവിഡ് ബാധിച്ച് 53,348 പേര്‍ രോഗികളായപ്പോള്‍ 2,730 പേരാണ് മരിച്ചത്.ഇല്ലിനോയ്‌സില്‍ കൊറോണ മരണങ്ങള്‍ 1,874ഉം രോഗികളുടെ എണ്ണം 41,777 ഉണം ആണ്. പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 41,697ഉം മരണം 1,804ഉം ആണ്.മിച്ചിഗനില്‍ 3,274 പേര്‍ മരിക്കുകയും 37,203 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്.


Other News in this category



4malayalees Recommends