യുഎസില്‍ പ്രതിദിന കൊറോണ മരണം രണ്ട് ദിവസമായി തുടര്‍ച്ചയായ വര്‍ധനവ്; ഇന്നലെ മരണം 1616 ആയി ഉയര്‍ന്നു; മൊത്തം മരണം 102,241; പ്രതിദിന പുതിയ രോഗികളുടെ എണ്ണത്തിലും പെരുപ്പം; മൊത്തം രോഗികള്‍ 1,749,160; യുഎസിന് കൊറോണയില്‍ നിന്ന് മോചനമില്ലേ..?

യുഎസില്‍  പ്രതിദിന കൊറോണ മരണം രണ്ട് ദിവസമായി തുടര്‍ച്ചയായ വര്‍ധനവ്; ഇന്നലെ മരണം 1616 ആയി ഉയര്‍ന്നു; മൊത്തം മരണം 102,241;  പ്രതിദിന പുതിയ രോഗികളുടെ എണ്ണത്തിലും പെരുപ്പം; മൊത്തം രോഗികള്‍ 1,749,160; യുഎസിന് കൊറോണയില്‍ നിന്ന് മോചനമില്ലേ..?

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം തൊട്ടു തലേദിവസത്തേക്കാള്‍ വര്‍ധിച്ച് 1616 ല്‍ എത്തിയെന്നത് ആശങ്കയേറ്റുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രതിദിന കൊറോണ മരണമേറുന്നത് രാജ്യത്തിന്റെ അതിജീവന പ്രതീക്ഷക്ക് തിരിച്ചടിയേകിയിരിക്കുകയാണ്. തിങ്കളാഴ്ച വെറും 409 പേര്‍ മരിച്ചത് ചൊവ്വാഴ്ച ഇരട്ടിയിലധികമായി 820ല്‍ എത്തുകയും ഇന്നലെ അത് 1616ലേക്ക് കുതിച്ചതുമാണ് ആശങ്ക വര്‍ധിപ്പിച്ചിരിക്കുന്നത്.


കൂടാതെ രാജ്യത്തെ മൊത്തം കൊറോണ മരണം ഒരു ലക്ഷം കവിഞ്ഞ് 102,241 ലെത്തിയെന്നതും കടുത്ത ഭീതിയേറ്റിയിരിക്കുകയാണ്.ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 23,352 ആണ്. തൊട്ട് തലേദിവസം സ്ഥിരീകരിച്ച പുതിയ രോഗികളുടെ എണ്ണമായ 19,582 ഉം തിങ്കളാഴ്ച സ്ഥിരീകരിച്ച പുതിയ രോഗികളുടെ എണ്ണമായ 15,020 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിലും വര്‍ധനവുണ്ടായത് ആശങ്കയേറ്റുന്നു.

യുഎസിലെ മൊത്തം കൊറോണ മരണങ്ങള്‍ ഇന്നലെ 102,241 യാണ് പെരുകിയിരിക്കുന്നത്. മൊത്തം രോഗികളുടെ എണ്ണം 1,749,160 ആയാണ് വര്‍ധിച്ചിരിക്കുന്നത്. രോഗത്തില്‍ നിന്നും മുക്തി നേടിയ യുഎസുകാരുടെ എണ്ണം 490,256 ആയാണുയര്‍ന്നത്.എന്നാല്‍ ലോകത്തില്‍ കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നതും ഏറ്റവും കൂടുതല്‍ രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 28,758 മരണങ്ങളും 364,249 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്‌സിയില്‍ 10,747 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 152,096 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.മസാച്ചുസെറ്റ്‌സില്‍ കോവിഡ് ബാധിച്ച് 88,970 പേര്‍ രോഗികളായപ്പോള്‍ 6,066 പേരാണ് മരിച്ചത്.ഇല്ലിനോയ്‌സില്‍ കൊറോണ മരണങ്ങള്‍ 4,525 ഉം രോഗികളുടെ എണ്ണം 100,418 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 68,151 ഉം മരണം 4,822 ഉം ആണ്.മിച്ചിഗനില്‍ 5,060 പേര്‍ മരിക്കുകയും 53,009 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം പുറത്ത് വരുന്നുണ്ട്.

Other News in this category



4malayalees Recommends