ന്യൂ സൗത്ത് വെയില്‍സിലെ കോസ്‌കിയുസ്‌കോ നാഷണല്‍ പാര്‍ക്ക് ഭാഗികമായി അടച്ചു; ലക്ഷ്യം കോവിഡ് സുരക്ഷിത മാനദണ്ഡങ്ങള്‍ നടപ്പിലാക്കല്‍; ഈ സ്‌നോ സീസണില്‍ നിയന്ത്രണമില്ലാതെ സന്ദര്‍ശകര്‍ എത്തുന്നത് തടയും; ചില സ്‌കി റിസോര്‍ട്ടുകളിലേക്ക് പ്രവേശിക്കാനാവില്ല

ന്യൂ സൗത്ത് വെയില്‍സിലെ കോസ്‌കിയുസ്‌കോ നാഷണല്‍ പാര്‍ക്ക് ഭാഗികമായി അടച്ചു; ലക്ഷ്യം കോവിഡ് സുരക്ഷിത മാനദണ്ഡങ്ങള്‍ നടപ്പിലാക്കല്‍;  ഈ സ്‌നോ സീസണില്‍ നിയന്ത്രണമില്ലാതെ സന്ദര്‍ശകര്‍ എത്തുന്നത് തടയും; ചില സ്‌കി റിസോര്‍ട്ടുകളിലേക്ക് പ്രവേശിക്കാനാവില്ല
ന്യൂ സൗത്ത് വെയില്‍സിലെ കോസ്‌കിയുസ്‌കോ നാഷണല്‍ പാര്‍ക്ക് ഭാഗികമായി അടച്ചു. ഇവിടുത്തെ സ്‌കി റിസോര്‍ട്ടുകള്‍ കോവിഡ് സുരക്ഷിത മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതിന്റെ ഭാഗമായിട്ടാണീ നീക്കം.സ്‌കി സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഇവിടുത്തെ കൊറോണ ഭീഷണി കുറയ്ക്കാനാണ് ഈ മുന്‍കരുതലെന്നാണ് അധികൃതര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ജൂണില്‍ ഇവിടെ സ്‌കി സീസണ്‍ ആരംഭിക്കുമ്പോള്‍ സാധാരണയായി ആയിരക്കണക്കിന് പേരാണ് കൂട്ടം ചേര്‍ന്ന് ഇവിടുത്തെ മഞ്ഞണിഞ്ഞ മലകളിലേക്ക് ആവേശത്തോടെ എത്താറുള്ളത്.

എന്നാല്‍ ഇപ്രാവശ്യം കൊറോണ മുന്‍കരുതലിനായി ഇവിടുത്തെ പാര്‍ക്ക് താല്‍ക്കാലികമായും ഭാഗികമായും അടച്ചിരിക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് കോസ്‌കിയുസ്‌കോ കൊടുമുടിക്ക് ചുറ്റുമുള്ള മെയിന്‍ റേഞ്ചുകളിലേക്കും ആല്‍പൈന്‍ റിസോര്‍ട്ടുകളിലേക്കും എത്തിച്ചേരാന്‍ സാധിക്കില്ല.ഇത്തരത്തില്‍ അടച്ച് പൂട്ടലിലൂടെ പാര്‍ക്കിനും അനുബന്ധ ബിസിനസുകള്‍ക്കും കോവിഡ് സുരക്ഷിത നയങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കുമായി തയ്യാറെടുക്കാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്നാണ് നാഷണല്‍ പാര്‍ക്ക് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് സര്‍വീസിലെ മൈക്ക് പെറ്റിറ്റ് പറയുന്നത്.

ഈ നിരോധനത്തിലൂടെ പരിധിയില്ലാതെ ഇവിടെ സന്ദര്‍ശകര്‍ എത്തുന്നത് ഒഴിവാക്കാനുമെന്നും കോവിഡ് ഭീതിയില്ലാതെ ഇപ്രാവശ്യത്തെ സീസണ്‍ ആരംഭിക്കാനാവുമെന്നും അദ്ദേഹം ഉറപ്പേകുന്നു. ഈ സീസണ്‍ ഭയാശങ്കകളില്ലാതെ വിന്ററിലുടനീളം തുടരാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഈ നിയന്ത്രണങ്ങളുടെ ഭാഗമായി വില്‍സന്‍ വാലിയിലെ കോസ്‌കിയുസ്‌കോ റോഡില്‍ വെള്ളിയാഴ്ച മുതല്‍ റോഡ് തടസപ്പെടുത്തുന്നതായിരിക്കും. ഇതിലൂടെ പെരിഷര്‍, ചാര്‍ലറ്റ് പാസ് സ്‌കി റിസോര്‍ട്ടുകളിലേക്ക് സന്ദര്‍ശകര്‍ക്ക് എത്തിച്ചേരാനാവില്ല. ഈ റോഡ് തടസം ചൊവ്വാഴ്ച എടുത്ത് മാറ്റുകയും ചെയ്യും.നിയന്ത്രണങ്ങളുടെ ഭാഗമായി ഇവിടെ സ്‌നോ പ്ലേക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യും.




Other News in this category



4malayalees Recommends