ഓസ്‌ട്രേലിയക്കാരുടെ മോര്‍ട്ട്‌ഗേജ് മാനസിക സമ്മര്‍ദം കൊറോണ തീര്‍ത്ത പ്രതിസന്ധികളാല്‍ അനുദിനമേറുന്നു; 1.4 മില്യണ്‍ കുടുംബങ്ങള്‍ മോര്‍ട്ട്‌ഗേജ് തലവേദനയില്‍; ജോബ് കീപ്പര്‍ പേമെന്റും മോര്‍ട്ട്‌ഗേജ് ഹോളിഡേസും അവസാനിക്കുന്നത് സ്ഥിതി വഷളാക്കും

ഓസ്‌ട്രേലിയക്കാരുടെ മോര്‍ട്ട്‌ഗേജ് മാനസിക സമ്മര്‍ദം കൊറോണ തീര്‍ത്ത പ്രതിസന്ധികളാല്‍ അനുദിനമേറുന്നു; 1.4 മില്യണ്‍ കുടുംബങ്ങള്‍ മോര്‍ട്ട്‌ഗേജ് തലവേദനയില്‍; ജോബ് കീപ്പര്‍ പേമെന്റും മോര്‍ട്ട്‌ഗേജ് ഹോളിഡേസും അവസാനിക്കുന്നത് സ്ഥിതി വഷളാക്കും
കോവിഡ് 19 കാരണമുണ്ടായ പ്രതിസന്ധികളാല്‍ ഓസ്‌ട്രേലിയക്കാരുടെ മോര്‍ട്ട്‌ഗേജ് സമ്മര്‍ദം വര്‍ധിച്ച് വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 1.4 മില്യണിലധികം ഓസ്‌ട്രേലിയക്കാര്‍ നിലവില്‍ മോര്‍ട്ട്‌ഗേജിന്റെ ഭാരത്താല്‍ കടുത്ത സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇനിയും ഏതാണ്ട് ഒരു ലക്ഷത്തോളം പേര്‍ ഉടന്‍ തങ്ങളുടെ ലോണുകളുമായി ബന്ധപ്പെട്ട പ്രതിസന്ധികളുടെ കുരുക്കിലകപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.

കോവിഡ് പ്രതിസന്ധി കാരണം ഓസ്‌ട്രേലിയ 29 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നതിനാല്‍ ഈ സ്ഥിതി ഇനിയും വഷളാകാന്‍ പോകുന്നുവെന്നാണ് മാര്‍ക്കറ്റ് അനലിസ്റ്റുകളും സാമ്പത്തിക ശാസ്ത്രജ്ഞനമാരും മുന്നറിയിപ്പേകുന്നത്. കൊറോണ പ്രമാണിച്ച് ഏര്‍പ്പെടുത്തിയിരുന്ന ജോബ് കീപ്പര്‍ പേമെന്റ് സെപ്റ്റംബറില്‍ അവസാനിക്കാന്‍ പോകുന്നതും മോര്‍ട്ട്‌ഗേജ് റീപേമെന്റ് ഹോളിഡേസ് അവസാനിച്ചതും കാരണം മോര്‍ട്ട്‌ഗേജ് സമ്മര്‍ദത്തിലും കുരുക്കിലും അകപ്പെട്ട് ദീര്‍ഘകാലം കഴിയേണ്ടവരുടെ എണ്ണം പെരുകാന്‍ പോകുന്നുവെന്ന മുന്നറിയിപ്പും ഇതിനെ തുടര്‍ന്ന് ശക്തമായിട്ടുണ്ട്.

മേയ് അവസാനത്തോടെ മോര്‍ട്ട്‌ഗേജ് സമ്മര്‍ദത്തിലകപ്പെട്ട കുടുംബങ്ങളുടെ എണ്ണത്തില്‍ 37.5 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നതെന്നാണ് ഡിജിറ്റല്‍ ഫിനാന്‍സ് അനലിറ്റിക്‌സില്‍ നിന്നുളള ഏറ്റവും പുതിയ ഡാറ്റ വെളിപ്പെടുത്തുന്നത്. അതായത് 1.42 മില്യണ്‍ കുടുംബങ്ങള്‍ അധികമായി മോര്‍ട്ട്‌ഗേജ് സമ്മര്‍ദത്തിലകപ്പെട്ടിരിക്കുന്നുവെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. നിരവധി കുടുംബങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ ഒരു സര്‍വേയിലൂടെയാണ് ഞെട്ടിപ്പിക്കുന്ന ഈ സത്യം വെളിച്ചത്ത് വന്നിരിക്കുന്നത്.

Other News in this category



4malayalees Recommends