ഓസ്‌ട്രേലിയയില്‍ കൊറോണക്ക് കവരാനായത് വെറും 102 ജീവനുകള്‍; മൊത്തം രോഗികള്‍ 7240; എന്‍എസ്ഡബ്ല്യൂ 3106 കേസുകളും 48 മരണങ്ങളുമായി മുന്നില്‍; 24 മണിക്കൂറിനിടെ പുതിയ പത്ത് രോഗികള്‍; തീരെ മരണമില്ലാത്തത് നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍

ഓസ്‌ട്രേലിയയില്‍ കൊറോണക്ക് കവരാനായത് വെറും 102 ജീവനുകള്‍; മൊത്തം രോഗികള്‍ 7240; എന്‍എസ്ഡബ്ല്യൂ 3106 കേസുകളും 48 മരണങ്ങളുമായി മുന്നില്‍; 24 മണിക്കൂറിനിടെ പുതിയ പത്ത് രോഗികള്‍; തീരെ മരണമില്ലാത്തത് നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍

ഓസ്‌ട്രേലിയയില്‍ മൊത്തം കൊറോണ മരണങ്ങള്‍ 102 ഉം നാളിതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 7240 ആണെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളുടെ എണ്ണം 10 ആണ്. ന്യൂ സൗത്ത് വെയില്‍സില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് കേസുകളും വിക്ടോറിയയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എട്ടും കേസുകളാണ് ഇതിലുള്‍പ്പെടുന്നത്. 3106 കേസുകളും 48 മരണങ്ങളും സ്ഥിരീകരിച്ച ന്യൂ സൗത്ത് വെയില്‍സ് തന്നെയാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്.


1678 രോഗികളും 19 മരണവുമായി വിക്ടോറിയയാണ് രണ്ടാം സ്ഥാനത്തുള്ളത്. 228 കേസുകളും 13 മരണങ്ങളുമായി ടാസ്മാനിയ മൂന്നാം സ്ഥാനത്താണ്. ഒമ്പത് മരണവും 592 കേസുകളുമായി വെസ്റ്റേണ്‍ ഓസ്‌ട്രേലിയയാണ് നാലാം സ്ഥാനത്ത്. ക്യൂന്‍സ്ലാന്‍ഡില്‍ 1060 കേസുകളുണ്ടായെങ്കിലും ആറ് പേര്‍ മാത്രമേ മരിച്ചിട്ടുള്ളൂ. സൗത്ത് ഓസ്‌ട്രേലിയയില്‍ നാല് പേര്‍ മരിച്ചപ്പോള്‍ 440 പേരാണ് രോഗികളായിരിക്കുന്നത്. ആക്ടില്‍ 107 വൈറസ് ബാധിതരും മൂന്ന് മരണവുമാണുള്ളത്. ആരും മരിക്കാത്ത നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 29 പേര്‍ക്ക് കോവിഡ് പിടിപെട്ടിട്ടുണ്ട്.

മൊത്തം രോഗബാധിതരില്‍ 4504 പേര്‍ വിദേശത്ത് നിന്നുമെത്തിയവരാണ്. മൊത്തം രോഗബാധയുടെ 62.2 ശതമാനം വരുമിത്.പ്രാദേശികമായി രോഗം പകര്‍ന്നത് 2002 പേര്‍ക്കാണ്. മൊത്തം രോഗബാധയുടെ 27.7 ശതമാനം വരുമിത.്ഇവര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടങ്ങള്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ പ്രാദേശികമായി രോഗം ബാധിച്ചവരും ഉറവിടം വ്യക്തമാകാത്തവരുമായി 727 പേരാണുള്ളത്.മൊത്തം രോഗബാധയുടെ 10.0 ശതമാനം വരുമിത്. ഏഴ് കേസുകള്‍ ഇപ്പോള്‍ അന്വേഷണത്തിലാണ്.

Other News in this category



4malayalees Recommends