ക്യൂന്‍സ്ലാന്‍ഡില്‍ കോവിഡ് 19 പിടിപെട്ട കാഷ്വല്‍ വര്‍ക്കര്‍മാര്‍ക്ക് 1500 ഡോളര്‍ ലംപ് സം പേമെന്റ്; കൊറോണ പിടിച്ചിട്ടും സിക്ക് ലീവ് ലഭിക്കാത്തവര്‍ക്ക് ആശ്വാസകരമായ പദ്ധതി; കോവിഡ് പോസിറ്റീവാണെന്ന രേഖ ഹാജരാക്കിയാല്‍ പണം ലഭ്യമാക്കുമെന്ന് പ്രീമിയര്‍

ക്യൂന്‍സ്ലാന്‍ഡില്‍ കോവിഡ് 19 പിടിപെട്ട കാഷ്വല്‍ വര്‍ക്കര്‍മാര്‍ക്ക് 1500 ഡോളര്‍ ലംപ് സം പേമെന്റ്; കൊറോണ പിടിച്ചിട്ടും സിക്ക് ലീവ് ലഭിക്കാത്തവര്‍ക്ക് ആശ്വാസകരമായ പദ്ധതി; കോവിഡ് പോസിറ്റീവാണെന്ന രേഖ ഹാജരാക്കിയാല്‍ പണം ലഭ്യമാക്കുമെന്ന് പ്രീമിയര്‍
ക്യൂന്‍സ്ലാന്‍ഡില്‍ കോവിഡ് 19 ബാധിച്ചവരും സിക്ക് ലീവ് ലഭിക്കാത്തവരുമായ കാഷ്വല്‍ വര്‍ക്കര്‍മാര്‍ക്ക് 1500 ഡോളര്‍ ലംപ് സം പേമെന്റ് നല്‍കുമെന്ന് ക്യൂന്‍സ്ലാന്‍ഡ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. പാന്‍ഡമിക് പേമെന്റ്‌സ്‌കീം വരാനിരിക്കുന്ന ആറ് മാസങ്ങളില്‍ ലഭ്യമാക്കുമെന്നും പെയ്ഡ് ലീവ് എന്‍ടൈറ്റില്‍മെന്റ്‌സ് ലഭ്യമല്ലാത്തവര്‍ക്ക് ഇത് ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പേകുന്നു. സിക്ക് ലീവ് ലഭിക്കാത്തവര്‍ അടക്കമുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകുന്നതായിരിക്കും.

ഈ കാഷ് ഇന്‍ജെക്ഷന്‍ ജോലിയില്‍ അനിശ്ചിതത്വം നേരിടുന്ന ക്യൂന്‍സ്ലാന്‍ഡുകാര്‍ക്ക് ആശ്വാസമാകുമെന്നാണ് പ്രീമിയര്‍ അന്നാസ്റ്റാസിയ പാലസ്‌ക്ചുക് പറയുന്നത്. അതായത് കോവിഡ് ബാധിച്ചവരോ അല്ലെങ്കില്‍ ക്വാറന്റൈനില്‍ കഴിയുന്നവരോ ആയിട്ടും സിക്ക് ലീവ് ലഭിക്കാത്തവര്‍ക്ക് ഇത് പ്രത്യേകിച്ചും ആശ്രയമായി വര്‍ത്തിക്കുമെന്നാണ് അന്നാസ്റ്റാസിയ ഉറപ്പേകുന്നത്. വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ ഇതിന്റെ ആവശ്യം വരുകയുള്ളുവെന്നും എന്നാല്‍ ഈ അവസ്ഥയില്‍ മറ്റ് വരുമാനമില്ലാത്തവര്‍ക്ക് ഇത് നിര്‍ണായകമായ സഹായമായി വര്‍ത്തിക്കുമെന്നും പ്രീമിയര്‍ അഭിപ്രായപ്പെടുന്നു.

ഇത്തരക്കാര്‍ തങ്ങള്‍ കോവിഡ് പോസിറ്റീവാണെന്നതിന് തെളിവ് നല്‍കിയാല്‍ ലംപ് സം പേമെന്റ് ലഭിക്കാന്‍ പ്രയാസമൊന്നുമുണ്ടാവില്ലെന്നും അതിന് വേണ്ടുന്ന ക്രമീകരണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും പ്രീമിയര്‍ പറയുന്നു.ക്യൂന്‍സ്ലാന്‍ഡില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നടപ്പിലാക്കിത്തുടങ്ങിയ വേളയിലാണ് ഈ സാമ്പത്തിക സഹായ വാഗ്ദാനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇളവുകള്‍ പ്രകാരം സ്റ്റേറ്റിലെ പബുകളും ക്ലബുകളും തുറക്കാനും 20 പേരിലധികം പേര്‍ക്ക് സാമൂഹിക അകലം പാലിച്ച് കൊണ്ട് ഒത്ത് ചേരാനും സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends