ഓസ്‌ട്രേലിയില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന വന്‍ ഓണ്‍ലൈന്‍ ക്രിമിനല്‍ സംഘം പിടിയില്‍ ;ഇവരുടെ കെണിയിലായ 14 കുട്ടികളെ പോലീസ് രക്ഷിച്ചു; അറസ്റ്റ് നടത്തിയത് മാസങ്ങളോളം നീണ്ട തന്ത്രപ്രധാനമായ ഓപ്പറേഷനിലൂടെ

ഓസ്‌ട്രേലിയില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന വന്‍ ഓണ്‍ലൈന്‍ ക്രിമിനല്‍ സംഘം പിടിയില്‍ ;ഇവരുടെ കെണിയിലായ 14 കുട്ടികളെ പോലീസ് രക്ഷിച്ചു; അറസ്റ്റ് നടത്തിയത് മാസങ്ങളോളം നീണ്ട തന്ത്രപ്രധാനമായ ഓപ്പറേഷനിലൂടെ
ഓസ്‌ട്രേലിയില്‍ കുട്ടികളെ ഓണ്‍ലൈനിലൂടെ പാട്ടിലാക്കി ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയമാക്കുന്ന വമ്പന്‍ നെറ്റ് വര്‍ക്കിലെ അംഗങ്ങളെ ഫെഡറല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വലയിലായ 14 കുട്ടികളെ രക്ഷിക്കുകയും ചെയ്തു. ഈ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒമ്പത് പേരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്.കുട്ടികളെ പാട്ടിലാക്കി അവരുടെ നഗ്നചിത്രങ്ങളും വീഡിയോയും ഓണ്‍ലൈനിലൂടെ ഷെയര്‍ ചെയ്യുന്ന ക്രിമിനല്‍ നെറ്റ് വര്‍ക്കിന്റെ പ്രവര്‍ത്തനത്തെയാണ് തന്ത്രപ്രധാനമായ ഓപ്പറേഷനിലൂടെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് പൊളിച്ചിരിക്കുന്നത്.

മൂന്ന് സ്റ്റേറ്റുകളിലായി നടത്തിയ വ്യാപകമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ് നടത്തുകയും കുട്ടികളെ രക്ഷിക്കുകയും ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് മേല്‍ 40 ചാര്‍ജുകള്‍ ചുമത്തിയെന്നും പോലീസ് അറിയിക്കുന്നു.ഈ സംഘത്തെക്കുറിച്ച് യുഎസ് അധികൃതര്‍ സൂചന നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നത്. 20 വയസുള്ള രണ്ട് പേരെ വ്യാഴാഴ്ച ന്യൂസൗത്ത് വെയില്‍സ് മിഡ് നോര്‍ത്ത് കോസ്റ്റിലെ കെന്‍ഡാലില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.

കുട്ടികള്‍ക്ക് അപകടം വരുത്താനൊരുങ്ങിയതിനും ചൂഷണം ചെയ്തതിനുമുള്ള ചാര്‍ജുകളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയത്. ക്രിമിനല്‍ സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് അഞ്ച് പേരെ ന്യൂ സൗത്ത് വെയില്‍സില്‍ നിന്നും രണ്ട് പേരെ ക്യൂന്‍സ്ലാന്‍ഡില്‍ നിന്നും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ഇവരുടെ വലയിലായ എല്ലാ ഇരകളും ആണ്‍കുട്ടികളായിരുന്നുവെന്നും നാലിനും ഏഴിനും ഇടയില്‍ പ്രായം മാത്രമേ ഇവര്‍ക്കുണ്ടായിരുന്നുള്ളൂവെന്നും അസിസ്റ്റന്റ് കമ്മീഷണറായ ലെസ ഗെയില്‍ വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends