ഓസ്‌ട്രേലിയില്‍ കറുത്തവര്‍ഗക്കാര്‍ക്ക് അനുകൂലമായ പ്രതിഷേധങ്ങള്‍ കൊഴുക്കുന്നു; ആയിരങ്ങള്‍ അണിനിരക്കുന്ന റാലികളില്‍ സാമൂഹിക അകല നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതിനാല്‍ കൊറോണ വീണ്ടും പൊട്ടിപ്പുറപ്പെടുമെന്ന ആശങ്ക ശക്തം; മുന്‍കരുതല്‍ വേണമെന്ന് മുന്നറിയിപ്പ്

ഓസ്‌ട്രേലിയില്‍ കറുത്തവര്‍ഗക്കാര്‍ക്ക് അനുകൂലമായ പ്രതിഷേധങ്ങള്‍ കൊഴുക്കുന്നു; ആയിരങ്ങള്‍ അണിനിരക്കുന്ന റാലികളില്‍ സാമൂഹിക അകല നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതിനാല്‍ കൊറോണ വീണ്ടും പൊട്ടിപ്പുറപ്പെടുമെന്ന ആശങ്ക ശക്തം;  മുന്‍കരുതല്‍ വേണമെന്ന് മുന്നറിയിപ്പ്

ഓസ്‌ട്രേലിയില്‍ ആകമാനം കറുത്ത വര്‍ഗക്കാരുടെ അവകാശ സംരക്ഷണത്തിനായും പോലീസ് കസ്റ്റഡിയില്‍ ഇന്‍ഡിനജനുസ് വര്‍ഗത്തില്‍ പെട്ടവര്‍ മരിച്ചതില്‍ പ്രതിഷേധിച്ചും വന്‍ തോതില്‍ റാലികള്‍ നടന്ന് വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്തരം പ്രതിഷേധക്കാര്‍ കൊറോണയുമായി ബന്ധപ്പെട്ട സാമൂഹിക അകല നിയമങ്ങള്‍ വന്‍ തോതില്‍ ലംഘിക്കുന്നതിനാല്‍ നിയന്ത്രിതമായ രോഗപ്പകര്‍ച്ച രാജ്യത്ത് വീണ്ടും വര്‍ധിക്കുമെന്ന ആശങ്കയും ഇതേ തുടര്‍ന്ന് വര്‍ധിച്ചിട്ടുണ്ട്.


അമേരിക്കയില്‍ ജോര്‍ജ് ഫ്‌ലോയ്ഡ് എന്ന കറുത്ത വര്‍ഗക്കാരനെ പോലീസ് മര്‍ദിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ലോകമെമ്പാടും ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങള്‍ നടന്ന് വരുന്നതിന്റെ ഭാഗമായിട്ടാണ് ഓസ്‌ട്രേലിയയിലും ഈ വക പ്രതിഷേധങ്ങള്‍ കൊഴുത്തിരിക്കുന്നത്. ബ്രിസ്ബാന്‍, അഡലെയ്ഡ് എന്നിവിടങ്ങള്‍ക്ക് പുറമെ മറ്റ് ചില റീജിയണല്‍ സെന്ററുകളിലും ഇത്തരം പ്രതിഷേധങ്ങള്‍ തിരുതകൃതിയായി അരങ്ങേറിയെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച ഉച്ചക്ക് ശേഷം മെല്‍ബണ്‍, സിഡ്‌നി എന്നിവിടങ്ങളില്‍ വന്‍ ജനക്കൂട്ടമായിരുന്നു ഇത്തരം പ്രതിഷേധങ്ങള്‍ക്കായി ഒത്ത് കൂടിയത് കടുത്ത ആശങ്കക്ക് വഴിയൊരുക്കിയിരുന്നു. ഇവരൊന്നും സാമൂഹിക അകലനിയമങ്ങള്‍ പാലിച്ചില്ലെന്നതിനാല്‍ രോഗം വീണ്ടും പൊട്ടിപ്പുറപ്പെടുന്നതിനുള്ള സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. സിഡ്‌നിയില്‍ നടന്ന മാര്‍ച്ചില്‍ ആയിരക്കണക്കിന് പേരാണ് അണിനിരന്നത്. ഇതിന്റെ സംഘാടകരും വളണ്ടിയര്‍മാരും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്ക് സാനിറ്റൈസറും മാസ്‌കുകളും വിതരണം ചെയ്തിരുന്നു.

Other News in this category



4malayalees Recommends