ക്യൂന്‍സ്ലാന്‍ഡും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും സൗത്ത് ഓസ്‌ട്രേലിയയും ജൂലൈയോടെ അടച്ചിട്ടിരിക്കുന്ന അതിര്‍ത്തികള്‍ തുറക്കണമെന്ന് സ്‌കോട്ട് മോറിസണിന്റെ അന്ത്യശാസനം; അതിര്‍ത്തികള്‍ അടച്ചത് സമ്പദ് വ്യവസ്ഥക്ക് കടുത്ത തിരിച്ചടിയെന്ന് പ്രധാനമന്ത്രി

ക്യൂന്‍സ്ലാന്‍ഡും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും സൗത്ത് ഓസ്‌ട്രേലിയയും ജൂലൈയോടെ അടച്ചിട്ടിരിക്കുന്ന അതിര്‍ത്തികള്‍ തുറക്കണമെന്ന് സ്‌കോട്ട് മോറിസണിന്റെ അന്ത്യശാസനം; അതിര്‍ത്തികള്‍ അടച്ചത് സമ്പദ് വ്യവസ്ഥക്ക് കടുത്ത തിരിച്ചടിയെന്ന് പ്രധാനമന്ത്രി
ക്യൂന്‍സ്ലാന്‍ഡും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും സൗത്ത് ഓസ്‌ട്രേലിയയും അതിന്റെ അതിര്‍ത്തികള്‍ എത്രയും വേഗം തുറക്കണമെന്ന കടുത്ത നിര്‍ദേശമേകി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ ഭാഗമായി അതിര്‍ത്തികള്‍ അടച്ചിരുന്ന സ്‌റ്റേറ്റുകളെല്ലാം ഇവ തുറന്നെങ്കിലും ഈ മൂന്ന് സ്‌റ്റേറ്റുകള്‍ അതിന് ഇനിയും തയ്യാറാവാത്ത സാഹചര്യത്തിലാണ് മോറിസന്‍ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

കൊറോണ ഏറെക്കുറെ നിയന്ത്രണവിധേയമായതിനാല്‍ അതിര്‍ത്തികള്‍ തുറക്കണമെന്ന് മോറിസന്‍ നേരത്തെ പലതവണ ആവശ്യപ്പെട്ടിട്ടും ഇവിടങ്ങളിലെ പ്രീമിയര്‍മാര്‍ അതിന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് മോറിസന്‍ ഇപ്പോള്‍ സ്വരം കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജൂലൈയോടെ ഇരു സ്‌റ്റേറ്റുകളും അതിര്‍ത്തികള്‍ തുറന്നേ പറ്റൂവെന്നാണ് ഇപ്പോള്‍ മോറിസണ്‍ അന്ത്യശാസനമേകിയിരിക്കുന്നത്. ക്യൂന്‍സ്ലാന്‍ഡ് അതിന്റെ അതിര്‍ത്തികള്‍ സെപ്റ്റംബര്‍ വരെ തുറക്കില്ലെന്ന കടുത്ത നിലപാടാണ് പ്രീമിയറായ അന്നാസ്റ്റാസിയ പാലസ്‌ക്‌സുക് എടുത്തിരിക്കുന്നത്.

ഇത്തരത്തില്‍ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ യാത്രക്കാര്‍ക്കും ബിസിനസ് സംബന്ധമായ ചരക്ക് നീക്കങ്ങള്‍ക്കും കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാലാണ് അതിര്‍ത്തികള്‍ തുറക്കണമെന്ന അന്ത്യശാസനവുമായി മോറിസണ്‍ രംഗത്തെത്തിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ഓസ്‌ട്രേലിയയുടെ സമ്പദ് വ്യവസ്ഥയെ പൂര്‍വസ്ഥിതിയിലാക്കാനായി കിണഞ്ഞ് പരിശ്രമിക്കുന്ന ഈ വേളയില്‍ സ്റ്റേറ്റുകള്‍ അതിര്‍ത്തികള്‍ അടച്ചിടുന്നത് കടുത്ത തിരിച്ചടിയേകുമെന്നാണ് വെള്ളിയാഴ്ച ഒരു പ്രസ് കോണ്‍ഫറന്‍സിനിടെ മോറിസണ്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇന്റര്‍‌സ്റ്റേറ്റ് ട്രാവല്‍ പുനരാരംഭിക്കാന്‍ നാഷണല്‍ കാബിനറ്റ് നേരത്തെ തീരുമാനിച്ചതാണെന്നും എല്ലാ സ്റ്റേറ്റുകളും ടെറിട്ടെറികളും അത് അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും മോറിസണ്‍ താക്കീതേകുന്നുണ്ട്.

Other News in this category



4malayalees Recommends