ഓസ്‌ട്രേലിയയിലെ നാഷണല്‍ ഗ്യാലറി 12 ശതമാനം തൊഴിലാളികളെ വെട്ടിച്ചുരുക്കുന്നു; കാരണം കൊറോണയും ബുഷ്ഫയറും മറ്റും മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി; തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് തൊഴിലാളി യൂണിയന്‍

ഓസ്‌ട്രേലിയയിലെ നാഷണല്‍ ഗ്യാലറി 12 ശതമാനം തൊഴിലാളികളെ വെട്ടിച്ചുരുക്കുന്നു; കാരണം കൊറോണയും ബുഷ്ഫയറും മറ്റും മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി;  തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് തൊഴിലാളി യൂണിയന്‍
3.6 മില്യണ്‍ ഡോളറിന്റെ കമ്മി നേരിടുന്നതിനാല്‍ തൊഴിലാളികളെ വെട്ടിച്ചുരുക്കുമെന്ന് വെളിപ്പെടുത്തി നാഷണല്‍ ഗ്യാലറി രംഗത്തെത്തി. ബജറ്റിന് മേല്‍ വരുന്ന അമിത സമ്മര്‍ദവും ബുഷ്ഫയറും കൊറോണ പ്രതിസന്ധിയും കാരണം സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞതും നാഷണല്‍ ഗ്യാലറിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ചിട്ടുണ്ട്. ഇതനാല്‍ പിടിച്ച് നില്‍ക്കുന്നതിനായി ലൈബ്രറിയുടെ പ്രവര്‍ത്തന രീതി പുനസംഘടിപ്പിക്കുന്നതിനും ആധുനിക വല്‍ക്കരിക്കുന്നതിനുമായിട്ടാണ് തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതെന്നും നാഷണല്‍ ഗ്യാലറി വ്യക്തമാക്കുന്നു.

ഓപ്പറേഷണല്‍ റീസ്ട്രക്ചറിന്റെ ഭാഗമായി തൊഴിലാളികളില്‍ 12 ശതമാനം പേരെയാണ് നാഷണല്‍ ഗ്യാലറി വെട്ടിക്കുറയ്ക്കാന്‍ പോകുന്നത്. ഓര്‍ഗനൈസേഷനിലുടനീളം ഇത്തരത്തില്‍ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നുവെന്നാണ് ഗ്യാലറി ഡയറക്ടറായ നിക്ക് മിറ്റ്‌സെവിച്ച് പറയുന്നത്. ഗ്യാലറിയുടെ ദീര്‍ഘകാല വാഗ്ദാനവും സാമ്പത്തിക സുസ്ഥിരതയും സംരക്ഷിക്കുന്നതിനാണീ നീക്കമെന്നും അദ്ദേഹം പറയുന്നു.

കോവിഡ് കാരണം ഗ്യാലറി അടച്ച് പൂട്ടുന്നതിന് മുമ്പുള്ള അതിന്റെ ബജറ്റ് മികച്ചതായിരുന്നുവെന്നാണ് കമ്മ്യൂണിറ്റി ആന്‍ഡ് പബ്ലിക്ക് സെക്ടര്‍ യൂണിയന്‍ പറയുന്നത്. ഇതിനാല്‍ ഗ്യാലറിയിലെ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയുറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും യൂണിയന്‍ ആവശ്യപ്പെടുന്നു. പുനസംഘടന തുടങ്ങുന്നതിന് മുമ്പ് തൊഴിലാളികളെ ചുരുക്കുന്ന നടപടി ആരംഭിക്കുമെന്നാണ് മിറ്റ്‌സെവിച്ച് പറയുന്നത്. ഈ പ്രക്രിയക്കിടയില്‍ എല്ലാ തൊഴിലാളികളുമായും ആലോചിക്കുമെന്നും അദ്ദേഹം ഉറപ്പേകുന്നു.

Other News in this category



4malayalees Recommends