ഓസ്‌ട്രേലിയക്കാര്‍ക്ക് ചൈനയുടെ മേലുള്ള വിശ്വാസം ഇടിയുന്നു; ചൈനയിലും പ്രസിഡന്റിലും വിശ്വാസമുള്ള ഓസ്‌ട്രേലിയക്കാര്‍ വെറും 23 ശതമാനം; കൊറോണ പ്രതിസന്ധിയില്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് കടുത്ത അസുരക്ഷിത ബോധമുണ്ടെന്നും പോള്‍ഫലം

ഓസ്‌ട്രേലിയക്കാര്‍ക്ക് ചൈനയുടെ മേലുള്ള വിശ്വാസം ഇടിയുന്നു; ചൈനയിലും പ്രസിഡന്റിലും വിശ്വാസമുള്ള ഓസ്‌ട്രേലിയക്കാര്‍ വെറും 23 ശതമാനം; കൊറോണ പ്രതിസന്ധിയില്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് കടുത്ത അസുരക്ഷിത ബോധമുണ്ടെന്നും പോള്‍ഫലം
ഓസ്‌ട്രേലിയക്കാര്‍ക്ക് ചൈനയുടെ മേലുള്ള വിശ്വാസം സമീപവര്‍ഷങ്ങളിലായി കുത്തനെ ഇടിഞ്ഞിരിക്കുന്നുവെന്ന് ഏറ്റവും പുതിയൊരു പോള്‍ ഫലം വെളിപ്പെടുത്തുന്നു. നിലവിലെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിന്‍ഗിന് മേലുള്ള ഓസ്‌ട്രേലിയക്കാരുടെ വിശ്വാസവും ഇടിഞ്ഞ് താണിരിക്കുകയാണ്. ചൈന ലോകത്തില്‍ ഉത്തരവാദിത്വത്തോടെ പെരുമാറുമെന്ന് വിശ്വസിക്കുന്നത് വെറും 23 ശതമാനം ഓസ്‌ട്രേലിയക്കാര്‍ മാത്രമാണ്. രണ്ട് വര്‍ഷം മുമ്പ് 52 ശതമാനം ഓസ്‌ട്രേലിയക്കാര്‍ ചൈനയെ വിശ്വസിച്ചിരുന്നതില്‍ നിന്നുള്ള ഇടിഞ്ഞ് താഴ്ചയാണിത്.

ദി ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാര്‍ഷിക പോളില്‍ പങ്കെടുത്ത് കൊണ്ടാണ് ഓസ്‌ട്രേലിയക്കാര്‍ ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ നിരവധി അന്താരാഷ്ട്ര പ്രശ്‌നങ്ങളോടുളള ഓസ്‌ട്രേലിയക്കാരുടെ സമീപനവും ഈ പോളിലൂടെ തിരക്കിയിരുന്നു. മാര്‍ച്ച് അവസാനം ഈ പോളിനായി 2448 ഓസ്‌ട്രേലിയക്കാരില്‍ നിന്നും അഭിപ്രായങ്ങള്‍ ചോദിച്ച് മനസിലാക്കുകയായിരുന്നു. കോവിഡ് തീര്‍ത്ത പ്രതിസന്ധിയും 29 വര്‍ഷത്തിന് ശേഷം ഓസ്‌ട്രേലിയ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും കാരണം ഓസ്‌ട്രേലിയക്കാര്‍ക്ക് കടുത്ത അസുരക്ഷിത ബോധം അനുഭവപ്പെടുന്നുവെന്നും ഈ പോളിലൂടെ വ്യക്തമായിരിക്കുന്നു.

ജിന്‍പിന്‍ഗിന് മേലുള്ള ചൈനക്കാരുടെ വിശ്വാസം 2018ലേക്കാള്‍ പകുതിയായി കുറയുകയും അത് നിലവില്‍ 22 ശതമാനത്തിലെത്തുകയും ചെയ്തിരിക്കുകയാണ്. കൊറോണ ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകമെമ്പാടും വ്യാപിച്ചതിനെ കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ ഒരു സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ മുന്നിട്ടിറങ്ങിയതിനാല്‍ ചൈനയും ഓസ്‌ട്രേലിയയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്ന വേളയിലാണ് നിര്‍ണായകമായ സര്‍വേ ഫലം പുറത്ത് വന്നിരിക്കുന്നത്. ഇതിന് പുറമെ ഓസ്‌ട്രേലിയക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം നടത്താന്‍ ചൈന തുനിഞ്ഞിറങ്ങിയെന്ന വാര്‍ത്തയും ഓസ്‌ട്രേലിയക്ക് ചൈനയോട് വിരോധം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.


Other News in this category



4malayalees Recommends