ഓസ്‌ട്രേലിയയില്‍ നിന്നും ചൈനയിലേക്ക് കയറ്റി അയക്കുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ ഇനി മുതല്‍ കോവിഡ്-19 ഭീഷണിയില്ലാത്തതാണെന്ന് ഉറപ്പാക്കണമെന്ന് നിഷ്‌കര്‍ഷിച്ച് ബീജിംഗ്; മാംസം, ഫ്രോസന്‍ വെജിറ്റബിള്‍സ്, അക്വാട്ടിക് അനിമല്‍സ് തുടങ്ങിയവക്ക് ബാധകം

ഓസ്‌ട്രേലിയയില്‍ നിന്നും ചൈനയിലേക്ക് കയറ്റി അയക്കുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ ഇനി മുതല്‍ കോവിഡ്-19 ഭീഷണിയില്ലാത്തതാണെന്ന് ഉറപ്പാക്കണമെന്ന് നിഷ്‌കര്‍ഷിച്ച് ബീജിംഗ്; മാംസം, ഫ്രോസന്‍ വെജിറ്റബിള്‍സ്, അക്വാട്ടിക് അനിമല്‍സ് തുടങ്ങിയവക്ക് ബാധകം
ഓസ്‌ട്രേലിയയില്‍ നിന്നും ചൈനയിലേക്ക് കയറ്റി അയക്കുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ കോവിഡ് 19 ഭീഷണിയില്ലാത്തതാണെന്ന് ഉല്‍പാദകര്‍ സാക്ഷ്യപ്പെടുത്തണമെന്ന കടുത്ത നിയമം നടപ്പിലാക്കി ചൈന രംഗത്തെത്തി. ബീജിംഗിലെ മാര്‍ക്കറ്റില്‍ പുതുതായി കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് ചൈന കടുത്ത നിലപാടുമായി മുന്നോട്ട് വന്നിരിക്കുന്നത്. ബീജിംഗിലെ ക്‌സിന്‍ഫാഡി ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ രണ്ടാഴ്ച മുമ്പ് പുതിയ കോവിഡ് കേസുകള്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് ഓഫ് ചൈന (ജിഎസിസി) ഇത്തരത്തിലുള്ള കടുത്ത നിയമം നടപ്പിലാക്കിയിരിക്കുന്നത്.

ചൈനയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും കയറ്റി അയക്കുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ വൈറസ് രഹിതമാണെന്ന് ഉറപ്പേകുന്ന ഒരു കത്ത് ഇവയ്‌ക്കൊപ്പം നിര്‍മാതാക്കള്‍ സമര്‍പ്പിക്കണമെന്നാണ് ജിഎസിസി നിഷ്‌കര്‍ഷിക്കുന്നത്. ചൈനയിലെ നിയമങ്ങള്‍ക്കും ലോകാരോഗ്യ സംഘനയുടെ നിയമങ്ങള്‍ക്കും അനുസൃതമായിട്ടായിരിക്കണം ഭക്ഷ്യോല്‍പന്നങ്ങള്‍ ചൈനയിലേക്ക് കയറ്റി അയക്കേണ്ടെതെന്നും ഈ നിയമം നിഷ്‌കര്‍ഷിക്കുന്നു.ഓസ്‌ട്രേലിയിയയില്‍ നിന്നുള്ള ഉല്‍പന്നങ്ങളെന്ന് പ്രത്യേകം എടുത്ത് പറയുന്നില്ലെങ്കിലും നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ഇത് ഓസ്‌ട്രേലിയയെ ലക്ഷ്യം വച്ചുളളതാണെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്.

മാംസം, ഫ്രോസന്‍ വെജിറ്റബിള്‍സ്, അക്വാട്ടിക് അനിമല്‍സ്, കുറഞ്ഞ ഊഷ്മാവില്‍ കയറ്റി അയക്കുന്ന ഇന്റസ്ട്രിയല്‍ പ്രൊഡക്ടുകള്‍ തുടങ്ങിയവക്ക് ഈ നിയമം ബാധകമായിരിക്കും.കൊറോണ പ്രതിസന്ധിക്കിടയിലും ഓസ്‌ട്രേലിയയിലെ ഫുഡ് എക്‌സ്‌പോര്‍ട്ട് സിസ്റ്റം സുരക്ഷിതമാണെന്ന കാര്യം ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ജിഎസിസിയെ അറിയിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് ലോകോത്തരമാണെന്നാണ് മിനിസ്റ്റര്‍ ഫോര്‍ അഗ്രികള്‍ച്ചര്‍, ഡ്രൗട്ട് ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് ആയ ഡേവിഡ് ലിറ്റില്‍ പ്രൗഡ് പ്രതികരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends