വിക്ടോറിയ പുതിയ കൊറോണ തരംഗത്തെ നേരിടാനായി ഓസ്‌ട്രേലിയന്‍ ഡിഫെന്‍സ് ഫോഴ്‌സിന്റെയും വിവിധ സ്‌റ്റേറ്റുകളുടെയും ഫെഡറല്‍ ഗവണ്‍മെന്റിന്റെയും സഹായം തേടുന്നു; സഹായ സന്നദ്ധരായി വിവിധ സ്റ്റേറ്റുകള്‍; ഒറ്റ രാത്രി കൊണ്ട് വിക്ടോറിയയില്‍ 20 പുതിയ കേസുകള്‍

വിക്ടോറിയ പുതിയ കൊറോണ തരംഗത്തെ നേരിടാനായി ഓസ്‌ട്രേലിയന്‍ ഡിഫെന്‍സ് ഫോഴ്‌സിന്റെയും വിവിധ സ്‌റ്റേറ്റുകളുടെയും ഫെഡറല്‍ ഗവണ്‍മെന്റിന്റെയും സഹായം തേടുന്നു; സഹായ സന്നദ്ധരായി വിവിധ സ്റ്റേറ്റുകള്‍; ഒറ്റ രാത്രി കൊണ്ട് വിക്ടോറിയയില്‍ 20 പുതിയ കേസുകള്‍
വിക്ടോറിയയില്‍ പുതിയ കൊറോണ വൈറസ് കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇതിനെ കൈകാര്യം ചെയ്യുന്നതിന് ഓസ്‌ട്രേലിയന്‍ ഡിഫെന്‍സ് ഫോഴ്‌സിന്റെ സഹായം തേടി വിക്ടോറിയ രംഗത്തെത്തി.ഇതിന് പുറമെ ഇതിനായി ഫെഡറല്‍ ഗവണ്‍മെന്റിന്റെയും മറ്റ് സ്റ്റേറ്റുകളുടെയും സഹായവും വിക്ടോറിയ തേടുന്നുണ്ട്.ഒറ്റ രാത്രിക്കിടെ വിക്ടോറിയയില്‍ 20 പുതിയ കോവിഡ് 19കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സാമൂഹിക വ്യാപനം ഇവിടെ ഒരാഴ്ചയായി തുടരുന്നതിനിടെയാണ് കേസുകള്‍ കുത്തനെ ഉയര്‍ന്നിരിക്കുന്നതെന്നതും ആശങ്കയേറ്റുന്നു.

ഈ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷനില്‍ ഹെല്‍ത്ത് ഒഫീഷ്യലുകള്‍ കടുത്ത ആശങ്കയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിനായി വിക്ടോറിയ 300 എഡിഎഫ് പ്രഫഷണലുകളെയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹോട്ട് സ്‌പോട്ട് മേഖലകളില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ പോലുളള ലോജിസ്റ്റിക്കല്‍ പിന്തുണക്ക് മെഡിക്കോസ് പോലുളളവരുടെ പിന്തുണയാണ് വിക്ടോറിയ ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂ സൗത്ത് വെയില്‍സ്, ടാസ്മാനിയ, സൗത്ത് ഓസ്‌ട്രേലിയ, ക്യൂന്‍സ്ലാന്‍ഡ്, തുടങ്ങിയ സ്‌റ്റേറ്റുകള്‍ വിക്ടോറിയയുടെ അഭ്യര്‍ത്ഥന സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ണായക സാഹചര്യത്തെ നേരിടാന്‍ ഓരോ സ്‌റ്റേറ്റും എന്തൊക്കെ സഹായങ്ങളാണ് അയക്കുകയെന്ന കാര്യം ഇനിയും വ്യക്തമല്ല. ടെസ്റ്റിംഗ്, കമ്യൂണിറ്റി അവയര്‍നെസ് തുടങ്ങിയവ ത്വരിതപ്പെടുത്തുന്നതിനായി വിക്ടോറിയ മറ്റ് സ്‌റ്റേറ്റുകളില്‍ നിന്നും സഹായം തേടിയിട്ടുണ്ടെന്നാണ് വിക്ടോറിയ ഗവണ്‍മെന്റ് വക്താവ് അറിയിക്കുന്നത്.

Other News in this category



4malayalees Recommends