ഓസ്‌ട്രേലിയിയലെ ആര്‍ട്‌സ് ഇന്റസ്ട്രിക്ക് കൊറോണ പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനായി 250 മില്യണ്‍ ഡോളറിന്റെ സഹായ പാക്കേജുമായി സര്‍ക്കാര്‍; വെന്യൂകള്‍ അടച്ച് പൂട്ടിയതിനാല്‍ തൊഴില്‍ രഹിതരായ ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് കടുത്ത ആശ്വാസം

ഓസ്‌ട്രേലിയിയലെ ആര്‍ട്‌സ് ഇന്റസ്ട്രിക്ക് കൊറോണ പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനായി 250 മില്യണ്‍ ഡോളറിന്റെ സഹായ പാക്കേജുമായി സര്‍ക്കാര്‍;  വെന്യൂകള്‍ അടച്ച് പൂട്ടിയതിനാല്‍ തൊഴില്‍ രഹിതരായ ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് കടുത്ത ആശ്വാസം

ഓസ്‌ട്രേലിയിയലെ ആര്‍ട്‌സ് ഇന്റസ്ട്രിക്ക് കൊറോണ വൈറസ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനായി 250 മില്യണ്‍ ഡോളറിന്റെ സഹായ പാക്കേജ് അനുവദിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നു. കോവിഡ് 19 റിക്കവറി പാക്കേജിന് കീഴില്‍ ഗ്രാന്റുകളും ലോണുകളുമായിട്ടാണീ സഹായധനം ഓസ്ട്രലിയന്‍ ആര്‍ട്‌സ് സെക്ടറിന് ലഭിക്കാന്‍ പോകുന്നത്.


കൊറോണ വൈറസ് ഭീഷണി കാരണമേര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് വെന്യൂകളും പ്രൊഡക്ഷനുകളും അടച്ച് പൂട്ടിയിരിക്കുന്നതിനാല്‍ കൂടുതല്‍ പിന്തുണ വേണമെന്ന് ക്രിയേറ്റീവ് ഇന്റസ്ട്രി ഗവണ്‍മെന്റിനോട് തുടര്‍ച്ചയായി ആവശ്യപ്പെടുന്നതിനിടെയാണ് സര്‍ക്കാര്‍ ഇതിനായി മാതൃകാപരമായ നീക്കം നടത്തിയിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഈ മേഖലയിലെ നിരവധി പേര്‍ക്ക് തീരെ തൊഴില്‍ ഇല്ലാതാവുകയും പട്ടിണിയിലാവുക വരെ ചെയ്തിരുന്നു.

ഇവരില്‍ നിരവധി പേര്‍ ജോബ് കീപ്പര്‍ വേയ്ജ് സബ്‌സിഡിക്ക് പോലും അനര്‍ഹരാവുകയും ചെയ്തതോടെ സ്ഥിതിഗതി രൂക്ഷമായിട്ടുണ്ട്. ഇപ്പോള്‍ അനുവദിക്കാനൊരുങ്ങുന്ന ഗ്രാന്റുകളും ലോണുകളും എന്റര്‍ടെയിന്‍മെന്റ്, ആര്‍ട്‌സ് ആന്‍ഡ് സ്‌ക്രീന്‍ സെക്ടേര്‍സിനെ അടുത്ത 12 മാസങ്ങള്‍ക്കുള്ളില്‍ തിരിച്ച് വരുന്നതിന് സഹായകരമായിത്തീരുമെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറയുന്നത്. സ്റ്റേജ് സെറ്റുകള്‍ നിര്‍മിക്കുന്നവര്‍ക്ക് അല്ലെങ്കില്‍ ഏറ്റവും സ്‌പെഷ്യല്‍ എഫക്ടുകള്‍ സൃഷ്ടിക്കുന്ന കമ്പ്യൂട്ടര്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് ഈ പാക്കേജ് കൂടുതല്‍ പിന്തുണയേകുമെന്നും മോറിസന്‍ വിശദീകരിക്കുന്നു.ഇതിന് പുറമെ ഇത് പ്രധാനപ്പെട്ട പ്രൊഡക്ഷനുകലിലെ സപ്പോര്‍ട്ടിംഗ് ആക്ടര്‍മാര്‍ക്കും പെര്‍ഫോമര്‍മാര്‍ക്കും പിന്തുണയേകുമെന്നും പ്രധാനമന്ത്രി ഉറപ്പേകന്നു.

Other News in this category



4malayalees Recommends