ഒമാനില്‍ വിസിറ്റിങ് വിസയിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് രാജ്യത്തിന് പുറത്തുപോകാതെ തന്നെ ഫാമിലി വിസയിലേക്ക് മാറാം; പാസ്‌പോര്‍ട്ട്‌സ് ആന്റ് റെസിഡന്‍സ് ഡയറക്ടറേറ്റ് ജനറലിലാണ് ഇതുസംബന്ധിച്ച അപേക്ഷ സമര്‍പ്പിക്കാം

ഒമാനില്‍ വിസിറ്റിങ് വിസയിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് രാജ്യത്തിന് പുറത്തുപോകാതെ തന്നെ ഫാമിലി വിസയിലേക്ക് മാറാം; പാസ്‌പോര്‍ട്ട്‌സ് ആന്റ് റെസിഡന്‍സ് ഡയറക്ടറേറ്റ് ജനറലിലാണ് ഇതുസംബന്ധിച്ച അപേക്ഷ സമര്‍പ്പിക്കാം

ഒമാനില്‍ വിസിറ്റിങ് വിസയിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് ഫാമിലി വിസയിലേക്ക് മാറാന്‍ സാധിക്കും എന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. ഇതനുസരിച്ച് വിസിറ്റിങ് വിസയിലുള്ളവര്‍ക്ക് രാജ്യത്തിന് പുറത്തുപോകാതെ തന്നെ ഫാമിലി വിസയിലേക്ക് മാറാന്‍ സാധിക്കും.


പാസ്‌പോര്‍ട്ട്‌സ് ആന്റ് റെസിഡന്‍സ് ഡയറക്ടറേറ്റ് ജനറലിലാണ് ഇതുസംബന്ധിച്ച അപേക്ഷ നല്‍കേണ്ടത്. ഒമാനില്‍ ജോലി ചെയ്യുന്നവരുടെ ഭാര്യ, ഭര്‍ത്താവ്, നിശ്ചിത പ്രായപരിധിയിലുള്ള കുട്ടികള്‍, ഒമാനി പൗരന്മാരുടെ വിദേശികളായ ഭാര്യ തുടങ്ങിയവരാണ് വിസ മാറ്റി ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍.

കാലാവധി കഴിഞ്ഞ ടൂറിസ്റ്റ് വിസകള്‍ക്ക് ജൂലൈ 15 വരെ പിഴ ഈടാക്കില്ലെന്നും ആര്‍.ഒ.പി അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം ലോക്ഡൗണിനെ തുടര്‍ന്ന് ഒമാനില്‍ കുടുങ്ങിയവര്‍ 15ാം തീയതിക്കുള്ളില്‍ നാട്ടിലേക്ക് മടങ്ങുകയാണെങ്കില്‍ അവര്‍ വിസ പുതുക്കേണ്ടതില്ല. 15ന് ശേഷം ഒമാനില്‍ തുടരണമെന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസകള്‍ ആര്‍.ഒ.പി വെബ്‌സൈറ്റ് മുഖേന പുതുക്കാവുന്നതാണ്. വിമാന സര്‍വീസ് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ഒമാനില്‍ കുടുങ്ങിയവര്‍ക്ക് ജൂണ്‍ 30 വരെ സൗജന്യമായി തനിയെ വിസ പുതുക്കി നല്‍കിയിരുന്നു.

Other News in this category



4malayalees Recommends