ഗണേഷ് ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി വില്‍പ്പനയ്ക്ക് വച്ച ഗണപതി വിഗ്രഹം എറിഞ്ഞുടച്ച് ബഹ്‌റൈനിലെ മുസ്ലീം വനിത ; വീഡിയോ പ്രചരിച്ചതോടെ കടുത്ത നടപടിയുമായി രാജ്യം ; മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് ഉള്‍പ്പെടെ കേസെടുത്തു

വില്‍പ്പനയ്ക്ക് വെച്ച ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ ഏറഞ്ഞുടച്ച സ്ത്രീക്കെതിരെ നിയമനടപടിയുമായി ബഹ്‌റൈന്‍. വ്യാപാര സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ ഒരു സത്രീ എറിഞ്ഞുടയ്ക്കുന്ന വീഡിയോകള്‍ കഴിഞ്ഞ ദിവസമാണ് വൈറലായത്. ഇതു സോഷ്യല്‍മീഡിയയില്‍ വലിയ പ്രതിഷേധത്തിനും ഇടയാക്കി.

ഗണേഷ് ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി വില്‍പ്പനയ്ക്ക് വച്ചിരുന്ന വിഗ്രഹങ്ങളാണ് സ്ത്രീ നിലത്തെറിഞ്ഞ് പൊട്ടിച്ചത്. ഒരു മുസ്ലീം രാജ്യത്ത് ഗണപതി വിഗ്രഹം വില്‍പ്പനയ്ക്ക് വച്ചതിനെതിരെ അവര്‍ വിമര്‍ശിച്ചു.

ഇതിന് പിന്നാലെയാണ് നടപടിയുമായി ബഹ്‌റൈന്‍ പൊലീസ് രംഗത്ത് എത്തിയത്. ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ എറിഞ്ഞുടച്ച് മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും മനപ്പൂര്‍വ്വം നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തതിനാണ് പൊലീസ് നിയമ നടപടി സ്വീകരിച്ചത്.

ജുഫൈറിലെ ഒരു കടയിലെത്തിയ രണ്ട് സ്ത്രീകളില്‍ ഒരാള്‍ ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ എറിഞ്ഞുടയ്ക്കുകയായിരുന്നു. തുടര്‍ന്ന് വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു.

Other News in this category

4malayalees Recommends