ഇസ്രയേല്‍ ബഹ്‌റിന്‍ നയതന്ത്ര ബന്ധത്തെ സ്വാഗതം ചെയ്ത് ഒമാന്‍

ഇസ്രയേല്‍ ബഹ്‌റിന്‍ നയതന്ത്ര ബന്ധത്തെ സ്വാഗതം ചെയ്ത് ഒമാന്‍
ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്‌റിന്‍ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഒമാന്‍. തങ്ങളുടെ പരമാധികാരത്തിന്റെ ഭാഗമായി ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്നതിന് ത്രികക്ഷി കരാറില്‍ ഏര്‍പ്പെടാനുള്ള ബഹ്‌റൈന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഒമാന്‍ ഭരണകൂടം.

നയതന്ത്ര നടപടികള്‍ പലസ്തീന്‍ ഭൂപ്രദേശങ്ങളിലെ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിച്ച് സമാധാന അന്തരീക്ഷം സ്ഥാപിക്കാന്‍ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒമാന്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends