ഒമാനില്‍ എത്തുന്ന യാത്രക്കാര്‍ പി.സി.ആര്‍ പരിശോധനക്ക് 25 റിയാല്‍ ഫീസ് നല്‍കണം

ഒമാനില്‍ എത്തുന്ന യാത്രക്കാര്‍ പി.സി.ആര്‍ പരിശോധനക്ക് 25 റിയാല്‍ ഫീസ് നല്‍കണം
ഒമാനില്‍ ഒക്ടോബര്‍ ഒന്നിന് രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ഒമാനില്‍ എത്തുന്ന യാത്രക്കാര്‍ പി.സി.ആര്‍ പരിശോധനക്ക് 25 റിയാല്‍ ഫീസ് നല്‍കണം. വിമാന ജീവനക്കാരെയും 15 വയസില്‍ താഴെയുള്ള കുട്ടികളെയും മാത്രമാണ് പി.സി.ആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഏഴു ദിവസം വരെ താമസിക്കാന്‍ ഒമാനില്‍ എത്തുന്നവര്‍ തറാസുദ് പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

അതിന് മുകളിലേക്കുള്ള ദിവസങ്ങള്‍ താമസിക്കാനെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറൈന്റന്‍ നിര്‍ബന്ധമാണ്. ക്വാറൈന്റന്‍ നിര്‍ബന്ധമുള്ള വിദേശികള്‍ താമസ സൗകര്യം ഉറപ്പാക്കണം. ഇതോടൊപ്പം സ്വദേശികള്‍ അല്ലാത്ത സന്ദര്‍ശകര്‍ക്ക് ഒരു മാസത്തെ കോവിഡ് ചികിത്സ സാധിക്കുന്ന ഇന്‍ഷൂറന്‍സ് കവറേജ് ഉണ്ടായിരിക്കുകയും വേണം. യാത്രക്കാര്‍ അല്ലാത്തവരെ മതിയായ പെര്‍മിറ്റില്ലാതെ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കില്ല. ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിലേക്കും യാത്രക്കാരെ മാത്രമാണ് പ്രവേശിപ്പിക്കുകയുള്ളൂ.

Other News in this category



4malayalees Recommends