ഒമാനിലേക്ക് വരുന്നവര്‍ക്ക് തിങ്കളാഴ്ച മുതല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി

ഒമാനിലേക്ക് വരുന്നവര്‍ക്ക് തിങ്കളാഴ്ച മുതല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി
ഒമാനിലേക്ക് വരുന്നവര്‍ക്ക് തിങ്കളാഴ്ച മുതല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ ആണ് വേണ്ടത് .ഈ തീരുമാനം ഫെബ്രുവരി 15 ഉച്ചയ്ക്ക് 12 മണി മുതല്‍ നടപ്പിലാകുകയന്നും സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി അറിയിച്ചു .സ്വദേശികള്‍ക്കും തൊഴില്‍, സന്ദര്‍ശക വിസയിലുള്ള വിദേശികള്‍ക്കും ഈ നിയമം ബാധകമാണ്.

ഏഴ് രാത്രിയിലേക്കാണ് ഹോട്ടല്‍ ബുക്കിങ് നടത്തേണ്ടത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് ബുക്കിങ് ഉറപ്പാക്കണം. ഹോട്ടല്‍ ബുക്കിങ് ഉറപ്പുവരുത്തിയ ശേഷമാണ് ബോര്‍ഡിങ് അനുവദിക്കാന്‍ പാടുള്ളൂവെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.

യാത്രക്കാര്‍ക്ക് ഏത് ഹോട്ടലുകളിലും മുറി ബുക്ക് ചെയ്യാവുന്നതാണ്. ഹോട്ടലുകളിലെ നിര്‍ബന്ധിത ക്വാറൈന്റന്‍ നിലവില്‍ വരുന്നതോടെ ഒമാനിലേക്കുള്ള യാത്രക്ക് ചെലേവറും. ഒരാഴ്ചത്തേക്ക് താമസവും ഭക്ഷണവുമടക്കം ഏകദേശം നൂറ് റിയാലില്‍ അധികം ചെലവ് വരും.

Other News in this category



4malayalees Recommends