മലങ്കരയുടെ നിഷ്‌കളങ്ക തേജസ്സായിരുന്ന പരിശുദ്ധ ബാവാ അനുസ്മരണ സമ്മേളനം ജൂലൈ 19ന്

മലങ്കരയുടെ നിഷ്‌കളങ്ക തേജസ്സായിരുന്ന പരിശുദ്ധ ബാവാ അനുസ്മരണ സമ്മേളനം ജൂലൈ 19ന്
കുവൈറ്റ് : മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവായുടെ ആകസ്മികമായ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തികൊണ്ടുള്ള അനുസ്മരണ സമ്മേളനം ജൂലായി 19, തിങ്കളാഴ്ച്ച വൈകിട്ട് 6 മണിക്ക് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടക്കും.

കുവൈറ്റിലെ ഓര്‍ത്തഡോക്‌സ് ഇടവകകളായ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക, സെന്റ് തോമസ് പഴയപള്ളി, സെന്റ് ബേസില്‍, സെന്റ് സ്റ്റീഫന്‍സ് എന്നീ ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തില്‍ സാമൂഹ്യസാമുദായികസാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കോവിഡ്19 പ്രോട്ടോകോള്‍ പ്രകാരം നടക്കുന്ന സമ്മേളനം ഗ്രീഗോറിയന്‍ ടി.വി., അബ്ബാ ന്യൂസ് എന്നീ ചാനലുകളില്‍ തല്‍സമയം കാണുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും.



Other News in this category



4malayalees Recommends