അബുദാബിയിലെ രാത്രി യാത്രാ വിലക്ക്; ഹോട്ടലുകളിലെ സേവനങ്ങള്‍ക്കും നിയന്ത്രണം

അബുദാബിയിലെ രാത്രി യാത്രാ വിലക്ക്; ഹോട്ടലുകളിലെ സേവനങ്ങള്‍ക്കും നിയന്ത്രണം
ദേശീയ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് അബുദാബിയിലെ ഹോട്ടലുകളിലെ സേവനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് ദേശീയ അണുനശീകരണ പരിപാടിയുടെ ഭാഗമായി നിലവില്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഹോട്ടലുകളിലെ ജീവനക്കാര്‍ ഈ സമയത്ത് പുറത്തുപോകാന്‍ പാടില്ലെന്ന് അബുദാബി സാംസ്!കാരിക വിനോദസഞ്ചാര വകുപ്പ് എമിറേറ്റിലെ ഹോട്ടലുകള്‍ക്കും ടൂറിസം സ്ഥാപനങ്ങള്‍ക്കും അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഹോട്ടലുകളിലെ സേവനങ്ങള്‍ പരമാവധി 50 ശതമാനം പേരെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രവര്‍ത്തിക്കണം. റസ്റ്റോറന്റുകള്‍, ജിമ്മുകള്‍, സ്വിമ്മിങ് പൂളുകള്‍, പ്രൈവറ്റ് ബീച്ചുകള്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണം ബാധകം. എന്നാല്‍ ഹോട്ടല്‍ മുറികളിലെ താമസത്തിന് നിയന്ത്രണം ബാധകമല്ല.

Other News in this category4malayalees Recommends